കണ്ണമാലി പള്ളി

കണ്ണമാലി ഫൊറോന പള്ളി

എറണാകുളം ജില്ലയിലെ കണ്ണമാലിയിൽ സ്ഥിതി ചെയ്യുന്ന സെന്റ്. ആന്റണീസ് ഫൊറോന ദേവാലയമാണ് കണ്ണമാലി പള്ളി. ദക്ഷിണേന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ചരിത്രപ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ് കണ്ണമാലി പള്ളി. ഒട്ടേറെ അത്ഭുതസംഭവങ്ങൾക്ക് വേദിയായ ഈ തീർത്ഥാടനകേന്ദ്രം കൊച്ചി രൂപതയുടെ അധികാരപരിധിയിലാണ്. മാർച്ച് 10 മുതൽ 19 വരെയാണ് പ്രധാന തിരുനാൾ. മാർച്ച് 19 കേരളത്തിന് അകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ നേർച്ച സദ്യ ഭക്ഷിക്കുവാനും വഴിപാടുകൾ നിറവേറ്റുവാനും ഇവിടെ എത്തിച്ചേരുന്നു. മാർച്ച് 19 വിശുദ്ധ യൗസേപ്പിതാവിന്റെ നേർച്ചസദ്യയുടെ പ്രാരംഭകേന്ദ്രവുമാണ് കൊച്ചി കണ്ണമാലി ഫൊറോന പള്ളി. വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതതീർത്ഥാടനകേന്ദ്രം എന്നാണ് ഇത് അറിയപ്പെടുന്നത്.1905 ൽ കൊച്ചിയിൽ ശക്തമായി ഉണ്ടായ കടലാക്രമണത്തിൽ ആയിരക്കണക്കിന് വീടുകളും ആരാധനാലായങ്ങളും നശിപ്പിക്കപ്പെട്ടു. ഇതേ തുടർന്ന് മഹാമാരിയായ കോളറ പടരുകയും, ആയിരങ്ങൾ മനുഷ്യരും കന്നുകാലികളും മരണപ്പെടുകയുണ്ടായി. സിമിത്തേരിയിൽ സ്ഥലം തികയാതെ വന്നപ്പോൾ പുറത്ത് കുഴിയെടുത്ത് മണ്ണിട്ട് മൂടേണ്ട അവസ്ഥ വരെ വന്നു. ദേവാലയങ്ങളിൽ പോലും വിശുദ്ധ കുർബായ്ക്ക് ആളുകൾ വരാതെ ആയി. കാരണം വലിയൊരു ജനതയെ തന്നെ കോളറ നീക്കം ചെയ്തിരുന്നത്. അങ്ങനെ സംഭവിക്കുന്നത് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ആയിരുന്നു. അന്നത്തെ കണ്ണമാലി പള്ളി വികാരിക്ക് മാർച്ച് 18 അർധരാത്രി ഉണ്ടായ ദിവ്യ ദർശനത്തിൽ നിന്നുമാണ് ആ വലിയ അത്ഭുതത്തിന് തുടക്കമാവുന്നത്. മാർച്ച് 19 യൗസേപ്പിതാവിന്റെ തിരുനാൾ വൈദീകൻ വിശ്വാസികളോട് വീടുകളിൽ നിന്നും ഭക്ഷണം കൊണ്ടുവരാൻ പറഞ്ഞിരുന്നു. കോളറ പടർന്നത് ഭക്ഷണത്തിലൂടെ തന്നെയായിരുന്നു. എങ്കിലും അച്ചന്റെ വാക്ക് കേട്ട് ആകെ 12 വിശ്വാസികളാണ് വിശുദ്ധ ബലിക്ക് വേണ്ടി കണ്ണമാലി പള്ളിയിൽ എത്തിയത്. ജീവിച്ചിരിക്കുന്നവരുടെ എണ്ണം അത്രയ്ക്ക് കുറഞ്ഞിരുന്നു. തുടർന്ന് അച്ചൻ അവരോടായി പറഞ്ഞു. "ഇന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാകണം. ഒന്നുകിൽ ഈ ഭക്ഷണം കഴിക്കുന്നതോടെ നാം മരിക്കും അല്ലെങ്കിൽ വിശുദ്ധ യൗസേപ്പിതാവ് നമ്മെ രക്ഷിക്കും". ഇതും പറഞ്ഞു ഇവർ ചേർന്ന് ബലി അർപ്പിക്കുകയും, വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം വഹിച്ചു പ്രദക്ഷിണം നടത്തുകയും അതെ തുടർന്ന് അവർ തന്നെ വീടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം ആശീർവ്വദിക്കുകയും ചെയ്തു. എങ്കിലും കഴിക്കാൻ ആളുകൾ ഭയന്നു. അതിനാൽ ആദ്യം വികാരി അച്ചൻ തന്നെ ഭക്ഷിച്ചു. അച്ചന് പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോൾ മറ്റുള്ള 12 പേരും ഭക്ഷിച്ചു. അവർക്കും ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഈ ഭക്ഷണത്തിന്റെ പങ്കുകൾ വീടുകളിലേക്കും മരണത്തോട് മല്ലിടുകയും ചെയ്തിരുന്ന മനുഷ്യരുടെ അടുക്കലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് കഴിച്ച മാത്രയിൽ കോളറ ശര വേഗത്തിൽ വിട്ടകലുകയും വീണ്ടും സമൃദ്ധിയിലേക്ക് ആ പ്രദേശം ഉയരുകയും ചെയ്തു. ഈ മഹാ അത്ഭുതത്തെ തുടർന്ന് എല്ലാ വർഷവും മാർച്ച് 19 ന് യൗസേപ്പിതാവിന്റെ തിരുനാൾ ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിക്കുകയും, നേർച്ച സദ്യ ആരംഭിക്കുകയും ചെയ്തു. അന്ന് മുതൽ ഇന്ന് വരെ കണ്ണമാലി നാനാജാതി മധ്യസ്ഥരുടെ അഭയകേന്ദ്രമാണ്. തിരുനാൾ ദിവസങ്ങളിൽ തീർത്ഥാടകർക്ക് എത്തിച്ചേരുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ksrtc ബസുകൾ പ്രത്യേക സർവീസുകൾ നടത്തുന്നു. പുലർച്ചെ ആരംഭിക്കുന്ന നേർച്ച സദ്യ അർദ്ധരാത്രി വരെയും നീണ്ടു പോകുംവിധം ക്രമാതീതമാണ് ഇവിടുത്തെ തിരക്ക്.

കണ്ണമാലി സെന്റ്. ആന്റണീസ് ദേവാലയം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കണ്ണമാലി_പള്ളി&oldid=4022886" എന്ന താളിൽനിന്ന് ശേഖരിച്ചത്