മോഡൽ എഞ്ചിനീയറിങ് കോളേജ്

(മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°1′42.12″N 76°19′43.45″E / 10.0283667°N 76.3287361°E / 10.0283667; 76.3287361

മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
തരംകോളേജ്
സ്ഥാപിതം1989
പ്രിൻസിപ്പൽഡോ. ജേക്കബ് തോമസ് വി
സ്ഥലംതൃക്കാക്കര, എറണാകുളം ജില്ല, കേരളം,ഇന്ത്യ
അഫിലിയേഷനുകൾCochin University
വെബ്‌സൈറ്റ്[1]

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന[അവലംബം ആവശ്യമാണ്] ഒരു സ്ഥാപനമാണ് തൃക്കാക്കരയിൽ സ്ഥിതിച്ചെയ്യുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ്. ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ 1989ല് പ്രവർത്തനമാരംഭിച്ച ഈ ശാസ്ത്രസാങ്കേതിക കലാശാല വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി ഖ്യാതി നേടി. [1][2] [3][4] പരമ്പരാഗത എഞ്ചിനീയറിങ് പാഠ്യപദ്ധതികളിൽ നിന്നു മാറി ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന് എഞ്ചിനീയറിങ് , കംപ്യൂട്ടർ സയൻസ്& എഞ്ചിനീയറിങ് ,ബയോമെഡിക്കൽ എഞ്ചിനീയറിങ് (ജൈവ-മരുത്വ സാങ്കേതികശാസ്ത്രം),ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ മേഖലകളിൽ, മോഡൽ എഞ്ചിനീയറിങ് കോളേജ് പാഠ്യപദ്ധതികൾ നടത്തുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സ‍ർവ്വകലാശാലയുടെ കീഴിൽ വരുന്ന കോളേജിലേക്കുളള പ്രവേശനം സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ‍് നടത്തുന്നത്.[5]

ഡിപ്പാർട്ട്മെന്റുകൾ തിരുത്തുക

 • കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ്
 • ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ്
 • ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്
 • ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
 • ജനറൽ എഞ്ചിനീയറിങ്ങ്
 • അപ്ലൈഡ് സയൻസ്

കോഴ്സുകൾ തിരുത്തുക

ബിരുദ കോഴ്സുകൾ (ബി.ടെക്) തിരുത്തുക

 • കമ്പ്യൂട്ടർ സയൻസ്സ് ആന്റ് എഞ്ചിനീയറിംഗ്‌
 • ഇലക്ട്രോണിക്സ്‌ ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്‌
 • ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ്‌
 • ഇലട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ്‌

ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം.ടെക്) തിരുത്തുക

 • ഇമേജ് പ്രൊസസ്സിങ്ങ്
 • എനർജി മാനേജ്മെന്റ്
 • ഒപ്ടോ ഇലക്ട്രോണിക്സ്‌
 • സിഗ്‌നൽ പ്രോസസിങ്
 • വി.എൽ.എസ്.ഐയും എംബെഡഡ് സിസ്റ്റംസും

എക്സൽ സാങ്കേതികോത്സവം തിരുത്തുക

 
എക്സൽ 2013

ഐ.ട്രിപ്പിൾ ഈയുമായി സഹകരിച്ച് തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളേജ് സംഘടിപ്പിക്കുന്ന സാങ്കേതികോത്സവമാണ് എക്സൽ.[6] 2001ൽ ചെറിയ തോതിൽ സംഘടിപ്പിച്ചു തുടങ്ങിയ പരിപാടിയിൽ നിലവിൽ 5000ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. എക്സൽ സാധാരണയായി മൂന്നു ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള സാങ്കേതിക, മാനേജ്മെന്റ് മത്സരങ്ങളും, പ്രഭാഷണങ്ങളും, വർക്ക്‌ഷോപ്പുകളും ഇതേത്തുടർന്ന് നടന്നുവരാറുണ്ട്.

2001ലാണ് എക്സൽ സംഘടിപ്പിച്ചു തുടങ്ങിയത്.

പരിപാടികൾ തിരുത്തുക

സാങ്കേതിക പരിപാടികൾ
 1. റോബോവാർ
 2. 4x120
 3. /bin/bash
 4. ഡിഫ്യൂസ്
പൊതുവായ പരിപാടികൾ
 • പ്രശ്നോത്തരി


ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

 1. "Top 50 Government Engineering Colleges in India for 2009". The Wall Street Journal. 23 June 2009. ശേഖരിച്ചത് 2009-08-18.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-29.
 3. "Most demanded engineering colleges in kerala". The Hindu. 6 November 2007. മൂലതാളിൽ നിന്നും 2009-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-03.
 4. Edusahayi. "Top 10 Engineering colleges in Kerala". Edusahayi.com. മൂലതാളിൽ നിന്നും 2014-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-01.
 5. "Minister to open MEC research centre". The Hindu. 2 December 2010. മൂലതാളിൽ നിന്നും 2010-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-03.
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-01.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക