മലയാള സിനിമയിലെ പ്രമുഖനായ സംഗീതസംവിധായകനാണ് ഔസേപ്പച്ചൻ. നിരവധി മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്ന അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഔസേപ്പച്ചൻ |
---|
ജന്മനാമം | മേച്ചേരി ലൂയിസ് ഔസേപ്പച്ചൻ |
---|
ഉത്ഭവം | ഒല്ലൂർ, തൃശൂർ |
---|
തൊഴിൽ(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ |
---|
ഉപകരണ(ങ്ങൾ) | വയലിൻ |
---|
വർഷങ്ങളായി സജീവം | 1985 - |
---|
മേച്ചേരി ലൂയിസിന്റെയും മാത്തിരിയുടെയും മകനായി 1955 സെപ്റ്റംബർ 13-ന് തൃശൂർ ജില്ലയിലെ ഒല്ലൂരിലാണ് ഔസേപ്പച്ചൻ ജനിച്ചത്.[1] ചെറുപ്പം മുതൽ തന്നെ സംഗീതത്തോടു കമ്പം ഉണ്ടായിരുന്നു. ഒല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.കോം. ബിരുദവിദ്യാഭ്യാസവും പൂർത്തിയാക്കി. പിന്നീട് തൃശൂരിലെ അന്നത്തെ പ്രമുഖ സംഗീതകൂട്ടായ്മയായിരുന്ന വോയ്സ് ഓഫ് തൃശൂരിന്റെ വാദ്യവൃന്ദത്തിൽ അദ്ദേഹം വയലിനിസ്റ്റായി പ്രവർത്തിച്ചു. ഒരു വയലിനിസ്റ്റായി പേരെടുത്ത ശേഷം അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി. ഈണം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതായിരുന്നു ചലച്ചിത്രരംഗത്തെ ആദ്യ ചുവടു വെയ്പ്. ഭരതൻ നിർമ്മിച്ച് സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിൽ ഒരു വയലിനിസ്റ്റിന്റെ റോൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് 1985-ൽ ഭരതന്റെ തന്നെ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ചിത്രത്തിൽ നായകനായി അഭിനയിച്ച മമ്മൂട്ടി ഒരു വയലിനിസ്റ്റിന്റെ വേഷമായിരുന്നു ചെയ്തത്.[1]
ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിന് 1987-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2007-ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരവും നേടി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഒരേ കടൽ" എന്ന ചിത്രത്തിലെ ഈണത്തിനാണ് ഈ പുരസ്കാരം.[2]
ഒരു ഹിന്ദി ചിത്രമടക്കം നൂറിൽപ്പരം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം പകർന്ന അദ്ദേഹം "ഐഡിയ സ്റ്റാർ സിംഗർ 2008" എന്ന ടെലിവിഷൻ പരിപാടിയുടെ വിധികർത്താക്കളിൽ ഒരാളുമായിരുന്നു. 2011-ൽ പുറത്തിറങ്ങിയ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടി അദ്ദേഹം ഈണം പകർന്ന മൂന്ന് ഗാനങ്ങൾ മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3]
ഭാര്യ: മറിയം. മക്കൾ: കിരൺ, അരുൺ. പിന്നണിഗായകനായ ഫ്രാങ്കോ സഹോദരീപുത്രനാണ്.
- 2007 - മികച്ച സംഗീതസംവിധായകൻ - ഒരേ കടൽ
നമ്പർ |
വർഷം |
ചിത്രം |
ഗാനരചന
|
1
|
1985
|
കാതോടു കാതോരം
|
ഒ.എൻ.വി. കുറുപ്പ്
|
2
|
1986
|
വീണ്ടും
|
ഷിബു ചക്രവർത്തി
|
3
|
1986
|
ചിലമ്പ്
|
ഭരതൻ
|
4
|
1986
|
പ്രണാമം
|
ഭരതൻ
|
5
|
1987
|
പൊന്ന്
|
പി. ഭാസ്കരൻ
|
6
|
1987
|
ജനുവരി ഒരു ഓർമ്മ
|
ഷിബു ചക്രവർത്തി
|
7
|
1987
|
കഥയ്ക്കു പിന്നിൽ
|
ഒ.എൻ.വി. കുറുപ്പ്
|
8
|
1987
|
ഉണ്ണികളേ ഒരു കഥ പറയാം
|
ബിച്ചു തിരുമല
|
9
|
1988
|
വിചാരണ
|
എസ്. രമേശൻ നായർ
|
10
|
1988
|
ദിനരാത്രങ്ങൾ
|
ഷിബു ചക്രവർത്തി
|
11
|
1988
|
വിറ്റ്നസ്
|
ബിച്ചു തിരുമല
|
12
|
1988
|
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
|
ഷിബു ചക്രവർത്തി
|
13
|
1988
|
ഓർക്കാപ്പുറത്തു
|
പരമ്പരാഗതം
|
14
|
1988
|
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ
|
ബിച്ചു തിരുമല
|
15
|
1988
|
ഒരു മുത്തശ്ശിക്കഥ
|
ഷിബു ചക്രവർത്തി
|
16
|
1988
|
മൃത്യുഞ്ജയം
|
പൂവച്ചൽ ഖാദർ
|
17
|
1989
|
മഹായാനം
|
ശ്രീകുമാരൻ തമ്പി
|
18
|
1989
|
വർണ്ണം
|
കെ. ജയകുമാർ
|
19
|
1989
|
ഭദ്രച്ചിറ്റ
|
ഒ.എൻ.വി. കുറുപ്പ്
|
20
|
1989
|
ഒരു സായാഹ്നത്തിന്റെ സ്വപ്നം
|
ഒ.എൻ.വി. കുറുപ്പ്
|
21
|
1989
|
വന്ദനം
|
ഷിബു ചക്രവർത്തി
|
22
|
1990
|
തൂവൽസ്പർശം
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
23
|
1990
|
അക്കരെ അക്കരെ അക്കരെ
|
ശ്രീകുമാരൻ തമ്പി
|
24
|
1990
|
സ്മൃതികൾ
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
25
|
1990
|
നമ്പർ 20 മദ്രാസ് മെയിൽ
|
ഷിബു ചക്രവർത്തി
|
26
|
1990
|
പുറപ്പാട്
|
ഒ.എൻ.വി. കുറുപ്പ്
|
27
|
1991
|
മൂക്കില്ലാ രാജ്യത്ത്
|
പൂവച്ചൽ ഖാദർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കൂത്താട്ടുകുളം ശശി
|
28
|
1991
|
ഉള്ളടക്കം
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
29
|
1991
|
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ
|
ഒ.എൻ.വി. കുറുപ്പ്
|
30
|
1991
|
പൂക്കാലം വരവായ്
|
ബിച്ചു തിരുമല
|
31
|
1992
|
ആയുഷ്ക്കാലം
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
32
|
1993
|
വരം
|
ഗിരീഷ് പുത്തഞ്ചേരി
|
33
|
1993
|
ആചാര്യൻ
|
ബിച്ചു തിരുമല
|
34
|
1993
|
ആകാശദൂത്
|
ഒ.എൻ.വി. കുറുപ്പ്
|
35
|
1993
|
ഭൂമിഗീതം
|
ഒ.എൻ.വി. കുറുപ്പ്
