നമസ്കാരം Rijolijo !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- Anoopan| അനൂപൻ 16:50, 17 ഒക്ടോബർ 2008 (UTC)Reply

ലേഖനത്തിന്റെ റീഡയറക്ട് തിരുത്തുക

റിജോ, ലേഖനം ഉപയോക്താവിന്റെ താളിലേക്ക് റീഡയറക്ട് ചെയ്യരുത്. --സിദ്ധാർത്ഥൻ 16:38, 23 ഒക്ടോബർ 2008 (UTC)Reply


ഇംഗ്ലീഷ് ഉള്ളടക്കം തിരുത്തുക

റിജോ, ലേഖനങ്ങളിൽ ഇതുപോലെ വളരെയധികം വിവരങ്ങൾ ഇംഗ്ലീഷിൽ ചേർക്കുന്നത് ഒരു നല്ല പ്രവണയതയല്ല. എന്തൊക്കെയായാലും ഇത് മലയാളം വിക്കിപീഡിയയല്ലേ ;) അവയെല്ലാംതന്നെ മലയാളമാക്കുകയോ അല്ലെങ്കിൽ നീക്കംചെയ്യുകയോ ചെയ്യുമല്ലോ. ആശംസകൾ--അഭി 17:48, 25 ഒക്ടോബർ 2008 (UTC)Reply

പുതുമുഖം തിരുത്തുക

വിക്കിപീഡിയ:പുതുമുഖം താൾ സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി! സഹായം ആവശ്യമായി വന്നാൽ എന്റെ സംവാദത്താളിൽ ഒരു കുറിപ്പ് ചേർക്കുകയോ, ഈ താളിൽ {{Helpme}} എന്ന് ചേർക്കുകയോ, മറ്റു വിക്കിപീഡിയരെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്. --സാദിക്ക്‌ ഖാലിദ്‌ 05:56, 24 നവംബർ 2008 (UTC)Reply

തലക്കെട്ട് തിരുത്തുക

മലയാളം വിക്കിയിലെ ലേഖനങ്ങൾക്ക് മലയാളം തലക്കെട്ട് മാത്രം നൽകുക, ഇംഗ്ലീഷ് തലക്കെട്ടുകൾ റീഡയരക്ട് ആയി നൽകുക. അതാണു ശൈലി--Anoopan| അനൂപൻ 05:29, 5 ഡിസംബർ 2008 (UTC)Reply

പ്രമാണം:Bridge to Terabithia.png തിരുത്തുക

പ്രമാണം:Bridge to Terabithia.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:00, 8 ജനുവരി 2010 (UTC)Reply

പ്രസാർ ഭാരതി തിരുത്തുക

അഖിലേന്ത്യാ റേഡിയോ അഥവാ ആകാശവാണി എന്ന പേരിൽ ഒരു താൾ നിലവിലുണ്ട്. അഖിലേന്ത്യാ റേഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആ താളിൽ ചേർക്കുന്നതാണ്‌ ഉചിതം --ജുനൈദ് | Junaid (സം‌വാദം) 04:47, 14 ജനുവരി 2010 (UTC)Reply

പ്രമാണം:Bruceleegrave.jpg തിരുത്തുക

പ്രമാണം:Bruceleegrave.jpg എന്ന ചിത്രം പകർപ്പവകാശമുള്ള ഉറവിടത്തിൽ നിന്നാണല്ലോ. നിലവിലെ പകർപ്പവകാശ അനുബന്ധം ഉപയോഗിക്കാനാവില്ല. പ്രമാണം പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടേക്കാം -- റസിമാൻ ടി വി 09:53, 15 ജനുവരി 2010 (UTC)Reply

