മൂവാറ്റുപുഴയാർ

(മൂവാറ്റുപുഴ (നദി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂവാറ്റുപുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൂവാറ്റുപുഴ (വിവക്ഷകൾ) എന്ന താൾ കാണുക. മൂവാറ്റുപുഴ (വിവക്ഷകൾ)

കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നാ‍യ മൂവാറ്റുപുഴയാർ മൂവാറ്റുപുഴ, പിറവം, തലയോലപ്പറമ്പ്, വെള്ളൂർ, വൈക്കം എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം. ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്. എറണാകുളം, കോട്ടയം ജില്ലകളിലൂടെ ഒഴുകുന്ന ഈ നദി മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി വേർപിരിഞ്ഞ് വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

പ്രസിദ്ധ ഹൈന്ദവദേവാലയങ്ങളായ രാമമംഗലം പെരുംതൃക്കോവിൽ നരസിംഹസ്വാമിക്ഷേത്രം, പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം, വെള്ളൂർ വാമനസ്വാമി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം തുടങ്ങിയവ, ജ്യോതിഷത്തിന് പ്രസിദ്ധമായ പാഴൂർ പടിപ്പുര എന്നിവ മൂവാറ്റുപുഴയാറിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=മൂവാറ്റുപുഴയാർ&oldid=4060332" എന്ന താളിൽനിന്ന് ശേഖരിച്ചത്