|
36
|
1993
|
വൈഷ്ണവർ
|
പി. കെ. ഗോപി
|
37
|
1993
|
ഹംസങ്ങൾ
|
ഷിബു ചക്രവർത്തി
|
38
|
1994
|
ഗമനം
|
ബിച്ചു തിരുമല
|
39
|
1994
|
ഞാൻ കോടീശ്വരൻ
|
ഗിരീഷ് പുത്തഞ്ചേരി
|
40
|
1994
|
നന്ദിനി ഓപ്പോൾ
|
ഒ.എൻ.വി. കുറുപ്പ്
|
41
|
1995
|
അറേബ്യ
|
ഗിരീഷ് പുത്തഞ്ചേരി
|
42
|
1995
|
സർഗ്ഗവസന്തം
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
43
|
1995
|
അന്ന
|
ഷിബു ചക്രവർത്തി
|
44
|
1996
|
ആകാശത്തേക്കൊരു കിളിവാതിൽ
|
ഗിരീഷ് പുത്തഞ്ചേരി
|
45
|
1996
|
ദില്ലിവാലാ രാജകുമാരൻ
|
എസ്. രമേശൻ നായർ
|
46
|
1996
|
മദാമ്മ
|
എസ്. രമേശൻ നായർ
|
47
|
1997
|
ലേലം
|
ഗിരീഷ് പുത്തഞ്ചേരി
|
48
|
1997
|
അനിയത്തിപ്രാവ്
|
എസ്. രമേശൻ നായർ
|
49
|
1997
|
സുവർണ്ണ സിംഹാസനം
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
50
|
1998
|
മീനത്തിൽ താലികെട്ടു്
|
ഗിരീഷ് പുത്തഞ്ചേരി
|
51
|
1998
|
ഹരികൃഷ്ണൻസ്
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
52
|
1998
|
സുന്ദരകില്ലാഡി
|
ബിച്ചു തിരുമല
|
53
|
1998
|
സൂര്യപുത്രൻ
|
എസ്. രമേശൻ നായർ
|
54
|
1999
|
ജനനി
|
കാവാലം നാരായണ പണിക്കർ, ജോൺ പനിക്കൽ
|
55
|
1999
|
മേഘം
|
ഗിരീഷ് പുത്തഞ്ചേരി
|
56
|
1999
|
ഒളിമ്പിയൻ അന്തോണി ആദം
|
ഗിരീഷ് പുത്തഞ്ചേരി
|
57
|
1999
|
ചന്ദ മാമ
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
58
|
1999
|
ഞങ്ങൾ സന്തുഷ്ടരാണു്
|
എസ്. രമേശൻ നായർ
|
59
|
1999
|
വാഴുന്നോർ
|
ഗിരീഷ് പുത്തഞ്ചേരി
|
60
|
2000
|
ലൈഫ് ഇസ് ബ്യുട്ടിഫുൾ
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
61
|
2000
|
ഡാർലിംഗ് ഡാർലിംഗ്
|
എസ്. രമേശൻ നായർ
|
62
|
2001
|
ഈ പറക്കും തളിക
|
ഗിരീഷ് പുത്തഞ്ചേരി
|
63
|
2001
|
സ്വർണ്ണ ചിറകുമായ്
|
ഗിരീഷ് പുത്തഞ്ചേരി
|
64
|
2002
|
കൈയ്യെത്തും ദൂരത്ത്
|
എസ്. രമേശൻ നായർ
|
65
|
2002
|
കഥ
|
ഗിരീഷ് പുത്തഞ്ചേരി
|
66
|
2003
|
വരും വരുന്നു വന്നു
|
യൂസഫലി കേച്ചേരി
|
67
|
2003
|
സ്വപ്നം കൊണ്ടു തുലാഭാരം
|
ഗിരീഷ് പുത്തഞ്ചേരി, എസ്. രമേശൻ നായർ
|
68
|
2003
|
മുല്ലവള്ളിയും തേന്മാവും
|
ഗിരീഷ് പുത്തഞ്ചേരി
|
69
|
2003
|
എന്റെ വീട് അപ്പൂന്റേം
|
ഗിരീഷ് പുത്തഞ്ചേരി
|
70
|
2003
|
കസ്തൂരിമാൻ കുരുന്നേ
|
കൈതപ്രം ദാമോദരൻ നമ്പൂതിരി, എ.കെ. ലോഹിതദാസ്
|
71
|
2004
|