റിജോ, മായ്ക്കുകയേ നിർവാഹമുള്ളൂ. പകർപ്പവകാശമുള്ള സാധനങ്ങൾ വിക്കിയിൽ ഉപയോഗിക്കാൻ പറ്റില്ല. ഉറവിടം നൽകിയതുകൊണ്ടു മാത്രമായില്ല. മറ്റൊരാൾക്ക് പകർപ്പവകാശമുള്ള ഉള്ളടക്കം ന്യായോപയോഗമായേ ഉപയോഗിക്കാനാകൂ. അതുകൊണ്ട് ഇത്തരം ചിത്രങ്ങൾ അപ്ലോഡ് ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഈ താൾ വായിച്ചുനോക്കൂ. സംശയം വല്ലതുമുണ്ടെങ്കിൽ ചോദിക്കുക -- റസിമാൻ ടി വി 10:55, 15 ജനുവരി 2010 (UTC)Reply

ചിത്രസഹായി തിരുത്തുക

വിക്കിപീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെപ്പറ്റിയും, അവ താളുകളിൽഉപയോഗിക്കുന്നതിനെപ്പറ്റിയും അറിയുന്നതിനായി സഹായം:ചിത്രസഹായി എന്ന താൾ കാണുക --Anoopan| അനൂപൻ 13:03, 18 ജനുവരി 2010 (UTC)Reply

ജോൺ സീന: അവലംബങ്ങൾ തിരുത്തുക

കുറച്ചു പിഴവുകൾ തിരുത്തിയിട്ടുണ്ട്. അവലംബങ്ങൾ നൽകുന്നതിനെ കുറിച്ച് ഇവിടെ വായിക്കാം. അവലംബിക്കുമ്പോൾ ഉപയോഗിക്കാവുന്ന ഫലകങ്ങളെ കുറിച്ച് ഇവിടേയും വായിക്കാം. ഉദാഹരണത്തിന്‌ അവിടെ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; realitynews3 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. എന്ന സന്ദേശം വരുന്നതിന്റെ കാരണം താങ്കൾ <ref name=realitynews3>http://example.com</ref> എന്ന രീതിയിലുള്ളത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തി ചേർത്തിട്ടില്ലാത്തതിനാലാണ്‌ ഇതേ അവലംബം വീണ്ടും ഉപയോഗിക്കേണ്ടി വരുമ്പോൾ <ref name=realitynews3 /> എന്നുമാത്രം ചേർക്കുകയാണ് ചെയ്യുക അവ മാത്രമാണ്‌ താങ്കൾ പകർത്തിയത്. ആ പേരിലുള്ള അവലംബം ഇംഗ്ലീഷ് വിക്കിയിൽ പരതിയാൽ ലഭിക്കും. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. --ജുനൈദ് | Junaid (സം‌വാദം) 05:22, 19 ജനുവരി 2010 (UTC)Reply

താങ്കൾ നടത്തിയ തിരുത്തൽ വിക്കി ഫോർമാറ്റിങ്ങനുസരിച്ചുള്ളതല്ല. അതുവഴി പിഴവ് സംഭവിച്ചിരിക്കുന്നു എന്ന സന്ദേശം മറക്കുന്നതിനാലാണോ അങ്ങിനെ ചെയ്യുന്നത്? ഒരു റഫറൻസ് ടാഗ് പലയിടത്തായി ഉപയോഗിക്കുന്നതിനാണ്‌ അതിൽ name എന്ന ആട്രിബ്യൂട്ട് ഉപയോഗിക്കുന്നത് അത് ആരംഭ ടാഗിനകത്തു തന്നെ വരണം ഇങ്ങനെയാണ്‌ ടാഗിന്റെ ഫോർമാറ്റ് <ref name=SampleName>അവലംബമായി ഉപയോഗിക്കുന്ന സ്രോതസ്സ്</ref> താങ്കൾ അവയെ ഇങ്ങനെയാക്കിയിരിക്കുന്നു <ref> name=SampleName>അവലംബമായി ഉപയോഗിക്കുന്ന സ്രോതസ്സ്</ref>. മനസ്സിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകളോടെ --ജുനൈദ് | Junaid (സം‌വാദം) 08:42, 19 ജനുവരി 2010 (UTC)Reply

ജുനൈദ് പ്രശ്നം തീർത്തല്ലോ. ഇനിയും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 10:46, 19 ജനുവരി 2010 (UTC)Reply

