അകത്തേത്തറ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
അകത്തേത്തറ

അകത്തേത്തറ
10°49′N 76°38′E / 10.82°N 76.64°E / 10.82; 76.64
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മലമ്പുഴ
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഡി സദാശിവൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 21514
ജനസാന്ദ്രത 935/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ അകത്തേത്തറ ഗ്രാമപഞ്ചായത്ത്.

അകത്തേത്തറ, പുതുപ്പരിയാരം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 23 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 10 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പശ്ചിമഘട്ടവും, തെക്കുഭാഗത്ത് പാലക്കാട് നഗരസഭയും, കിഴക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുപ്പരിയാരം പഞ്ചായത്തുമാണ്.
കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് , ശുചിത്വമിഷൻ, സി ഡിറ്റ് , കില എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയഗ്രീൻ കേരള എക്സ്പ്രസ് എന്ന സോഷ്യൽ റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം ലഭിച്ചത് അകത്തേത്തറ ഗ്രാമപഞ്ചായത്തിനാണ്. 2006 ൽ ആരംഭിച്ച പാതയോരങ്ങളിലെ വൃക്ഷവത്കരണത്തിലൂടെ ഒരു ലക്ഷം തൈകൾ വച്ച് പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഈ നേട്ടത്തിന് പഞ്ചായത്തിനെ അർഹമാക്കിയത്.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക