എറണാകുളം ജില്ല

കേരളത്തിലെ ഒരു ജില്ല
(ഏറണാകുളം ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു . പെരുമ്പാവൂർ മരവ്യവസായത്തിന് പേര് കേട്ട സ്ഥലമാണ്, ഈ പ്രദേശത്ത് നാനൂറോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കാക്കനാട്ടെ ഇൻ‌ഫോപാർക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്ക് ആണ്.

എറണാകുളം ജില്ല
ജില്ല
കേരളത്തിൽ എറണാകുളം ജില്ല
കേരളത്തിൽ എറണാകുളം ജില്ല
Coordinates: 10°00′N 76°20′E / 10.00°N 76.33°E / 10.00; 76.33
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ആസ്ഥാനംകാക്കനാട്
ഭരണസമ്പ്രദായം
 • ഭരണസമിതികലക്ട്രേറ്റ്
 • ജില്ലാ കളക്ടർഎസ് സുഹാസ് ഐ.എ.എസ്.[1]
 • പോലീസ് കമ്മീഷണർ (സിറ്റി)അക്ബർ എ. ഐ.പി.എസ്.
 • ജില്ലാ പോലീസ് മേധാവി (റൂറൽ)വിവേക് കുമാർ ഐ.പി.എസ്.
വിസ്തീർണ്ണം
 • ആകെ3,068 ച.കി.മീ.(1,185 ച മൈ)
•റാങ്ക്4
ജനസംഖ്യ
 (2011)
 • ആകെ32,79,860
 • ജനസാന്ദ്രത1,069/ച.കി.മീ.(2,770/ച മൈ)
Demonym(s)എറണാകുളക്കാരൻ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KL-KO
വാഹന റെജിസ്ട്രേഷൻKL-7,KL-17,KL-39,,KL-40,KL-41,KL-42,KL-43,KL-44,KL-63
വെബ്സൈറ്റ്ernakulam.gov.in
യൂദ സിനഗോഗ്‌
ഫോർട്ട് കൊച്ചി
തൃപ്പൂണിത്തുറ ഹിൽപാലസ്
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം

ചരിത്രം തിരുത്തുക

കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ 1958 ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌. തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌ . ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ്‌ തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.

പൂർവ്വ ചരിത്രം തിരുത്തുക

കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന (എറണാകുളം) ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖം വഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൗഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.

ഭൂമിശാസ്ത്രം തിരുത്തുക

 
ബോൾഗാട്ടി പാലസ്

പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ തൃശൂർ ജില്ല, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യം, ആലപ്പുഴ ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.

അതിരുകൾ തിരുത്തുക

വടക്ക് തൃശ്ശൂർ ജില്ലയും കിഴക്ക് ഇടുക്കി ജില്ലയും പടിഞ്ഞാറ് അറബിക്കടലും തെക്ക് കോട്ടയം ആലപ്പുഴ ജില്ലയും സ്ഥിതി ചെയ്യുന്നു

പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ തിരുത്തുക

എഫ്.എ.സി.ടി തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദ്ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.

കൊച്ചിൻ റിഫൈനറി എറണാകുളത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു പ്രധാന വ്യവസായ സ്ഥാപനമാണ്.

പ്രധാന ആശുപത്രികൾ തിരുത്തുക

ജനറൽ ആശുപത്രി, എറണാകുളം

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇടപ്പള്ളി

ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കളമശ്ശേരി

കൊച്ചിൻ കാൻസർ സെന്റർ

അപ്പോളോ ആശുപത്രി

ലിസി ഹോസ്പിറ്റൽ

ലേക്‌ഷോർ ആശുപത്രി

ആസ്റ്റർ മെഡിസിറ്റി

ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്ഷ്വൽ ആൻഡ് മരിറ്റൽ ഹെൽത്ത്

ഭരണം തിരുത്തുക

 
ഗോശ്രീ‍പാലം

പറവൂർ താലൂക്ക്‍, ആലുവ താലൂക്ക്, കൊച്ചി താലൂക്ക്, കണയന്നൂർ താലൂക്ക്, മൂവാറ്റുപുഴ താലൂക്ക്, കുന്നത്തുനാട് താലൂക്ക്, കോതമംഗലം താലൂക്ക് എന്നിങ്ങനെ ഏഴ് താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള കാക്കനാടാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.

നഗരസഭകൾ തിരുത്തുക

13 നഗരസഭകൾ ആണ് എറണാകുളം ജില്ലയിൽ ഉള്ളത്.

 1. തൃപ്പൂണിത്തുറ നഗരസഭ
 2. മൂവാറ്റുപുഴ നഗരസഭ
 3. കോതമംഗലം നഗരസഭ
 4. പെരുമ്പാവൂർ നഗരസഭ
 5. ആലുവ നഗരസഭ
 6. കളമശേരി നഗരസഭ
 7. വടക്കൻ പറവൂർ നഗരസഭ
 8. അങ്കമാലി നഗരസഭ
 9. ഏലൂർ നഗരസഭ
 10. തൃക്കാക്കര നഗരസഭ
 11. മരട് നഗരസഭ
 12. പിറവം നഗരസഭ
 13. കൂത്താട്ടുകുളം നഗരസഭ

വിദ്യാഭ്യാസം തിരുത്തുക

1990-ഓടെ 100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലയാണ് എറണാകുളം. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ ഏതൊരു നഗരത്തിലും ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കൊച്ചിയിലാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ 100 ​​ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമാണ് പോത്താനിക്കാട്. സാക്ഷരതാ പരിപാടി ഈ ജില്ലയിലാണ്.

എറണാകുളത്ത് മൂന്ന് പ്രമുഖ സർവകലാശാലകളുണ്ട്: കലാദി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ഓഫ് സയൻസ് ഓഫ് സസ്കിർ യൂണിവേഴ്സിറ്റി, കൊച്ചിയിലെ ആൻകെറവ സർവകലാശാല, സമുദ്ര പഠനം എന്നിവയിലെ ശ്രീ ശങ്കരാചാര്യ സർവകലാശാല സർവകലാശാല സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് ജില്ലയിലാണ്; 2019 ലെ കണക്കനുസരിച്ച് എറണാകുളത്ത് 476 സമ്പൂർണ ഹൈടെക് സ്കൂളുകളുണ്ട്.

2017-ൽ എറണാകുളം ജില്ലാ ഭരണകൂടം കുടിയേറ്റ കുട്ടികൾക്ക് മലയാളം വിദ്യാഭ്യാസം നൽകുന്നതിനായി റോഷ്‌നി പദ്ധതി ആരംഭിച്ചു. ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള 1,265 കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ ഇത് പിന്തുണച്ചു.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

പ്രധാന തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾ തിരുത്തുക

പ്രധാന ക്രിസ്ത്യൻ പള്ളികൾ തിരുത്തുക

 
കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി

പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ തിരുത്തുക

 • എറണാകുളം ശിവ ക്ഷേത്രം (എറണാകുളത്തപ്പൻ ക്ഷേത്രം)
 • ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം|ചോറ്റാനിക്കര ഭഗവതി ക്ഷേത്രം (മകം, പൂരം തൊഴൽ-പ്രസിദ്ധം)
 • തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം, ആലുവ (നടതുറപ്പ് ഉത്സവം-പ്രസിദ്ധം)
 • തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം (അത്തച്ചമയം, വൃശ്ചികോത്സവം)
 • വാരപ്പെട്ടി മഹാദേവ ക്ഷേത്രം
 • ഇടപ്പള്ളി കൊട്ടാരം മഹാഗണപതി ക്ഷേത്രം
 • ആലുവ ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ഭദ്രകാളീ ക്ഷേത്രം
 • ആലുവ ദേശം ശ്രീദത്ത ആഞ്ജനേയ ക്ഷേത്രം
 • ആലുവ ശിവരാത്രി|ആലുവ ശിവക്ഷേത്രം (ശിവരാത്രി)
 • കടുങ്ങല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം, ആലുവ
 • തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, ഇടപ്പള്ളി
 • പള്ളുരുത്തി ധന്വന്തരി ക്ഷേത്രം, എറണാകുളം
 • പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം, കൊച്ചി
 • തൃപ്പൂണിത്തുറ ശ്രീരാമസ്വാമി ക്ഷേത്രം
 • ചേരാനെല്ലൂർ ഭഗവതി ക്ഷേത്രം
 • ശ്രീശങ്കര സ്മാരകം, കാലടി
 • ദക്ഷിണ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂർ (വിദ്യാരംഭം)
 • ആവണംകോട് സരസ്വതി ക്ഷേത്രം, നെടുമ്പാശ്ശേരി (വിദ്യാരംഭം-പ്രസിദ്ധി)
 • ഗൗരീശ്വര ക്ഷേത്രം, ചെറായി
 • ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുമ്പാവൂർ
 • തോട്ടുവ ധന്വന്തരി ക്ഷേത്രം, പെരുമ്പാവൂർ
 • ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, എളങ്കുന്നപ്പുഴ
 • പാഴൂർ പെരുംതൃക്കോവിൽ, പിറവം
 • ശങ്കരനാരായണ ക്ഷേത്രം, മൂത്തകുന്നം (നാരായണ ഗുരുദേവനാൽ പ്രതിഷ്ടിതം)
 • ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എറണാകുളം
 • ശ്രീ ഹനുമാൻ ക്ഷേത്രം, മറൈൻ ഡ്രൈവ്, എറണാകുളം
 • ശ്രീധരീയം നെല്ലിക്കാട്ട് ഔഷധേശ്വരി ക്ഷേത്രം, കൂത്താട്ടുകുളം
 • വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ (വരാഹി പഞ്ചമി ക്ഷേത്രം)
 • ലക്ഷ്മണസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം
 • മഹാദേവക്ഷേത്രം, ചെങ്ങമനാട്
 • ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം, പെരുമ്പാവൂർ
 • മേത്തല കല്ലിൽ അമ്പലം
 • മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, പിറവം
 • ആമേട സപ്തമാതാ ക്ഷേത്രം, നടക്കാവ്, തൃപ്പൂണിത്തുറ

പ്രധാന ഇസ്ലാമിക ആരാധനാലയങ്ങൾ തിരുത്തുക

 • പള്ളിപ്പടി മഖാം, പുന്നുരുന്തി
 • ഇടപ്പള്ളി മഖാം. ലുലുവിന് സമീപം
 • പാനായിക്കുളം ബാപ്പു ഉസ്താദ് മഖാം
 • മാടവന അബൂബക്ർ മുസ്ലിയാർ മഖാം മുടിക്കൽ
 • മാടവന അബ്ദുർറസാഖ് മസ്താൻ മഖാം മുടിക്കൽ
 • തോട്ടുംമുഖം തങ്ങൻമാർ മഖാം

ജൂത ആരാധനാലയം തിരുത്തുക

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=എറണാകുളം_ജില്ല&oldid=4021731" എന്ന താളിൽനിന്ന് ശേഖരിച്ചത്