ഹൈന്ദവ ദേവനായ മഹാവിഷ്ണുവിനെയും, വിഷ്ണുവിന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി തുടങ്ങിയവരെയും ആരാധിക്കുന്നവരെയാണ് വൈഷ്ണവർ എന്നുപറയുന്നത്.

വിഷ്ണുവിന്റെ ദശാവതാരങ്ങൾ ചിത്രകാരന്റെ ഭാവനയിൽ-രാജസ്ഥാനി ചുവർചിത്രം- ലണ്ടനിലെ വിക്റ്റോറിയ & ആൽബെർട്ട് മ്യൂസിയത്തിൽ നിന്ന്

ഗൗഡീയ വൈഷ്ണവമതം തിരുത്തുക

ഇന്ത്യയിലെ ചൈതന്യ മഹാപ്രഭു (1486–1534) പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു വൈഷ്ണവ ഹിന്ദു മത പ്രസ്ഥാനമാണ് ഗൗഡീയ വൈഷ്ണവമതം (ഗൗഡീയ വൈഷ്ണവ പാരമ്പര്യം, ബംഗാളി വൈഷ്ണവിസം  അല്ലെങ്കിൽ ചൈതന്യ വൈഷ്ണവിസം എന്നും അറിയപ്പെടുന്നു). "ഗൌഡീയ" എന്നത് ഗൌഡ മേഖലയിലെ (ഇന്നത്തെ ബംഗാൾ / ബംഗ്ലാദേശ് ) വൈഷ്ണവ ആരാധന എന്നർത്ഥത്തിലാണ്.

ഗൗഡീയ വൈഷ്ണവ സമ്പ്രദായം രാധയെയും കൃഷ്ണനെയും പരമ ദൈവമായി സ്വയം ഭഗവാൻ ആയി ആരാധിക്കുന്നു. ഈ ആരാധന രാധയുടെയും കൃഷ്ണന്റെയും വിശുദ്ധനാമങ്ങളായ ഹരേ കൃഷ്ണ, ഹരേ രാമ ആലപിക്കുന്ന രീതിയിലാണ് സ്വീകരിചിരിക്കുന്നത്, സാധാരണയായി കീർത്തനമായും ആലപിക്കുന്ന ഹരേ കൃഷ്ണ മന്ത്രത്തെ മഹാ മന്ത്ര രൂപത്തിലാണ് കാണുന്നത്. ഈ പ്രസ്ഥാനം ബ്രഹ്മ-മാധവ-ഗൗഡീയ വൈഷ്ണവ സമ്പ്രദായത്തിലുള്ളതാണ് , ബ്രഹ്മത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ആത്മീയ യജമാനന്മാരുടെ ( ഗുരുക്കളുടെ ) പിന്തുടർച്ചയിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു.

ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ആത്മീയവും ദാർശനികവുമായ അടിത്തറയാണ് ഗൗഡീയ വൈഷ്ണവമതം.

വിഷ്ണുവിന്റെയും കൃഷ്ണന്റെയും പല രൂപങ്ങളും ഏക പരമാധികാരിയായ ആദിപുരുഷന്റെ (കൃഷ്ണന്റെ ) വിപുലീകരണങ്ങളും അവതാരങ്ങളും ആയി കാണുന്നതിനാൽ ഗൗഡീയ വൈഷ്ണവമതത്തെ ഒരു ഏകദൈവ പാരമ്പര്യമായി വർഗ്ഗീകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വൈഷ്ണവർ&oldid=3540651" എന്ന താളിൽനിന്ന് ശേഖരിച്ചത്