മോൾ (യൂണിറ്റ്)
രസതന്ത്രത്തിൽ 6.02214129(27)×1023 (അവൊഗാഡ്രോ നമ്പർ) എണ്ണത്തെ സുചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ് മോൾ. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ (SI) പദാർത്ഥത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഏകകം എന്ന നിലയിൽ രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നു. mol എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്. ഒരു മോൾ എന്നത് കൃത്യമായി 6.02214129(27)×1023 പ്രാഥമിക ഘടകങ്ങളുടെ ഒരു കൂട്ടമാണ്. അത് ആറ്റങ്ങൾ, തന്മാത്രകൾ, അയോണുകൾ, അയോൺ ജോഡികൾ അല്ലെങ്കിൽ മറ്റ് കണികകൾ എന്നിവയോ ആകാം. 12 ഗ്രാം 12C യിലെ ആറ്റങ്ങളുടെ എണ്ണവുമായി തത്തുല്യമായ പദാർത്ഥത്തിന്റെ അളവാണ് മോളിന്റെ ചരിത്രപരമായ നിർവചനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മോളിന്റെ SI മൂല്യം തിരഞ്ഞെടുത്തത്.
Unit system: | SI base unit |
Unit of... | Amount of substance |
Symbol: | mol |
രാസപ്രവർത്തനങ്ങളുടെ അളവുകളും ഉൽപ്പന്നങ്ങളുടെ അളവുകളും പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യപ്രദമായ മാർഗമായി രസതന്ത്രത്തിൽ മോൾ വ്യാപകമായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, 2 H2 + O2 → 2 H2O എന്ന രാസപ്രവർത്തനം, പ്രതിപ്രവർത്തിക്കുന്ന ഓരോ 2 mol ഹൈഡ്രജൻ തന്മാത്രയും (H2) ഉം 1 mol ഓക്സിജൻ തന്മാത്രയും (O2) ഉം പ്രവർത്തിച്ച് 2 മോൾ വെള്ളം രൂപം കൊള്ളുന്നു എന്നു വ്യാഖ്യാനിക്കുന്നു. ഒരു ലായനിയുടെ സാന്ദ്രത സാധാരണയായി അതിന്റെ മോളാർ സാന്ദ്രതയാൽ സൂചിപ്പിക്കുന്നു. ഇത് ലായനിയുടെ ഒരു യൂണിറ്റ് വോള്യത്തിൽ ലയിച്ചിരിക്കുന്ന പദാർത്ഥത്തിന്റെ അളവായി നിർവചിക്കപ്പെടുന്നു.