ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് കാക്കനാട്. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ് കാക്കനാടാണ് സ്ഥിതി ചെയ്യുന്നത്.

ജില്ലാ കളക്ട്രേറ്റ് കൂടാതെ ആകാശവാണി കൊച്ചി നിലയം, ദൂരദർശൻ കേന്ദ്രം, വി.എസ്.എൻ.എൽ. തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കിൻഫ്രാ ഇൻഡസ്‌ട്രിയൽ‍ പാർക്കിലെ ഇൻഫോപാർക്ക് മുതലായവ കാക്കനാടിന്റെ ഭാഗമാണ്. നിർദ്ദിഷ്ട സ്മാർട്ട് സിറ്റിയും കാക്കനാടാണ്‌ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.

അടുത്തുള്ള പ്രദേശങ്ങൾ

തിരുത്തുക

പാലച്ചുവട്,മൂലപ്പാടം വാഴക്കാല, തുതിയൂർ, ചിറ്റേത്തുകര, വാഴക്കാല, പടമുകൾ,

കടമക്കേരി വെള്ളിമുറ്റം ചെമ്പുമുക്ക്  അയ്യനാട്



പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാക്കനാട്&oldid=3707686" എന്ന താളിൽനിന്ന് ശേഖരിച്ചത്