മാത്തൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കുഴൽമന്ദം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മാത്തൂർ ഗ്രാമപഞ്ചായത്ത്. പാലക്കാട് പട്ടണത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരെയായി കുഴൽമന്ദത്തിനും, കോട്ടായിക്കും മദ്ധ്യേയാണ് മാത്തൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കുഴൽമന്ദം വിദ്യാഭ്യാസ ജില്ലയിലും, പാലക്കാട് നിയോജകമണ്ഡലത്തിലും പാലക്കാട് ലോകസഭ മണ്ഡലത്തിലും ഉൾപ്പെട്ടതാണ് മാത്തൂർ ഗ്രാമപഞ്ചായത്ത'.
മാത്തൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°14′20″N 76°44′28″E, 10°45′4″N 76°34′48″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് ജില്ല |
വാർഡുകൾ | തച്ചങ്കാട്, വീശ്വലം, പാലപ്പൊറ്റ, ആനിക്കോട്, പൊള്ളപ്പാടം, പല്ലഞ്ചാത്തനൂർ, അമ്പാട്, ചുങ്കമന്ദം, തണ്ണിരങ്കാട്, മന്ദം, കിഴക്കേത്തറ, ചെങ്ങണീയൂർകാവ്, ബംഗ്ലാവ് സ്കൂൾ, ചാത്തൻകാവ്, എരിയങ്കാട്, മന്ദംപുള്ളി |
ജനസംഖ്യ | |
ജനസംഖ്യ | 22,627 (2001) |
പുരുഷന്മാർ | • 10,937 (2001) |
സ്ത്രീകൾ | • 11,690 (2001) |
സാക്ഷരത നിരക്ക് | 86.14 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221633 |
LSG | • G090804 |
SEC | • G09053 |
മാത്തൂരിൽ നിന്ന് നിരവധി ബസുകൾ പാലക്കാട്ടേക്കും, പ്രസിദ്ധ ക്ഷേത്രനഗരമായ തിരുവില്വാമലയിലേക്കും സർവീസ് നടത്തുന്നു. കൂടാതെ ഗുരുവായൂർക്ക് ഒരു കേരള ട്രാൻസ്പോർട്ട് ബസും, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലേക്ക് , രണ്ട് തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളും, സർവീസ് നടത്തുന്നു.
തൊഴിൽ
തിരുത്തുകജനങ്ങളുടെ പ്രധാന വരുമാനം കൃഷിയിൽ നിന്നാണു്. കർഷകാരാണ് ഇവിടെ കൂടുതൽ ഉള്ളത്. നെല്ലാണു് പ്രധാനവിള, മകരം, ചിങ്ങം മാസങ്ങളിലാണ് വിളകൾ കൊയ്യുന്നത്. പാലക്കാടുജില്ലയിലെ മലമ്പുഴ അണക്കെട്ടിൽ നിന്നാണ് കർഷകർക്ക്, വിളകൾക്കുള്ള വെള്ളം ലഭിക്കുന്നത്.
ആശുത്രികൾ
തിരുത്തുക- ഗവർമ്മെണ്ട് ആയുർവ്വേദ ഡിസ്പെൻസറി, മാത്തൂർ.
- ഹോമിയൊ ഡിസ്പെൻസറി, പല്ലഞ്ചാത്തനൂർ, മാത്തൂർ .
- ഗവർമ്മെണ്ട് പ്രൈമറി ഹെൽത്ത് സെന്റർ,മാത്തൂർ.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- ചുങ്കമന്ദം
- മാത്തൂർ അഗ്രഹാരം
- തണ്ണിരങ്കാട്
- പല്ലഞ്ചാത്തനൂർ
- അമ്പാട്
- തച്ചൻക്കാട് വീശ്വലം
- ആനിക്കോട്
ആരാധാനാലയങ്ങൾ
തിരുത്തുക- പുലിയന്നൂർ ശിവ ക്ഷേത്രം,
- മാത്തൂർ പടിഞ്ഞാറെത്തറ കാളികാവ്
- കുതിരമടവിഷ്ണു ക്ഷേത്രം, തച്ചൻക്കാട്
- മാത്തൂർ അർധനാരീശ്വരൻ ക്ഷേത്രം
- മാത്തൂർ കിഴക്കേത്തറകാളികാവ്.
- മാത്തൂർ മന്ദമ്പുള്ളി ഭഗവതിക്ഷേത്രം.
- മാത്തൂർ പടിഞ്ഞാറെത്തറ പാർവ്വതീക്ഷേത്രം.
- മാത്തൂർ ശ്രീ തട്ടാരപ്പൊറ്റ ഭഗവതിക്ഷേത്രം.
- തെരുവത്ത് പള്ളി
- വടക്കുംനാദ ക്ഷേതം പല്ലൻചാത്തനൂർ
- മന്നത്ത് ഭഗവതി ക്ഷേത്രം പല്ലൻചാത്തനൂർ
- പുളിമുറ്റം ഭഗവതി ക്ഷേത്രം പല്ലൻചാത്തനൂർ
- ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
- തച്ചൻക്കാട് വീശ്വലം കാളിക്കാവ്
- ചെങ്കട്ടൂര് അയ്യപ്പൻകാവ് തച്ചൻക്കാട്
പ്രധാന വിദ്യാലയങ്ങൾ
തിരുത്തുക- സി.എഫ്.ഡി.വി.എച്.എസ്.സ്കൂൾ
- ചുങ്കമന്ദം എ.യു.പി സ്കൂൾ.
- എൽ.പി.സ്കൂൾ,
- ബംഗ്ലാവ് സ്കൂൾ
- ചുങ്കമന്ദം ജി.എൽ.പി സ്കൂൾ
- ജി.ൽ.പി സ്കൂൾ വീശ്വലം, തച്ചൻക്കാട്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001