ജോൺ സീന ചിത്രം തിരുത്തുക

പ്രമാണം:WWE wrestler.jpg ഈ ചിത്രം പകർപ്പവകാശമുള്ള ഉറവിടത്തിൽ നിന്നും പകർത്തിയതാണ്. പകർപ്പവകാശമുള്ള ചിത്രങ്ങൾ അപൂർവ്വം സന്ദർഭങ്ങളിലൊഴികെ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധ്യമല്ല. വീണ്ടും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. --Vssun 03:07, 20 ജനുവരി 2010 (UTC)Reply

റിജോ, പകർപ്പവകാശമുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കില്ല. ചില പ്രത്യേകസാഹചര്യങ്ങളിൽ പകർപ്പവകാശരഹിതമായ ചിത്രം ലഭ്യമല്ലാത്ത അവസരത്തിൽ മാത്രമേ അവ ഉപയോഗിക്കാനാകൂ. ഈ ചിത്രം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ചിത്രമാണ്. പകർപ്പവകാശരഹിതമായ ചിത്രം നിർമ്മിക്കാനുള്ള/ലഭിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. എന്നാൽ മരണമടഞ്ഞ വ്യക്തിയാണെങ്കിൽ ചിത്രത്തിന് പകർപ്പവകാശമുണ്ടെന്ന് കാണിച്ച് പ്രമാണം:Adoorbhasi.jpg എന്ന ചിത്രം പോലെ ഉപയോഗിക്കാനുള്ള നയമാണ് വിക്കിപീഡിയ അനുവർത്തിക്കുന്നത്. --Vssun 03:44, 21 ജനുവരി 2010 (UTC)Reply

R. Sarathkumar‎ തിരുത്തുക

വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് മലയാളത്തിലാണ്‌ തലക്കെട്ട് വേണ്ടത്, അതിനാലാണ്‌ താങ്കൾ നിർമ്മിച്ച ലേഖനത്തിന്റെ തലക്കെട്ട് മറ്റൊരു ഉപയോക്താവ് മലയാളത്തിലാക്കിയത്. ഇംഗ്ലീഷ് തലക്കെട്ട് അവിടേക്ക് തിരിച്ചു വിടുകയും ചെയ്തു. വീണ്ടും അതേ ഇംഗ്ലീഷ് തലക്കെട്ടിനും കീഴെ മലയാള തലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ പകർത്തേണ്ട ആവശ്യമില്ല. ആരെങ്കിൽ R. Sarathkumar‎ എന്ന ലേഖനം തിരയുകയാണെങ്കിലോ കണ്ണി ഞെക്കുകയാണെങ്കിലോ അവർ ആർ. ശരത്കുമാർ എന്ന താളിൽ എത്തിച്ചേർന്നുകൊള്ളും. താങ്കൾ വിക്കിപീഡിയയുടെ പ്രവർത്തന രീതിയുമായി അപരിചിതനാണെന്ന് തോന്നുന്നു. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട --ജുനൈദ് | Junaid (സം‌വാദം) 09:43, 20 ജനുവരി 2010 (UTC)Reply

പ്രമാണം:ആർ.ശരത്കുമാർ.jpg തിരുത്തുക

പ്രമാണം:ആർ.ശരത്കുമാർ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:57, 21 ജനുവരി 2010 (UTC)Reply

മായ്ക്കൽ ചർച്ച നടക്കുന്നതുകൊണ്ടാണ്‌ ലേഖനത്തിൽ നിന്ന് ചിത്രം മറച്ചത്. അതേ ചിത്രം പുതുതായി അപ്‌ലോഡ് ചെയ്ത് തിരിച്ചിടാതിരിക്കുക -- റസിമാൻ ടി വി 08:13, 25 ജനുവരി 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയയിൽ, ചിത്രം നീക്കം ചെയ്യാനുള്ള ചർച്ച ഇവിടെ നടക്കുന്നത് ശ്രദ്ധിക്കുക. --Vssun 12:32, 25 ജനുവരി 2010 (UTC)Reply