വിസ്മയത്തുമ്പത്ത്
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
72
|
2004
|
കേരള ഹൗസ് ഉടൻ വിൽപ്പനക്ക്
|
ഗിരീഷ് പുത്തഞ്ചേരി
|
73
|
2004
|
വജ്രം
|
കുമാരനാശാൻ, വൈലോപ്പിള്ളി, ഷിബു ചക്രവർത്തി
|
74
|
2004
|
സസ്നേഹം സുമിത്ര
|
ഷിബു ചക്രവർത്തി
|
75
|
2004
|
തെക്കേക്കര സൂപ്പർ ഫാസ്റ്റ്
|
ഗിരീഷ് പുത്തഞ്ചേരി
|
76
|
2005
|
ദീപങ്ങൾ സാക്ഷി
|
യൂസഫലി കേച്ചേരി
|
77
|
2005
|
ഉടയോൻ
|
കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി, ആറുമുഖൻ വെങ്കിടങ്ങ്
|
78
|
2005
|
പോലീസ്
|
ജോഫി തരകൻ
|
79
|
2005
|
തസ്കരവീരൻ
|
ഒ.എൻ.വി. കുറുപ്പ്, എം.ഡി. രാജേന്ദ്രൻ
|
80
|
2006
|
ഭാർഗ്ഗവചരിതം മൂന്നാം ഖണ്ഡം
|
ശരത് വയലാർ
|
81
|
2006
|
ഒരുവൻ
|
ശരത് വയലാർ, സന്തോഷ് വർമ്മ
|
82
|
2006
|
മൂന്നാമതൊരാൾ
|
ഷിബു ചക്രവർത്തി
|
83
|
2007
|
ചങ്ങാതിപ്പൂച്ച
|
ഗിരീഷ് പുത്തഞ്ചേരി
|
84
|
2007
|
പ്രണയകാലം
|
റഫീക്ക് അഹമ്മദ്
|
85
|
2007
|
എബ്രഹാം ആൻഡ് ലിങ്കൺ
|
ബാലചന്ദ്രൻ ചുള്ളിക്കാട്
|
86
|
2007
|
ജൂലായ് 4
|
ഷിബു ചക്രവർത്തി
|
87
|
2007
|
ഒരേ കടൽ
|
ഗിരീഷ് പുത്തഞ്ചേരി
|
88
|
2008
|
മാജിക് ലാമ്പ്
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
89
|
2008
|
കോളേജ് കുമാരൻ
|
ഷിബു ചക്രവർത്തി
|
90
|
2009
|
മോസ് & ക്യാറ്റ്
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
91
|
2009
|
മുസാഫിർ
|
ക്യാപ്റ്റൻ സുനീർ ഹംസ
|
92
|
2009
|
ഹൈലസ
|
രാജീവ് ആലുങ്കൽ, ഷിബു ചക്രവർത്തി
|
93
|
2009
|
ഏഞ്ചൽ ജോൺ
|
എസ്.എൽ. ജയസൂര്യ
|
94
|
2010
|
ബോഡി ഗാർഡ്
|
കൈതപ്രം ദാമോദരൻ നമ്പൂതിരി, അനിൽ പനച്ചൂരാൻ
|
95
|
2010
|
ആഗതൻ
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
96
|
2010
|
പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്
|
ഷിബു ചക്രവർത്തി
|
97
|
2011
|
ത്രീ കിംഗ്‌സ്
|
ഷിബു ചക്രവർത്തി
|
98
|
2011
|
ബാങ്കോക് സമ്മർ
|
ഷിബു ചക്രവർത്തി
|
99
|
2011
|
ലണ്ടൻ ഡ്രീംസ്
|
കൈതപ്രം ദാമോദരൻ നമ്പൂതിരി
|
100
|
2011
|
കലികാലം
|
ഒ.എൻ.വി. കുറുപ്പ്
|
101
|
2012
|
കർമ്മയോഗി
|
ഷിബു ചക്രവർത്തി
|
102
|
2012
|
തിരുവമ്പാടി തമ്പാൻ
|
മധു വാസുദേവൻ
|
- ഫ്രീക്കി ചക്ര (2003)
- ആക്രോശ് (2010) - പശ്ചാത്തലസംഗീതം
- ഖട്ട മീട്ട (2010) - പശ്ചാത്തലസംഗീതം
- ബം ബം ബോലേ (2010) - പശ്ചാത്തലസംഗീതം