ഉമ തോമസ്

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തക

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകയും പതിനഞ്ചാം കേരള നിയമസഭയിൽ തൃക്കാക്കര മണ്ഡലത്തിന്റെ പ്രതിനിധിയുമാണ് ഉമ തോമസ്. മുൻ തൃക്കാക്കര എം.എൽ.എയും ഭർത്താവുമായിരുന്ന പി.ടി. തോമസിന്റെ മരണത്തേതുടർന്ന് 2022-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തിരഞ്ഞെടുക്കപ്പെട്ടത്[1]. പതിനഞ്ചാം കേരളനിയമസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക വനിതാ പ്രതിനിധിയാണ് ഉമ തോമസ്[2].

ഉമ തോമസ്
Member of Kerala Legislative Assembly
പദവിയിൽ
ഓഫീസിൽ
2022
മുൻഗാമിപി.ടി. തോമസ്
മണ്ഡലംതൃക്കാക്കര
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിപി.ടി. തോമസ്
കുട്ടികൾ2
  1. ഡെസ്ക്, വെബ് (2022-06-15). "ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു". Retrieved 2022-10-26.
  2. CUE, THE. "നിയമസഭയിൽ ഇനി പന്ത്രണ്ട് വനിതകൾ ; പ്രതിപക്ഷ നിരയിൽ കെ.കെ രമയ്‌ക്കൊപ്പം ഇനി ഉമ തോമസും". Retrieved 2022-10-26.
"https://ml.wikipedia.org/w/index.php?title=ഉമ_തോമസ്&oldid=3812292" എന്ന താളിൽനിന്ന് ശേഖരിച്ചത്