പ്രശ്നമാക്കേണ്ടതില്ല റിജോ. തുടങ്ങുമ്പോൾ തെറ്റ് എല്ലാവർക്കും പറ്റുന്നതാണ്‌. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
  • സ്വയം എടുത്ത ചിത്രമാണെങ്കിൽ സംശയമൊന്നും കൂടാതെ അപ്‌ലോഡ് ചെയ്യുക. സ്വന്തം രചനയാണെന്നും പകർപ്പവകാശ അനുബന്ധം ഏതെന്നും രേഖപ്പെടുത്തുക
  • നെറ്റിലെ ചിത്രങ്ങൾ വിക്കിയിലേക്കിടുമ്പോൾ സൂക്ഷിക്കണം. നെറ്റിലെ ഉറവിടത്തിൽ വിക്കിക്ക് അനുയോജ്യമായ സ്വതന്ത്ര ലൈസൻസുകളിലൊന്ന് നൽകിയിട്ടുണ്ടെങ്കിലേ ഇവിടേക്ക് അപ്‌ലോഡ് ചെയ്യാവൂ
  • ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇങ്ങോട്ട് ചിത്രങ്ങൾ എടുക്കുമ്പോഴും സൂക്ഷിക്കണം. അവിടെ ആരെങ്കിലും പകർപ്പവകാശ ലംഘനം നടത്തിയതാകാം, അതിനാൽ ഉറവിടം നൽകിയിട്ടുണ്ടോ എന്നും വെബ് ഉറവിടമാണെങ്കിൽ സ്വതന്ത്രമാണോ എന്നും പരിശോധിക്കണം

ഇത്രയുമാണ്‌ കാര്യങ്ങൾ. മനസ്സിലാകാത്തത് വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 13:46, 26 ജനുവരി 2010 (UTC)Reply

തെളിവ് ഫലകം തിരുത്തുക

ലേഖനങ്ങളിൽ കാണുന്ന {{തെളിവ്}} ഫലകം, അവലംബം ചേർത്തതിനു ശേഷം മാത്രം നീക്കം ചെയ്യുക. --Vssun 16:12, 29 ജനുവരി 2010 (UTC)Reply

പ്രമാണം:T.K.M.M College.jpg തിരുത്തുക

പ്രമാണം:T.K.M.M College.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 08:56, 3 ഫെബ്രുവരി 2010 (UTC)Reply

കാരണം ഇവിടെ വിശദീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ ദയവായി പറയുക. ആശംസകളോടെ --Vssun 07:08, 4 ഫെബ്രുവരി 2010 (UTC)Reply

ആഗതൻ തിരുത്തുക

പ്രമാണം:Aagathan.jpg ചിത്രം കണ്ടു. ചിത്രം റെസല്യൂഷൻ കുറച്ച് അപ്‌ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. കൂടാതെ ഈ ചിത്രത്തിലേതുപോലെ അനുമതിയും ന്യായോപയോഗ ഉപപത്തിയും ചേർക്കുക. --Vssun 05:17, 10 മാർച്ച് 2010 (UTC)Reply

ഗോസ്റ്റ് ഹൗസും പോക്കിരി രാജയും തിരുത്തുക

റീജോക്ക് തെറ്റുപറ്റിയതാണെന്ന് കരുതുന്നു. രണ്ടു താളുകളേയും വേർതിരിച്ചിട്ടുണ്ട്. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പോക്കിരി രാജ --Vssun 05:18, 26 മാർച്ച് 2010 (UTC)Reply
  @ ആഗതൻ--Vssun 12:07, 27 മാർച്ച് 2010 (UTC)Reply


വിക്കിക്കണ്ണി തിരുത്തുക

താങ്കൾ വിക്കിക്കണ്ണി ചേർക്കുമ്പോൾ ശരിയായ കണ്ണി ആണ് എന്ന് ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. റോബിൻ ഹുഡ് ലേഖനത്തിലെ പല കണ്ണികളും വിക്കിയിൽ ഉണ്ട്, പക്ഷേ താങ്കൾ ചേർത്തത് തെറ്റായ കണ്ണികൾ ആയിരുന്നു..
താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..സ്നേഹത്തോടെ--ഹിരുമോൻ 10:31, 19 ഏപ്രിൽ 2010 (UTC)Reply

