ഹിൽ പാലസ്
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും [1] [2] കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്[3]. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു[4]. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.
സ്ഥാനം | തൃപ്പൂണിത്തുറ |
---|---|
Public transit access | റോഡ്, റെയിൽ |
ഇപ്പോൾ മ്യൂസിയമാക്കപ്പെട്ട ഹിൽ പാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്.
ചരിത്രം
തിരുത്തുകമ്യൂസിയം
തിരുത്തുക1991-ലാണ് മ്യൂസിയം തുറന്നു പ്രവർത്തനമാരംഭിച്ചത്. നിലവിലിവിടെ 11 ഗാലറികളുണ്ട്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.
-
ഹിൽപാലസിൽ കാണപ്പെട്ട ഒരു വലിയ പാത്രം
-
ഹിൽപാലസിലെ ദിനോസറിന്റെ ഫൈബർ മോഡൽ
-
പാലസിനകത്തെ ഒരു കാഴ്ച
-
പാലസിലെ ഒരു കുളം
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ വിനോദസഞ്ചാരവകുപ്പ് വെബ്സൈറ്റ് ഹിൽപാലസ്
- ↑ ഭാരതസർക്കാർ ഔദ്യോഗിക വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഹിൽപാലസ്
- ↑ എറണാകുളം ജില്ല ഔദ്യോഗിക വെബ്സൈറ്റ് Archived 2006-11-07 at the Wayback Machine. ഹിൽ പാലസ് എറണാകുളം , തൃപ്പൂണിത്തുറ
- ↑ ഹിൽപാലസ് കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനം Archived 2008-10-15 at the Wayback Machine. തൃപ്പൂണിത്തുറ ഹിൽപാലസ്
- ↑ കൊച്ചിരാജാവ് പണികഴിപ്പിച്ചതാണ് ഹിൽപാലസ് Archived 2009-03-30 at the Wayback Machine. ഹിൽ പാലസ് , തൃപ്പൂണിത്തുറ
പുറം കണ്ണികൾ
തിരുത്തുക- കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് Archived 2006-11-07 at the Wayback Machine.
- കേരള സർക്കാർ ചരിത്ര പഠനകേന്ദ്രം Archived 2008-10-15 at the Wayback Machine.
- ഹിൽപാലസ് വെബ് ഇൻഡ്യ123 വിവരണം
- ഹിൽപാലസ് വെബ് ഇൻഡ്യ123 വിവരണം
- തൃപ്പൂണിത്തുറ ഹിൽപാലസ് Archived 2013-02-22 at Archive.is
- തൃപ്പൂണിത്തുറ ഹിൽപാലസ് Archived 2013-02-22 at Archive.is