കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
കിഴക്കഞ്ചേരി | |
10°34′N 76°29′E / 10.57°N 76.48°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലത്തൂർ |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 112.56ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 36215 |
ജനസാന്ദ്രത | 322/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678684 +04922 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്[1]. കിഴക്കഞ്ചേരി ഒന്ന്, കിഴക്കഞ്ചേരി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 112.56 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.[2] 22വാർഡുകളുള്ള വിസ്തൃതമായ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് വണ്ടാഴി പഞ്ചായത്തും, വടക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കണ്ണമ്പ്ര പഞ്ചായത്തും, തെക്കുഭാഗത്ത് തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തുമാണ്.[1] മലബാർ പ്രദേശത്തെ പഴക്കം കൂടിയ പഞ്ചായത്തുകളിലൊന്നായ കിഴക്കഞ്ചേരി 1951-ൽ രൂപീകൃതമായി.
ഭരണ നിർവഹണ സ്ഥാപനങ്ങൾ
തിരുത്തുകകിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് നൈനങ്കാട്ടിലാണ് സ്ഥിതി ചെയ്യുന്നത്..കിഴക്കഞ്ചേരി പഞ്ചായത്തിൽ കുന്നങ്കാട് ( വില്ലേജ് 1 ) കണിയമംഗലം ( വില്ലേജ് 2) എന്നിവിടങ്ങളിൽ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകകിഴക്കഞ്ചേരി പഞ്ചായത്തിൽ സർക്കാർ- എയിഡഡ് മേഖലകളിലായി 10 സ്ക്കൂളുകളും അൺ എയിഡഡ് മേഖലയിലായി 3 സ്ക്കൂളുകളും പ്രവർത്തിക്കുന്നു.[3]
സർക്കാർ - എയ്ഡഡ് സ്ക്കൂളുകൾ
തിരുത്തുക- ഗവർമണ്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ കിഴക്കഞ്ചേരി
- ഗവർമണ്ട് എൽ പി സ്ക്കൂൾ കിഴക്കഞ്ചേരി
- ഗവർമണ്ട് എൽ പി സ്ക്കൂൾ പ്ലാച്ചിക്കുളമ്പ്
- ചാമിയാർ എയ്ഡഡ് യു പി സ്ക്കൂൾ മമ്പാട്
- എ യു പി സ്ക്കൂൾ മൂലങ്കോട്
- എ യു പി സ്ക്കൂൾ തൃപ്പന്നൂർ
- ഐ പി എ എം എൽ പി സ്ക്കൂൾ ചീരക്കൂഴി
- കെ ഇ എ എൽ പി സ്ക്കൂൾ ഇളവമ്പാടം
- എ എം എൽ പി സ്ക്കൂൾ പുന്നപ്പാടം
- എം എം യു പി സ്ക്കൂൾ പിട്ടുക്കാരിക്കുളമ്പ്
അൺ എയ്ഡഡ് സ്ക്കൂളുകൾ
തിരുത്തുക- സെയ്ൻറ് ഫ്രാൻസിസ് സ്ക്കൂൾ മന്ത്രാംപള്ളം
- അമൃത സ്ക്കൂൾ കുന്നങ്കാട്
- മാർ ബേസിലേഴ്സ് വിദ്യാനികേതൻ (CBSE) വാൽകുളമ്പ്
ധനകാര്യ സ്ഥാപനങ്ങൾ
തിരുത്തുകകിഴക്കഞ്ചേരി പഞ്ചായത്തിൽ ഒരു ദേശസാത്കൃത ബാങ്കാണ് ഉള്ളത്. കുണ്ട്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ ആണ്.വാൽക്കുളമ്പിൽ ഇസാഫ് ബാങ്കിൻറെ ഒരു ശാഖ പ്രവർത്തിക്കുന്നു.[4] കുണ്ടുകാട്ടിൽ കിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്കും, ഒരു അഗ്രകൾച്ചർ ഇംപ്രൂവ്മെറ് സൊസൈറ്റിയും പ്രവർത്തിക്കുന്നു. ