എറണാകുളം ജില്ലാ പഞ്ചായത്ത്
എറണാകുളം | |
9°59′21″N 76°16′58″E / 9.989138°N 76.282768°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനം(ങ്ങൾ) | എറണാകുളം ജില്ലാ പഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡന്റ് | എൽദോസ് കുന്നപ്പള്ളി |
' | |
' | |
വിസ്തീർണ്ണം | 2377.29ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 3098378 (2001 കാനേഷുമാരി പ്രകാരം) |
ജനസാന്ദ്രത | 1170/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ചെറായി ബീച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി |
കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലായി പതിനാല് ബ്ലോക്ക് പഞ്ചായത്തുകളും, 84 ഗ്രാമപഞ്ചായത്തുകളും നിലവിലുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ 124 വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നു.
ചരിത്രം
തിരുത്തുകപഞ്ചായത്ത് ഭരണസംവിധാനം നിലവിൽ വരുന്നതിനു മുമ്പ് നാടുവാഴികൾ എന്നറിയപ്പെടുന്ന തദ്ദേശ പ്രമാണിമാരാണ് ഭരണം നടത്തിയിരുന്നത്. ജില്ലയിലെ ഭൂരിഭാഗം തീരപ്രദേശ പഞ്ചായത്തുകളും കടൽ ഒഴിഞ്ഞുപോയി കരയായി തീർന്ന പ്രദേശങ്ങളാണ്.[1]
ചുമതലകൾ
തിരുത്തുകസർക്കാർ സംവിധാനങ്ങളിൽ നിന്നും, അതിനു പുറമേ സർക്കാരിത സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സാങ്കേതികവൈദഗ്ദ്യം സ്വരൂപിച്ച് ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകൾക്ക് അത് കൈമാറുന്നു. പദ്ധതികൾ തയ്യാറാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകളേയും, ബ്ലോക്കു പഞ്ചായത്തുകളേയും സഹായിക്കുന്നു. ഇതു കൂടാതെ, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം,ഭവനനിർമ്മാണം, ജലവിതരണം,പൊതുമരാമത്ത് തുടങ്ങിയ മേഖലകളിൽ പദ്ധതികൾ തയ്യാറാക്കുകയും, അത് നടപ്പിലാക്കാനുള്ള സാങ്കേതിക,സാമ്പത്തിക സഹായം താഴെയുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്യുന്നു.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
വിസ്തീർണ്ണം | 2377.29 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 3098378 |
പുരുഷന്മാർ | 1535881 |
സ്ത്രീകൾ | 1562497 |
ജനസാന്ദ്രത | 1170 |
സ്ത്രീ : പുരുഷ അനുപാതം | 1000 |
സാക്ഷരത | 92.35% |
ബ്ലോക്ക് പഞ്ചായത്തുകൾ
തിരുത്തുകഎറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിൽ പതിനാല് ബ്ലോക്ക് പഞ്ചായത്തുകളുണ്ട്.
പേര് |
---|
പറവൂർ |
ആലങ്ങാട് |
അങ്കമാലി |
കൂവപ്പടി |
വാഴക്കുളം |
ഇടപ്പള്ളി |
വൈപ്പിൻ |
പള്ളുരുത്തി |
മുളന്തുരുത്തി |
വടവുകോട് |
കോതമംഗലം |
പാമ്പാക്കുട |
പാറക്കടവ് |
മൂവാറ്റുപുഴ |
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകഎറണാകുളം ജില്ലാപഞ്ചായത്തിനു കീഴിലെ പതിനാലു ബ്ലോക്കു പഞ്ചായത്തുകളിലും കൂടി, 84 ഗ്രാമപഞ്ചായത്തുകൾ നിലവിലുണ്ട്. തദ്ദേശസ്വയംഭരണവകുപ്പിന്റെ ത്രിതല ഭരണസംവിധാനം വഴിയാണ് ഇവ പ്രവർത്തിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "എറണാകുളം ജില്ലയുടെ ചരിത്രം". തദ്ദേശ സ്വയംഭരണ വകുപ്പ് - കേരളം. Archived from the original on 2014-01-12. Retrieved 12-ജനുവരി-2014.
{{cite web}}
: Check date values in:|access-date=
(help)CS1 maint: bot: original URL status unknown (link)