തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് സെന്റ് തോമസ് കോളേജ്, തൃശൂർ. മാർ അഡോൾഫ് മെഡ്ലിക്കോട്ട് 1889 ൽ സ്ഥാപിച്ച ലോവർ സെക്കൻഡറി സ്കൂൾ പിൽക്കാലത്തു് വികാസം പ്രാപിച്ചാണു് 1919-ൽ ഒരു കലാലയമായി മാറിയതു് [1]. തൃശൂരിലെ സീറോ മലബാർ കാത്തലിക് അതിരൂപതയാണ് ഈ കലാലയത്തിന്റെ നടത്തിപ്പുകാർ. തൃശ്ശൂർ അതിരൂപതയുടെ ബിഷപ്പും വികാരിയുമായിരുന്ന റിട്ട. റവ. ഡോ. ജോൺ മേനാച്ചേരി, ഉന്നത വിദ്യാഭ്യാസം പ്രാപിക്കുന്നതിനു് ആഗ്രഹിക്കുന്ന സാധാരണജനങ്ങളെ സേവിക്കുന്നതിനായി 1919 ലാണു് സ്കൂൾ സെന്റ് തോമസ് കോളേജ് എന്ന പേരിൽ കലാലയമായി ഉയർത്തിയതു് [2]. കലാലയത്തിന്റെ തുടക്കം മുതൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും, 2002-2003 അദ്ധ്യായന വർഷം മുതൽ പെൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ച് ഇതൊരു മിക്സ്‌ഡ് കോളേജ് ആക്കി മാറ്റുകയയിരുന്നു[3] ഫാദർ മോൺസിഗ്നോർ ജോൺ പാലോക്കാരൻ ആണ് ആദ്യ പ്രിൻസിപ്പാൾ. "സത്യം നിങ്ങളെ സ്വതന്ത്രനാക്കും" എന്നർഥം വരുന്ന വേറിറ്റാസ് വോസ് ലിബെറബിറ്റ് എന്നതാണ് കലാലയത്തിന്റെ ആദർശസൂക്തം.

സെന്റ് തോമസ് കോളേജ്
സെന്റ് തോമസ് കോളേജിന്റെ ഭരണ നിര്വ്വഹണ കെട്ടിടം
ആദർശസൂക്തംവേറിറ്റാസ് വോസ് ലിബെറബിറ്റ്
സ്ഥാപിതം1889
ബന്ധപ്പെടൽസീറോ മലബാർ കത്തോലിക്കാ സഭ
സ്ഥലംതൃശൂർ, Kerala,  ഇന്ത്യ
ക്യാമ്പസ്Urban
അഫിലിയേഷനുകൾകാലിക്കറ്റ് യൂണിവേഴ്സിറ്റി
വെബ്‌സൈറ്റ്stthomas.ac.in

മുൻ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ഇവിടുത്തെ വിദ്യാർത്ഥിയായിരുന്നു. ഐക്യകേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഈ കലാലയത്തിൽ അദ്ധ്യാപകനുമായിരുന്നു.

പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ

തിരുത്തുക
  1. ഇ.എം.എസ്. നമ്പൂതിരിപ്പാട്
  2. കെ. പി. ജി. നമ്പൂതിരി
  3. പനമ്പിള്ളി ഗോവിന്ദമേനോൻ
  4. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
  5. മത്തായി മാഞ്ഞൂരാൻ
  6. സി. അച്യുതമേനോൻ
  7. വി. എം. സുധീരൻ
  8. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
  9. മാർ ജെയിംസ് പഴയാറ്റിൽ
  10. ജോർജ്ജ് മേനാച്ചേരി
  11. എം. പി. പരമേശ്വരൻ
  12. ഔസേപ്പച്ചൻ
  13. അൽഫോൻസ് ജോസഫ്
  14. പി. ടി. കുഞ്ഞുമുഹമ്മദ്
  15. ജസ്റ്റീസ് പി. ആർ. രാമൻ
  16. ഡോ. മാർ അപ്രേം
  17. മാർ ജോർജ്ജ് ആലപ്പാട്ട്
  18. ജോസഫ് മാർ കൂറിലോസ് IX
  19. സി എം സ്റ്റീഫൻ - യൂണിയൻ മിനിസ്റ്റർ
  20. സ്വാമി ചിന്മയാനന്ദ സരസ്വതി
  21. ബസേലിയോസ് മാർതോമാ പൗലോസ് ദ്വിദീയൻ
  22. ബിഷപ്പ് മാർ ആൻഡ്രൂസ്സ് താഴത്ത്
  23. ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി
  24. ബിഷപ്പ് ഡോ . പൗലോസ് മാർ പൗലോസ്
  25. ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ
  26. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
  27. ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ
  28. ബിഷപ്പ് മാർ തോമസ് വാഴപ്പിള്ളി
  29. മോൺ  പോൾ കാക്കശ്ശേരി
  30. മോൺ  ആന്റണി മാളിയേക്കൽ
  31. മോൺ  ജോസഫ് വിളങ്ങാടൻ
  32. ചീഫ് . ജസ്റ്റിസ്. എം.എസ് മേനോൻ
  33. ജസ്റ്റിസ്. എം.പി  മേനോൻ
  34. ജസ്റ്റിസ്. കെ.ടി. ശങ്കരൻ
  35. ജസ്റ്റിസ്. ജി .വിശ്വനാഥ അയ്യർ
  36. ജസ്റ്റിസ്. അശോക് മേനോൻ
  37. ജസ്റ്റിസ്. എം .എസ് രാമൻ
  38. വി.ആർ . കൃഷ്ണൻ എഴുത്തച്ഛൻ
  39. എം.എം തോമസ് - യൂണിയൻ മിനിസ്റ്റർ
  40. പി എ ആന്റണി - എം.പി
  41. വി. എം. സുധീരൻ - എം. പി
  42. കെ. മോഹൻദാസ്  - എം. പി
  43. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി - മന്ത്രി
  44. മത്തായി മാഞ്ഞൂരാൻ - മന്ത്രി
  45. അഡ്വ . കെ. ടി അച്യുതൻ - മന്ത്രി
  46. കെ. നാരായണക്കുറുപ്പ്  - മന്ത്രി
  47. പി.കെ വേലായുധൻ   - മന്ത്രി
  48. ബേബി ജോൺ    - മന്ത്രി
  49. പി.പി. ജോർജ്   - മന്ത്രി
  50. പി.ജെ. ജോസഫ് - മന്ത്രി
  51. പ്രൊഫ. സി. രവീന്ദ്രനാഥ് - വിദ്യാഭ്യാസ  മന്ത്രി
  52. സി. എസ്. ഗംഗാധരൻ - എം.എൽ .എ
  53. അഡ്വ.എൻ.ഐ.ദേവസ്സിക്കുട്ടി  - എം.എൽ .എ
  54. ജോസ് താന്നിക്കൽ -എം.എൽ.എ.
  55. അഡ്വ.വി.ബലറാം  -എം.എൽ.എ.
  56. എം.കെ.പോൾസൺ മാസ്റ്റർ   -എം.എൽ.എ.
  57. അനിൽ അക്കര   -എം.എൽ.എ.
  58. വി.കെ ദാസൻ   
  59. ഐ.പി.പോൾ - മേയർ
  60. അഡ്വ. പി.പി. ദേവസ്സി
  61. അഡ്വ. സി.സി. ജോർജ്
  62. അഡ്വ. എ.പി.ജോർജ്
  63. ഡോ. കെ ഗോപാലൻ -വൈസ് ചാൻസലർ
  64. ഡോ. ടി.എൻ.ജയചന്ദ്രൻ -വൈസ് ചാൻസലർ
  65. ഡോ. എ.ജയകൃഷ്ണൻ -വൈസ് ചാൻസലർ
  66. ഡോ. ആർ.എസ് കൃഷ്ണൻ - വൈസ് ചാൻസലർ
  67. ഡോ. കെ.മോഹൻദാസ്  - വൈസ് ചാൻസലർ
  68. ഡോ. രാമചന്ദ്രൻ തെക്കേടത്തു   - വൈസ് ചാൻസലർ
  69. ഡോ. ധർമരാജ് അടാട്ട്    - വൈസ് ചാൻസലർ
  70. പത്മ.ശ്രീ.ഡോ.ഇ.ഡി.ജെമ്മിസ് - ശാസ്ത്രജ്ഞൻ
  71. പത്മ.ശ്രീ.പ്രദീപ് ടി. - ശാസ്ത്രജ്ഞൻ
  72. ഡോ.ടി.ആർ.വിശ്വനാഥൻ - ശാസ്ത്രജ്ഞൻ
  73. ഡോ.ഇ.ജെ.ജെയിംസ്  - ശാസ്ത്രജ്ഞൻ
  74. ഡോ.സെബാസ്റ്റ്യൻ സി.പീറ്റർ   - ശാസ്ത്രജ്ഞൻ
  75. ഡോ.വി.കെ.കൃഷ്ണൻ - ശാസ്ത്രജ്ഞൻ
  76. ഡോ.തോമസ് എ. കോടങ്കണ്ടത്ത് - ശാസ്ത്രജ്ഞൻ
  77. ഡോ.ഡി.കെ.മണവാളൻ - ഐ.എ.എസ്
  1. "Landmark in Kerala history". Chennai, India: The Hindu. June 19, 2008. Archived from the original on 2008-06-22. Retrieved 2010-02-23.
  2. "Home". St Thomas College, Thrissur. Retrieved 2010-02-23.
  3. "about". St Thomas College, Thrissur. Archived from the original on 2014-06-25. Retrieved 2014-06-16.

4. പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ, വിവരങ്ങൾ ശ്രോതസ് : സാന്തോം ലൂമിനറീസ്, ശേഖരിച്ചതും, അടയാളപ്പെടുത്തിയതും തോമസ് സി. ജെ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

10°31′24.94″N 76°13′9.56″E / 10.5235944°N 76.2193222°E / 10.5235944; 76.2193222