പി.ടി. തോമസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(P.T Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016 മുതൽ 2021 വരെ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം (2009-2014) ലോക്സഭയിൽ അംഗവുമായിരുന്ന ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു [1]പി.ടി.തോമസ്.[2] (ജനനം: 12 ഡിസംബർ 1950 - മരണം: 22 ഡിസംബർ 2021)[3][4][5][6][7][8][9]

പി.ടി. തോമസ്
ലോക്സഭാംഗം
ഓഫീസിൽ
മേയ് 22 2009 – മേയ് 18 2014
മുൻഗാമിഫ്രാൻസിസ് ജോർജ്ജ്
പിൻഗാമിജോയ്‌സ് ജോർജ്
മണ്ഡലംഇടുക്കി
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 21 2016 – ഡിസംബർ 22 2021
മുൻഗാമിബെന്നി ബെഹനാൻ
പിൻഗാമിഉമ തോമസ്
മണ്ഡലംതൃക്കാക്കര
ഓഫീസിൽ
മേയ് 16 2001 – മേയ് 12 2006
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമിപി.ജെ. ജോസഫ്
മണ്ഡലംതൊടുപുഴ
ഓഫീസിൽ
ജൂൺ 21 1991 – മേയ് 14 1996
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമിപി.ജെ. ജോസഫ്
മണ്ഡലംതൊടുപുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം(1950-10-15)ഒക്ടോബർ 15, 1950
മരണം22 ഡിസംബർ 2021(2021-12-22) (പ്രായം 71)
ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഉമ തോമസ്
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • തോമസ് പുതിയപറമ്പിൽ (അച്ഛൻ)
  • അന്നമ്മ തോമസ് (അമ്മ)
വസതിപാലാരിവട്ടം
വെബ്‌വിലാസംwww.ptthomas.in
As of ഓഗസ്റ്റ് 17, 2020
ഉറവിടം: ലോക്സഭ

ജീവിതരേഖ

തിരുത്തുക

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. എം.എ. എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം[10]

രാഷ്ട്രീയ ജീവിതം

തിരുത്തുക

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്.

വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമായിരുന്നു. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി.[11] 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[12]

പതിനഞ്ചാം ലോക്‌സഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു. കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് [13][13]. [14]

കെപിസിസി വർക്കിംഗ് പ്രസിഡണ്ട്, കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

തിരുത്തുക

ഭാര്യ: ഉമ തോമസ്

മക്കൾ: രണ്ട് ആണ്മക്കൾ

ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന തോമസ് 2021 ഡിസംബർ 22 ന് വെല്ലൂരിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 തൃക്കാക്കര നിയമസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്റ്റ്യൻ പോൾ സ്വതന്ത്രൻ, എൽ.ഡി.എഫ്
2009 ഇടുക്കി ലോക്സഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫ്രാൻസിസ് ജോർജ്ജ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
2006 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 തൊടുപുഴ നിയമസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
1996 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  1. "pt-thomas-funeral-at-cremation-at-ravipuram | പി.ടി. തോമസിന് വിട നൽകി കേരളം; ആദരമർപ്പിച്ച് ജനസഹസ്രങ്ങൾ | Mangalam" https://www.mangalam.com/news/detail/534726-latest-news-pt-thomas-funeral-at-cremation-at-ravipuram.html
  2. "മയമില്ലാത്ത വിമർശനം, മാന്യതയുടെ പര്യായം; വിട വാങ്ങുന്നത് നിർഭയനായ സാമാജികൻ | Manorama Online" https://www.manoramaonline.com/news/latest-news/2021/12/22/pt-thomas-memoir.html
  3. "പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു | PT Thomas | PT Thomas MLA Passed Away | Latest Kerala News | Kerala News | Malayalam News | Mathrubhumi" https://www.mathrubhumi.com/mobile/news/kerala/p-t-thomas-mla-passed-away-1.6293417
  4. "കണ്ണുകൾ ദാനംചെയ്തു; 'ദഹിപ്പിക്കണം, റീത്ത് വേണ്ട, വയലാറിന്റെ ഗാനം വേണം'- പി.ടിയുടെ അന്ത്യാഭിലാഷം | pt thomas last wish-Eyes donated | should be digested | should not be crowned" https://www.mathrubhumi.com/mobile/news/kerala/pt-thomas-last-wish-eyes-donated-should-be-digested-should-not-be-crowned-1.6293550
  5. "തിരുത്തൽവാദി; ഗാഡ്ഗിലിൽ കൂടെ ഉള്ളവർ പോലും കൂക്കി വിളിച്ചപ്പോഴും നിലപാട് മാറ്റാത്ത പി.ടി | Kerala News | PT Thomas MLA | PT Thomas Passed away | PT Thomas Gadgil Report | Mathrubhumi" https://www.mathrubhumi.com/mobile/news/kerala/p-t-thomas-passes-away-pt-thomas-and-his-environment-view-point-1.6293488
  6. "നിലപാട് എന്ന വാക്കിൻറെ നേരർഥം; രാഷ്ട്രീയ ആർജവത്തിന്റെ മറുപേര്: കേരളത്തിന്റെ പി.ടി. | Manorama Online" https://www.manoramaonline.com/news/latest-news/2021/12/22/about-pt-thomas-mla.html
  7. "ഖദറിട്ട വിപ്ലവകാരി, പ്രണയത്തിലും ജീവിതത്തിലും നിലപാടിലും | Kerala News | PT Thomas | PT Thomas Family | PT Thomas MLA | Uma Thomas | PT Thomas Death News" https://www.mathrubhumi.com/mobile/news/kerala/pt-thomas-uma-love-story-1.6293473
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-26. Retrieved 2021-02-07.
  9. https://www.manoramaonline.com/news/latest-news/2018/09/01/pt-thomas-madhav-gadgil-kerala-floods.html
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-07. Retrieved 2021-02-07. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  11. https://www.newindianexpress.com/cities/kochi/2016/oct/12/mla-award-to-be-given-to-780-students-1527150.html
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-12. Retrieved 2021-02-07.
  13. 13.0 13.1 "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Retrieved ഓഗസ്റ്റ് 17, 2020.
  14. https://www.manoramaonline.com/news/kerala/2021/01/14/kerala-assembly-session-cm-pinarayi-vijayan.html
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-12. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  16. http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.ടി._തോമസ്&oldid=4094508" എന്ന താളിൽനിന്ന് ശേഖരിച്ചത്