ആന വളർത്തിയ വാനമ്പാടി
മലയാള ചലച്ചിത്രം
നീലാ പ്രൊഡക്ഷൻസിന്റെ ആന വളർത്തിയ വാനമ്പാടി 1959 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്. പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാണവും അദ്ദേഹം തന്നെ നിർവഹിച്ചു. കഥ നീലായുടേയും സംഭാഷണം തിക്കുറിശ്ശി സുകുമാരൻ നായരുടേതുമാണ്. തിരുനയിനാർകുറിച്ചി എഴുതിയ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ സംഗീതം നൽകി. മെരിലാൻഡിൽ നിർമിച്ച പ്രസ്തുത ചിത്രം കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്തു. 1959 ഫെബ്രുവരി മാസം 18-ന് ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി.[1]
ആന വളർത്തിയ വാനമ്പാടി | |
---|---|
![]() | |
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
കഥ | നീലാ |
തിരക്കഥ | തിക്കുറിശ്ശി സുകുമാരൻ നായർ |
സംഭാഷണം | തിക്കുറിശ്ശി സുകുമാരൻ നായർ |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ ഡി. ബലസുബ്രഹ്മണ്യൻ എം.എൻ. നമ്പ്യാർ ശ്രീറാം എസ്.പി. പിള്ള ബഹദൂർ ഫ്രൻസിസ് രാമസ്വാമി മിസ് കുമാരി ശാന്തി എസ്.ഡി. സുബ്ബലക്ഷ്മി സി.കെ. സരസ്വതി |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഛായാഗ്രഹണം | കെ.ഡി. ജോർജ്ജ് |
വിതരണം | എ. കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 18/02/1959 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1971-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം, ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്ന പേരിൽ പ്രദർശനത്തിനെത്തി. മലയാളചലച്ചിത്രത്തിലെ ആദ്യ രണ്ടാം ഭാഗമായി ഈ ചിത്രത്തെ കണക്കാക്കുന്നു.
അഭിനേതാക്കൾതിരുത്തുക
- തിക്കുറിശ്ശി സുകുമാരൻ നായർ
- ഡി. ബലസുബ്രഹ്മണ്യൻ
- എം.എൻ. നമ്പ്യാർ
- ശ്രീറാം
- എസ്.പി. പിള്ള
- ബഹദൂർ
- ഫ്രൻസിസ് രാമസ്വാമി
- മിസ് കുമാരി
- ശാന്തി
- എസ്.ഡി. സുബ്ബലക്ഷ്മി
- സി.കെ. സരസ്വതി
പിന്നണിഗായകർതിരുത്തുക
- എ.എം. രാജ
- ജമുനാ റാണി
- പി. ലീല
- പി.ബി. ശ്രീനിവാസ്
അവലംബംതിരുത്തുക
- ↑ മലയാളം സിനീമ ഇന്റർനെറ്റ് ഡാറ്റാ ബേസിൽ നിന്ന് ആന വളർത്തിയ വാനമ്പാടി
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആന വളർത്തിയ വാനമ്പാടി.