രണ്ടിടങ്ങഴി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Randidangazhi (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടിടങ്ങഴി എന്ന നോവലിനെ അസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രമാണ് രണ്ടിടങ്ങഴി. തകഴി ശിവശങ്കര പിള്ളയുടെ വിഖ്യാത നോവലിന് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി. തിരുനയനാർകുറിച്ചി രചിച്ച ഗനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. കൃഷ്ണ ഇളമൺ ശബ്ദലേഖനവും എൻ.എസ്. മണി ഛായാഗ്രഹണവും എം.പി. കൊച്ചാപ്പു കലാസംവിധാനവും ബാലകൃഷ്ണൻ നായർ മേക്കപ്പും കെ. നാരായണൻ വസ്ത്രാലങ്കാരവും കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. നീലാ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ പി. സുബ്രഹ്മണ്യം നിർമിച്ച രണ്ടിടങ്ങഴി അദ്ദേഹംതന്നെ സംവിധാനവും നിർവഹിച്ചു. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1958 ഓഗസ്റ്റ് 24-ന് പ്രദർശനം തുടങ്ങി.[1]

രണ്ടിടങ്ങഴി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനതകഴി ശിവശങ്കരപിള്ള
ആസ്പദമാക്കിയത്തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവൽ
അഭിനേതാക്കൾമിസ് കുമാരി
പി.ജെ. ആന്റണി
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
സംഗീതംബ്രദർ ലക്ഷ്മണൻ (സംഗീതം)
ഗാനരചനതിരുനയിനാർകുറിച്ചി
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സ്റ്റുഡിയോനീലാ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി24/08/1958
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

മിസ് കുമാരി
പി.ജെ. ആന്റണി
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ

പിന്നണിഗായകർ

തിരുത്തുക

കമുകറ പുരുഷോത്തമൻ
മീന
സുലോചന
സി.എസ്. രാധാദേവി

പുരസ്കാരങ്ങൾ

തിരുത്തുക
നാഷണൽ ഫിലിം അവാർഡ്[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. മലയാളം സിനീമ ഇന്റർനെറ്റ് ഡാറ്റാബേസിൽ നിന്ന്
  2. "6th National Film Awards". International Film Festival of India. Archived from the original on 2012-10-20. Retrieved September 3, 2011.