കാതോട് കാതോരം

മലയാള ചലച്ചിത്രം

ഭരതൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ജോൺപോൾ തിരക്കഥയും ഔസേപ്പച്ചൻ സംഗീതസംവിധാനവും നിർവഹിച്ചു. സെവൻ ആർട്ട്സിന്റെ ബാനറിൽ ജി.പി. വിജയകുമാർ, എം.ജി. ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

കാതോട് കാതോരം
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംഎം.ജി. ഗോപിനാഥ്
ജി.പി. വിജയകുമാർ
കഥഭരതൻ
തിരക്കഥജോൺപോൾ
അഭിനേതാക്കൾമമ്മൂട്ടി
സരിത
സംഗീതംഔസേപ്പച്ചൻ
ഭരതൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോസെവൻ ആർട്ട്സ്
വിതരണംസെവൻ ആർട്ട്സ് റിലീസ്
റിലീസിങ് തീയതി1985 നവംബർ 15
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ, ഭരതൻ എന്നിവരാണ് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. ഔസേപ്പച്ചന്റെ ആദ്യചിത്രമായ ഇതിലെ പാട്ടുകൾ ഹിറ്റുകളായി മാറി.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "നീ എൻ സർഗ്ഗസൗന്ദര്യമേ"  കെ.ജെ. യേശുദാസ്, ലതിക 4:30
2. "ദേവദൂതർ പാടി"  കെ.ജെ. യേശുദാസ്, ലതിക, കൃഷ്ണചന്ദ്രൻ, രാധിക 5:11
3. "കാതോട് കാതോരം" (സംഗീതം: ഭരതൻ)ലതിക 4:39

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാതോട്_കാതോരം&oldid=3765314" എന്ന താളിൽനിന്ന് ശേഖരിച്ചത്