ആനക്കര ഗ്രാമപഞ്ചായത്ത്
ആനക്കര | |
10°50′N 76°03′E / 10.83°N 76.05°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | തൃത്താല |
ലോകസഭാ മണ്ഡലം | പൊന്നാനി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | സിന്ധു രവീന്ദ്രകുമാർ |
വിസ്തീർണ്ണം | 20.95 ച.കി.മീ.ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 22,601 |
ജനസാന്ദ്രത | 957/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679551 +0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പന്നിയൂർ തുറ,ആനക്കര വടക്കത്ത് വീട് |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ആനക്കര ഗ്രാമപഞ്ചായത്ത് . ആനക്കര പഞ്ചായത്തിന് 20.95 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഭാരതപ്പുഴയും, തെക്കുഭാഗത്ത് കപ്പൂർ, പട്ടിത്തറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഭാരതപ്പുഴ, മലപ്പുറം ജില്ലയും കിഴക്കുഭാഗത്ത് പട്ടിത്തറ പഞ്ചായത്തുമാണ്. ആനക്കര ഗ്രാമപഞ്ചായത്തിന്റെ മൂന്നു ഭാഗവും ഭാരതപ്പുഴയുടെ തീരപ്രദേശമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട്മേഖലയിൽ വരുന്ന ആനക്കര പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് പേരശ്ശന്നൂർ, കൂട്ടക്കടവ്, കാറ്റാടിക്കടവ്, അയ്യപ്പൻകാവ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയാണ്. കേരളോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ സ്ഥാനംപിടിച്ച കേരളത്തിലെ 64 ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പന്നിയൂർ ഗ്രാമത്തിന്റെ തലസ്ഥാനമായിരുന്ന പന്നിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പൌരാണികകാലം മുതൽ ഈ ഗ്രാമം കേരളത്തിന്റെ സാമൂഹിക - സാംസ്ക്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം അലങ്കരിച്ചുപോന്നു. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ പന്നിയൂർ ഗ്രാമത്തെ സംബന്ധിച്ചും അതിന്റെ സാമൂഹിക-സാംസ്ക്കാരിക സംഭാവനകളെ സംബന്ധിച്ചും വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. 3 വേദങ്ങളും പഠിപ്പിച്ചുപോന്ന മഠങ്ങൾ അക്കാലത്ത് പന്നിയൂർ ക്ഷേത്രത്തിനോടനുബന്ധിച്ച് നിലനിന്നിരുന്നു. കേരളഭരണത്തിനു വേണ്ടി പെരുമാക്കൻമാരെ തെരഞ്ഞെടുക്കുന്നതിലും, വാഴിയ്ക്കുന്നതിലും ഈ ഗ്രാമം പ്രധാനമായ പങ്കു വഹിച്ചുപോന്നു. കൂടല്ലൂരിൽ നിന്നും പേരാറിന്റെ ഒരു കൈവഴി പന്നിയൂർ ക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടെ ഒഴുകി തുറയാറ്റിൻകുന്നിനു സമീപത്തുവെച്ച് വീണ്ടും പേരാറുമായി സന്ധിച്ചിരുന്നതായും പിന്നീട് അന്തർവാഹിനിയായി പോയതായും വിശ്വസിക്കപ്പെടുന്നു. ഇവിടെയുള്ള പ്രസിദ്ധമായ പന്നിയൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ, യാഗദേവതയായ ശ്രീഭൂവരാഹമാണ്. കേരളത്തിൽ ഈ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതുതന്നെയാണ്. പെരുന്തച്ചന്റേതെന്ന് വിശ്വസിക്കപ്പെടുന്ന തുരുമ്പുകയറാത്ത ഉളിയും, കരിങ്കല്ലിൽ കൊത്തിവെച്ച മുഴക്കോലും ഇന്നും ഇവിടെയുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. അഷ്ടവൈദ്യൻമാരിൽ പ്രധാനികളായ തൈക്കാട്ടു മൂസിന്റെ മൂലസ്ഥാനവും പന്നിയൂരിനോട് തൊട്ടുസ്ഥിതിചെയ്യുന്ന മുൺട്രക്കോട് ദേശത്താണ്. അനേകം അശ്വമേധങ്ങളുടെയും പടയോട്ടങ്ങളുടെയും കുതിരക്കുളമ്പടികൾ കേട്ട പേരാറിന്റെ ഈ തീരത്തിലൂടെയാണ് ടിപ്പുസുൽത്താൻ നിർമ്മിച്ച പാലക്കാട്ട്-ബേപ്പൂർ പാത കടന്നുപോകുന്നത്. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ബഹുമുഖപ്രതിഭ എം.ടി.വാസുദേവൻനായർ ഈ പഞ്ചായത്തിലെ കൂടല്ലൂരിലാണ് ജനിച്ചുവളർന്നത്. വിശ്വപ്രസിദ്ധനർത്തകിയും നാട്യവിദുഷിയുമായ മൃണാളിനി സാരാഭായിയും ദേശീയോൽഗ്രഥനത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള നൃത്തശിൽപങ്ങളുടെ അവതരണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മല്ലികാ സാരാഭായിയും ആനക്കര വടക്കത്ത് കുടുംബാംഗങ്ങളാണ്.നിളയുടെ ഈ തീരത്ത് ജനിച്ചുവളർന്ന മറ്റൊരു പ്രതിഭയാണ് സുപ്രസിദ്ധ ചിത്രകാരനായ അച്യുതൻ കൂടല്ലൂർ.
