കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1987ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് കഥയ്ക്കു പിന്നിൽ. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസ്‌ കുഴിയാഞ്ഞാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. കെ.ജി. ജോർജിന്റെ കഥയ്ക്കു ഡെന്നിസ് ജോസഫ് തിരക്കഥയും സംഭാഷണവുമെഴുതി. 1987 ജനുവരി 16നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

പ്രമേയം തിരുത്തുക

ഗിരിജാ തീയറ്റെർസ്ന് നാടകം എഴുതാനായി ആളൊഴിഞ്ഞ വീട്ടിൽ താമസത്തിനെത്തുന്ന തമ്പി എന്ന നാടകകൃത്തിന്റെ മുന്നിൽ ഒരു രാത്രി അഭയം തേടി എത്തിയ ഒരു പെൺകുട്ടിയുടെ കഥ ആയിരുന്നു കഥയ്ക്ക് പിന്നിൽ.[1]

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി തമ്പി എന്ന നാടകകൃത്ത്
ലാലു അലക്സ് പ്രിയൻ
നെടുമുടി വേണു നാടക റ്റ്രൂപ് മാനേജർ പിള്ള
ദേവി ലളിത വനിത
ജഗതി ശ്രീകുമാർ വിശ്വംഭരൻ
വിഷ്ണുപ്രകാശ്
എം ജി സോമൻ

വിഷ്ണുപ്രകാശ്, ഗണേശ് കുമാർ, സൂര്യ, തിലകൻ, കലാരഞ്ജിനി, പി സി ജോർജ്, പി.കെ. എബ്രഹാം, വിജയലക്ഷ്മി, രാഖിശ്രീ, കലാനിലയം ഓമന, ജെസ്സി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.[2][3]

അവലംബം തിരുത്തുക

  1. ദീപിക സിനിമ യിൽ വന്ന ലേഖനം www.deepika.com
  2. കഥയ്ക്കു പിന്നിൽ (1987) -www.malayalachalachithram.com
  3. കഥയ്ക്കു പിന്നിൽ (1987) -malayalasangeetham
"https://ml.wikipedia.org/w/index.php?title=കഥയ്ക്കു_പിന്നിൽ&oldid=3459117" എന്ന താളിൽനിന്ന് ശേഖരിച്ചത്