12°52′07″N 79°07′08″E / 12.868719°N 79.119000°E / 12.868719; 79.119000 തമിഴ് നാട് സംസ്ഥാനത്തെ ഒരു നഗരമാണ് വെല്ലൂർ. (തമിഴ്: வேலூர், pronounced [veːluːr] (audio speaker iconlisten)). വെല്ലൂർ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്. ഇവിടുത്തെ മുനിസിപ്പാലിറ്റി 142 വർഷം പഴക്കമുള്ളതാണ്. [2]. സ്ഥലവിസ്തീർൺനമനുസരിച്ച് തമിഴ് നാട്ടിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് ഇത്. [3]. തെക്കെ ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നാണ് വെല്ലൂർ. ചെന്നൈക്കും ബാംഗളൂരിനും ഇടക്കാണ്‌ വെല്ലൂർ സ്ഥിതി ചെയ്യുന്നത്. കാട്പാടി ജങ്ങ്ഷൻ ആണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. ഇവിടുത്തെ പ്രശസ്തമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നു [4].ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ചികിത്സാ കേന്ദ്രമാണ് ഇതോടനുബന്ധിച്ചുള്ള ആശുപത്രി.[5]

വെല്ലൂർ
Vellore Fort
Vellore Fort
Map of India showing location of Tamil Nadu
Location of വെല്ലൂർ
വെല്ലൂർ
Location of വെല്ലൂർ
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Vellore district
Mayor P. Karthikeyan[1]
ജനസംഖ്യ
ജനസാന്ദ്രത
9,00,000
2,292/കിമീ2 (2,292/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
392.62 km² (152 sq mi)
216 m (709 ft)
കോഡുകൾ
വെബ്‌സൈറ്റ് vellorecorp.tn.gov.in/


പ്രധാന ആകർഷണങ്ങൾ തിരുത്തുക

വെല്ലൂർ ജയിൽ തിരുത്തുക

വെല്ലൂർ സെൻ‌ട്രൽ ജയിൽ ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ്. ഇത് സ്ഥാപിക്കപ്പെട്ടത് 1830 ലാണ്. സ്വാതന്ത്ര്യ സമരകാലത്ത് പല പ്രമുഖ സമരനേതാക്കളും ഈ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.തമിഴ് നാട്ടീലെ പാളാർ നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഒരു പ്രധാന അകർഷണം വെല്ലൂർ കോട്ട ആണ്.


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-20.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-20.
  3. [1]
  4. http://en.wikipedia.org/wiki/Christian_Medical_College_%26_Hospital
  5. http://www.cmch-vellore.edu/

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെല്ലൂർ&oldid=3800128" എന്ന താളിൽനിന്ന് ശേഖരിച്ചത്