പോക്കിരിരാജ
മലയാള ചലച്ചിത്രം
(പോക്കിരി രാജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈശാഖ് സംവിധാനം ചെയ്ത് 2010 മേയ് 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, സ്നേഹ, ശ്രിയ ശരൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്നു.
പോക്കിരി രാജാ | |
---|---|
![]() | |
സംവിധാനം | വൈശാഖ് |
നിർമ്മാണം | ടോമിച്ചൻ മുളകുപാടം |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | മമ്മൂട്ടി പൃഥ്വിരാജ് ശ്രിയ ശരൺ |
റിലീസിങ് തീയതി | മേയ് 7, 2010 |
ഭാഷ | മലയാളം |
ബജറ്റ് | 6 കോടി |
അഭിനേതാക്കൾതിരുത്തുക
- മമ്മൂട്ടി... മധുരരാജ/പോക്കിരിരാജ
- പൃഥ്വിരാജ് സുകുമാരൻ... സൂര്യ നാരായണൻ
- ശ്രീയാ ശരൺ... അശ്വതി
- നെടുമുടി വേണു... കുന്നത്ത് മാധവൻ മാഷ്
- വിജയരാഘവൻ... കൃഷ്ണൻ
- സിദ്ദിഖ്... സിറ്റി പോലീസ് കമ്മിഷണർ രാജേന്ദ്ര ബാബു ഐ.പി.എസ്
- സുരാജ് വെഞ്ഞാറമൂട്... ഇടിവെട്ട് സുഗുണൻ
- സലിം കുമാർ... മനോഹരൻ മംഗളോദയം
- കന്യാ ഭാരതി
- അരുൺ