സെലീനിയം

(സെലിനിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
34 ആർസെനിക്സെലിനിയംബ്രോമിൻ
S

Se

Te
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ സെലിനിയം, Se, 34
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}


അണുസംഖ്യ 34 ആയ മൂലകമാണ് സെലീനിയം. Se ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ അലോഹം രാസസ്വഭാവങ്ങളിൽ സൾഫർ, ടെലൂറിയം എന്നിവയുമായി സാദൃശ്യം പ്രകടിപ്പിക്കുന്നു. പ്രകൃതിയിൽ മൂലക രൂപത്തിൽ വളരെ അപൂർവമായേ ഇത് കാണപ്പെടുന്നുള്ളൂ. ശരീരത്തിൽ അമിതമായ അളവിൽ kKന്നാൽ വിഷകരമാണെങ്കിലും മിക്ക ജന്തുക്കളുടെയും കോശ പ്രവർത്തനങ്ങൾക്ക് ഈ മൂലകം ആവശ്യമാണ്.

സ്വതന്ത്ര സെലീനിയം പല രൂപങ്ങളിലും കാണപ്പെടന്നു. സാന്ദ്രതയേറിയതും പർപ്പിൾ കലർന്ന ചാര നിറമുള്ളതുമായ അർദ്ധലോഹമാണ് (അർദ്ധചാലകം) അവയിൽ ഏറ്റവും സ്ഥിരതയേറിയത്. ഇത് പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുട്ടിലേതിനേക്കാൾ കൂടുതൽ വൈദ്യുതി കടത്തിവിടുന്നു. ഈ പ്രത്യേകതയുള്ളതിനാൽ ഇത് ഫോട്ടോസെല്ലുകളിൽ ഉപയോഗിക്കപ്പെടുന്നു. വൈദ്യുതചാലകങ്ങളല്ലാത്ത മറ്റ് പല രൂപാന്തരങ്ങളും സെലീനിയത്തിനുണ്ട്.

"https://ml.wikipedia.org/w/index.php?title=സെലീനിയം&oldid=1849766" എന്ന താളിൽനിന്ന് ശേഖരിച്ചത്