കാവശ്ശേരി ഗ്രാമപഞ്ചായത്ത്
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് കാവശ്ശേരി ഗ്രാമപഞ്ചായത്ത്. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
കാവശ്ശേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°39′6″N 76°29′50″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് ജില്ല |
വാർഡുകൾ | പീച്ചങ്കോട്, പാടുര്, വലിയപറമ്പ്, കല്ലേപ്പുള്ളി, പത്തനാപുരം, ആറാപ്പുഴ, മുത്താനോട്, ചുണ്ടക്കാട്, ആനമാറി, മൂപ്പുപറമ്പ്, കൊങ്ങാളക്കോട്, ഇരട്ടക്കുളം, തെന്നിലാപുരം, വേപ്പിലശ്ശേരി, കുന്നിന്പുറം, കുണ്ടുതൊടി, ചീനിക്കോട് |
വിസ്തീർണ്ണം | 30.43 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 24,783 (2001) ![]() |
• പുരുഷന്മാർ | • 11,917 (2001) ![]() |
• സ്ത്രീകൾ | • 12,866 (2001) ![]() |
സാക്ഷരത നിരക്ക് | 79.34 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • 678543 to 678545 |
![]() | |
LSG കോഡ് | G091203 |
ചരിത്രംതിരുത്തുക
ആദ്യകാലത്ത് ഈ പ്രദേശം പൂമുള്ളിമന, കവളപ്പാറ തുടങ്ങിയ ജന്മിമാരുടെ കീഴലായിരുന്നു. ഭൂപരിഷ്കാരനിയമത്തിലൂടെ ഈ പ്രദേശം കുടിയാൻമാർക്ക് ലഭിച്ചു.കേരളത്തിലെ പ്രശസതരായ ജ്യോതിഷപണ്ഡിതരുടെ നാടും ഇവിടെയാണ് (പാടൂർപണിക്കർ)
സ്ഥലനാമോൽപത്തിതിരുത്തുക
ഇവിടത്തെ പ്രധാന ക്ഷേത്രമായ 'പരയ്ക്കാട്ട് കാവ്' ലെ 'കാവ്'-ൽ നിന്നാണ് ഈ സ്ഥലത്തിന് കാവശ്ശേരി എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].
അതിരുകൾതിരുത്തുക
- വടക്ക്: തരൂർ പഞ്ചായത്ത്, കുത്തനൂർ പഞ്ചായത്ത്, ഗായത്രിപ്പുഴ
- തെക്ക്: മംഗലം പുഴ, വടക്കഞ്ചേരി പഞ്ചായത്ത്
- കിഴക്ക്: ആലത്തൂർ പഞ്ചായത്ത്
- പടിഞ്ഞാറ്: മംഗലം പുഴ
ഭൂപ്രകൃതിതിരുത്തുക
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ചരിവ്, പീഠഭൂമി, സമതലം, കുന്നിൻപ്രദേശം, കുന്നിൻ ചരിവ്, കുന്നിൻപുറം, താഴ്ന്ന സ്ഥലം എന്നിങ്ങനെ തരംതിരിക്കാം. എക്കൽമണ്ണ്, ചുവന്നമണ്ണ്, ചരൽ മണ്ണ്, പാറക്കെട്ട്, ചെമ്മണ്ണ്, ലോമി, ചുവന്ന കരിമണ്ണ് എന്നിങ്ങനെ മണ്ണിനങ്ങൾ.
ആരാധനാലയങ്ങൾതിരുത്തുക
പരക്കാട്ടു ഭഗവതീക്ഷേത്രം, പാടൂര് അയ്യപ്പക്ഷേത്രം ഇവ പഞ്ചായത്തിലെ പുരാതന ക്ഷേത്രങ്ങളാണ്.പാടൂരിലെ തെക്ക് മണ്ണ്. ചുണ്ടക്കാട്.പത്തനാപ്പുരം.പ്രദേശങളിൽ.മുസ്ലിം സമുദായത്തിൽ പെട്ട വരാണ് അധിവസിക്കുന്നത്.ഈഭാഗങളിൽ മുസ്ലിം പള്ളികൾ ധാരാളമായി ഉണ്ട് പ്രദേശത്തെ പ്രസിദ്ധമായ സുന്നി മസ്ജിദ് പത്തനാപുരം.സുന്നിസെൻററിൽ സ്ത്ഥിചെയ്യുന്നു.. വലിയ പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളിയാണ് മസ്ജിദ് ഉറുവത്തുൽ ഉസ്ക
വാർഡുകൾതിരുത്തുക
നദികൾതിരുത്തുക
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001