അതിരുകൾതിരുത്തുക
- കിഴക്ക് - പട്ടിത്തറ ഗ്രാമപഞ്ചായത്ത്
- വടക്ക് - ഭാരതപ്പുഴ
- തെക്ക് - കപ്പൂർ ഗ്രാമപഞ്ചായത്ത്, പട്ടിത്തറ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ഭാരതപ്പുഴ, മലപ്പുറം ജില്ല
വാർഡുകൾതിരുത്തുക
വാർഡ് നമ്പർ | വാർഡിന്റെ പേര് | മെമ്പർമാർ | സ്ഥാനം | പാർട്ടി | സംവരണം |
---|---|---|---|---|---|
1 | ഉമ്മത്തൂർ | കെ.പി.പ്രഭാവതി | മെമ്പർ | സി.പി.ഐ.(എം) | വനിത |
2 | തോട്ടഴിയം | വേണുഗോപാലൻ | വൈസ് പ്രസിഡന്റ് | സി.പി.ഐ.(എം) | ജനറൽ |
3 | മണ്ണിയംപെരുമ്പലം | ദിവ്യാ അശോക് | മെമ്പർ | ഐ.യു.എം.എൽ | എസ്.സി.വനിത |
4 | മുത്തുവിളയുംകുന്ന് | ചന്ദ്രൻ | മെമ്പർ | സി.പി.ഐ.(എം) | എസ്.സി |
5 | കൂട്ടക്കടവ് | ഗീത.എം.ടി. | മെമ്പർ | ഐ.എൻ.സി | വനിത |
6 | കൂടല്ലൂർ | ഹാരീഫ് സുബൈർ.എൻ | മെമ്പർ | ഐ.എൻ.സി | ജനറൽ |
7 | മലമക്കാവ് | ദീപ | മെമ്പർ | സി.പി.ഐ.(എം) | എസ്.സി.വനിത |
8 | കുറിഞ്ഞിക്കാവ് | രാജു.വി.പി. | മെമ്പർ | സി.പി.ഐ.(എം) | എസ്.സി |
9 | നയ്യൂർ | എം.വി.ബഷീർ | മെമ്പർ | സി.പി.ഐ.(എം) | ജനറൽ |
10 | പന്നിയൂർ | വിനോദ് പൂപ്പാല | മെമ്പർ | ഐ.എൻ.സി | ജനറൽ |
11 | പുറമതിൽശ്ശേരി | മിനി.ഇ.എസ് | മെമ്പർ | ഐ.എൻ.സി | വനിത |
12 | മുണ്ടറക്കോട് | സിന്ധു രവീന്ദ്രകുമാർ | പ്രസിഡന്റ് | സി.പി.ഐ.(എം) | വനിത |
13 | ആനക്കര | വത്സല.എം.ടി. | മെമ്പർ | ഐ.എൻ.സി | വനിത |
14 | മേലഴിയം | ദിവ്യാ.പി. | മെമ്പർ | സി.പി.ഐ.(എം) | വനിത |
15 | കുമ്പിടി | സി.ടി.സൈദലവി | മെമ്പർ | ഐ.എൻ.സി | ജനറൽ |
16 | പെരുമ്പലം | കെ.വിജയൻ | മെമ്പർ | സി.പി.ഐ.(എം) | ജനറൽ |
വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
ആനക്കര ഗ്രാമപഞ്ചായത്തിൽ 8 സർക്കാർ സ്കൂളുകളും 4 എയ്ഡഡ് സ്കൂളുകളുമാണ് ഉള്ളത്.[2]
കോഡ് | പേര് | തരം | ക്ലാസ്സുകൾ | ഫോൺ |
---|---|---|---|---|
20005 | ജി.എച്ച്.എസ്സ്.എസ്സ്.ആനക്കര[1] | ഗവൺമെന്റ് | 8-12 | 04662254765 |
20062 | ജി.എച്ച്.എസ്.കൂടല്ലൂർ[2] | ഗവൺമെന്റ് | 5-10 | 04662253446 |
20503 | ജി.എച്ച്.ഡബ്യു.എൽ.പി.എസ്.ആനക്കര[3] | ഗവൺമെന്റ് | 1-4 | 9895414375 |
20506 | ജി.ബി.എൽ.പി.എസ്.കൂടല്ലൂർ[4] | ഗവൺമെന്റ് | 1-4 | 04662253221 |
20509 | ജി.എൽ.പി.എസ്.മലമക്കാവ്[5] | ഗവൺമെന്റ് | 1-4 | 04662253253 |
20511 | ജി.എൽ.പി.എസ്.നയ്യൂർ[6] | ഗവൺമെന്റ് | 1-4 | 04662253655 |
20521 | ജി.എൽ.പി.എസ്.മേലഴിയം[7] | ഗവൺമെന്റ് | 1-4 | 04662254181 |
20530 | എ.ജെ.ബി.എസ്.കൂടല്ലൂർ[8] | എയ്ഡെഡ് | 1-4 | 04662253107 |
20538 | എ.ജെ.ബി.എസ്.ഉമ്മത്തൂർ[9] | എയ്ഡെഡ് | 1-4 | 04662253477 |
20542 | ജി.ടി.ജെ.ബി.എസ്.കുമ്പിടി[10] | എയ്ഡെഡ് | 1-5 | 04662254293 |
20556 | എ.യു.പി.എസ്.മലമക്കാവ്[11] | എയ്ഡെഡ് | 5-7 | 9447622364 |
20557 | സ്വാമിനാഥ വിദ്യാലയം, ഡയറ്റ് ലാബ് സ്കൂൾ, ആനക്കര[12] | ഗവൺമെന്റ് | 1-7 | 9496352164 |
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001
- ↑ "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013 ഡിസംബർ 27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. Check date values in:
|accessdate=
,|date=
, and|archivedate=
(help) - ↑ "Sametham". ശേഖരിച്ചത് November 8, 2020.