സഹായം:ചിത്ര സഹായി
ഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. വിക്കിപീഡിയയും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു. ഇതുവരെ വിക്കിപീഡിയയിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ ഇവിടെ കാണാം. വിജ്ഞാനപ്രദങ്ങളായ പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാനും സൗകര്യമൊരുക്കിയിരിക്കുന്നു.
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
വിക്കിമീഡിയ കോമൺസ്
സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ ഒരു പൊതുശേഖരമാണ് വിക്കിമീഡിയ കോമൺസ്. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.
- കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ ഇവിടെ ഞെക്കുക. (താങ്കളുടെ സ്വന്തം സൃഷ്ടി അപ്‌ലോഡ് ചെയ്യുന്നതിനു കോമൺസിലെ ഈ താൾ സഹായകമാകും)
- കോമൺസിലെ അപ്‌ലോഡ് വിസാഡിനായി ഇവിടെ ഞെക്കുക (ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ അപ്‌ലോഡ് വിസാഡ് ഏറെ സഹായകരമാണ്)
കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
- വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്‌സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും. ഏതെങ്കിലും വിക്കിമീഡിയ പദ്ധതികളിലെ ചിത്രങ്ങളുടെ താളിൽ മുകളിൽ വലതുവശത്തായി ഈ ചിഹ്നം ഉണ്ടെങ്കിൽ പ്രസ്തുത ചിത്രം കോമൺസിൽനിന്നുമുള്ളതാണെന്ന് മനസിലാക്കാം. ഉദാഹരണമായി ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ചിത്രവും മലയാളത്തിലെ ഈ ചിത്രവും കാണുക.
- കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
- മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേരിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങനെ ഒരേ പേര് വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ പേര് മാറ്റപ്പെടാം
മലയാളം വിക്കിപീഡിയയിൽ
വിക്കിപീഡിയയിൽ ചിത്രങ്ങൾക്കുള്ള കീഴ്‌വഴക്കങ്ങൾ പാലിക്കുന്നവയാണ് താങ്കൾ നൽകാൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം ആ താളിൽ നിന്നും ലഭിക്കും.
വിജ്ഞാനപ്രദങ്ങളും പകർപ്പവകാശപരിധിയിൽ വരാത്തതുമായ ചിത്രങ്ങളാകണം സംഭാവന ചെയ്യാൻ എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ.
കുറിപ്പ്: ഇതേരീതിയിൽ തന്നെ .ogg മുതലായ മറ്റു വിവരസംവേദിനികളും വിക്കിപീഡിയക്കായി നൽകാവുന്നതാണ്. ഇതിനെപ്പറ്റി കൂടുതലറിയാൻ മീഡിയ സഹായി കാണുക
പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തശേഷം പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ ഈ പകർപ്പവകാശ ടാഗും ഫലകവും താളിൽ നിന്നു് ഉചിതമായ ഒരു ഫലകത്തിന്റെ ടാഗു് തെരഞ്ഞെടുത്തു് ചിത്രത്തിന്റെ താളിൽ ചേർത്താൽ മതിയാകും.മലയാളം വിക്കിപീഡിയയിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളുടെ പകർപ്പവകാശം സൂചിപ്പിക്കാനായി ഉപയോഗിക്കാവുന്ന മുഴുവൻ ടാഗുകളും ഇവിടെ കാണാം.
ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കാൻ
മലയാളം വിക്കിപീഡിയയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയക്കുപരി എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കൂ. ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ നൽകുക:
[[പ്രമാണം:ഫയലിന്റെ_പേര്.jpg]]
അല്ലെങ്കിൽ [[പ്രമാണം:''ഫയലിന്റെ_പേര്.png''|ചിത്രത്തിനുപകരമുള്ള എഴുത്ത്]] |
ഇവിടെ ഫയലിന്റെ_പേര്.png എന്നതിനു പകരം ചിത്രത്തിന്റെ പേരു നൽകുക. ഉദാഹരണം Ravivarma3.jpg.
ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ മറ്റൊരു രീതിയും അവലംബിക്കാം. അതിങ്ങനെ ആണ്:
[[പ്രമാണം:ഫയലിന്റെ_പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] |
അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്.
ഉദാ:
- മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം ചേർത്തിരിക്കുന്ന വിധം:
[[പ്രമാണം:Ravi_Varma-Shakuntala_stops_to_look_back.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]] |
- ചിത്രം:
- വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം ചേർത്തിരിക്കുന്ന വിധം:
[[പ്രമാണം:Kadakali_painting.jpg|thumb|200px|center|കഥകളി.]] |
- ചിത്രം:
ചിത്രങ്ങളിൽ കണ്ണികൾ ചേർക്കാൻ
ലേഖനങ്ങളിൽ ചേർക്കുന്ന ചിത്രങ്ങളിൽ സ്വതേയുണ്ടാകുന്ന കണ്ണി ചിത്രത്തിന്റെ സ്വന്തം താളിലോട്ടായിരിക്കും. എന്നാൽ ചിലയവസരങ്ങളിൽ (ഉദാ:ഡയഗ്രം, ഭൂപടം) ഒരു ചിത്രത്തിലെ ഏതെങ്കിലുമൊരു ഭാഗം അടയാളപ്പെടുത്തുന്നതോ, അവിടെനിന്ന് പ്രത്യേക ലേഖനത്തിലേയ്ക്കോ മറ്റോ കണ്ണികളുണ്ടാവുന്നതോ നല്ലതായിരിക്കും. ഇതിനായി ഇമേജ്മാപ് (imagemap) എന്ന സൗകര്യമുപയോഗിക്കാവുന്നതാണ്. മാപ്പ് ചെയ്ത് സൃഷ്ടിച്ച കോഡ് താളിൽ ഉൾപ്പെടുത്തിയാൽ ചിത്രത്തിൽ നിന്ന് നേരിട്ട് ലേഖനത്തിലോട്ടും മറ്റും കണ്ണി സൃഷ്ടിക്കാൻ കഴിയും. വിക്കിപീഡിയയിൽ നിന്നു തന്നെ ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർക്കാൻ താങ്കളുടെ common.js താളിൽ
importScriptURI('http://toolserver.org/~dapete/ime/ime.js');
എന്നു ചേർത്ത് സേവ് ചെയ്ത ശേഷം ബ്രൗസറിന്റെ കാഷ് ശുദ്ധമാക്കി ഉപയോഗിക്കുക.
വിക്കിപീഡിയയിൽ ഈ അധിക ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കാൻ താങ്കളാഗ്രഹിക്കുന്നില്ലെങ്കിൽ, ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർക്കുന്നതിനായി ടൂൾസെർവറിൽ ഉള്ള താൾ ഉപയോഗിച്ചും ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർത്തതിന്റെ കോഡ് സൃഷ്ടിക്കാവുന്നതാണ്. അത് അതേപടി പകർത്തി വിക്കിപീഡിയയിൽ ഉപയോഗിക്കാം.
- ഇമേജ് മാപ് ഉപയോഗിച്ച് കണ്ണികൾ ചേർത്തതിന്റെയും ഭാഗങ്ങൾ അടയാളപ്പെടുത്തിയതിനും ഉദാഹരണം:
<imagemap> Image:Mohanlal_and_Madhu.jpg|thumb|center|വിരലിന്റെ അറ്റത്തുവരെ [[മധു]]. |
- ചിത്രം:
കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ സഹായമേശയിൽ ചോദിക്കുക.