തിരുവമ്പാടി തമ്പാൻ

മലയാള ചലച്ചിത്രം

എം. പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവമ്പാടി തമ്പാൻ. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടനായ കിഷോറിന്റെ ആദ്യ മലയാളചലച്ചിത്രമാണിത്.[1] ജഗതി ശ്രീകുമാർ, നെടുമുടി വേണു, സമുദ്രകനി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

തിരുവമ്പാടി തമ്പാൻ
പോസ്റ്റർ
സംവിധാനംഎം. പത്മകുമാർ
നിർമ്മാണംഅലക്സാണ്ടർ ജോൺ
രചനഎസ്. സുരേഷ് ബാബു
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനമധു വാസുദേവൻ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോജിനി സിനിമ
വിതരണംജിനി സിനിമ റിലീസ്
റിലീസിങ് തീയതി2012 മേയ് 25
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മധു വാസുദേവൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആരാണു ഞാൻ"  സുദീപ് കുമാർ, ശ്വേത മോഹൻ 3:56
2. "പകലറുതി"  ഔസേപ്പച്ചൻ  
3. "പെരുമയെഴും തൃശ്ശിവപേരൂർ"     

അവലംബം തിരുത്തുക

  1. "Thambi Ramaiah and Kishore to debut in Malayalam". Archived from the original on 2011-12-13. Retrieved 2012-05-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തിരുവമ്പാടി_തമ്പാൻ&oldid=3633871" എന്ന താളിൽനിന്ന് ശേഖരിച്ചത്