പ്രമാണം:Aagathan.jpg തിരുത്തുക

പ്രമാണം:Aagathan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:39, 9 ജൂലൈ 2010 (UTC)Reply

യൂസർ പേജ് റീഡയറക്റ്റ് തിരുത്തുക

കഴിഞ്ഞ ദിവസം റീഡയറക്റ്റ് ചെയ്ത യൂസർ പേജ്, തിരിച്ചാക്കിയെങ്കിലും റിജോക്ക് ഒരു സന്ദേശം ഇടാൻ വിട്ടുപോയി. ക്ഷമിക്കുക. യൂസർ പേജ് റീഡയറക്റ്റ് അനുവദനീയമല്ല. എന്തെന്നാൽ, റിജോ റീഡയറക്റ്റ് ചെയ്ത ആ പേജ് മറ്റൊരു ഉപയോക്താവിന്റേതാണ്. --Vssun (സുനിൽ) 16:26, 3 ഓഗസ്റ്റ് 2010 (UTC)Reply

ആസാം തിരുത്തുക

ഇവിടെ ഏത് ലിങ്കാണ്‌ ചുവപ്പായി കാണുന്നത്, നാഗാലൻഡാണോ? അത് ശരിയാക്കിയിട്ടുണ്ട്. കിരൺ ഗോപി 11:37, 4 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Knowledge.jpg തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Knowledge.jpg കാണുക--Vssun (സുനിൽ) 06:40, 7 ഓഗസ്റ്റ് 2010 (UTC)Reply

സംവാദം:സിന്ധു നദീതടസംസ്കാരം തിരുത്തുക

സംവാദം:സിന്ധു നദീതടസംസ്കാരം#മഹാജനപദങ്ങൾ കാണുക. --Vssun (സുനിൽ) 07:14, 7 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:Knowledge.jpg തിരുത്തുക

പ്രമാണം:Knowledge.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:36, 26 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:Blackbery2.jpg തിരുത്തുക

പ്രമാണം:Blackbery2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:00, 12 നവംബർ 2010 (UTC)Reply

പ്രമാണം:Hd-dvd disc 30gb.jpg തിരുത്തുക

പ്രമാണം:Hd-dvd disc 30gb.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 12:55, 14 നവംബർ 2010 (UTC)Reply

അൽഫോൻസ് കണ്ണന്താനം തിരുത്തുക

ദയവായി സംവാദം:അൽഫോൻസ് കണ്ണന്താനം കാണുക. --Jerin PhilipTalk 09:32, 2 മേയ് 2011 (UTC)Reply

ലേഖനത്തെക്കുറിച്ചുള്ള ചർച്ച എന്റെ സംവാദം താളിൽ ചേർക്കുന്നതനുപകരം ലേഖനത്തിന്റെ സംവാദം താളിൽ നടത്തുന്നതല്ലേ റിജോ ചേട്ടാ നല്ലത്? അത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണോ എന്നൊന്നും എനിക്കറിയില്ല, കേട്ടോ. ബുക്കിനെക്കുറിച്ചുള്ള entry അത്ര ഭംഗിയുള്ളതായി തോന്നിയില്ല, അതുകൊണ്ട് ചോദിച്ചതാ. ആശംസകളോടെ --Jerin PhilipTalk 10:47, 2 മേയ് 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rijolijo,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:41, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rijolijo

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:31, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

പ്രമാണം:Apple-logo.png ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു തിരുത്തുക

 

താങ്കൾ അപ്‌ലോഡ് ചെയ്‌തതോ അഥവാ മാറ്റിയതോ ആയ File:Apple-logo.png എന്ന പ്രമാണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന ഭാഗത്ത് ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ❙❚❚❙❙ ജിനോയ് ❚❙❚❙❙ 06:07, 19 ഓഗസ്റ്റ് 2020 (UTC)Reply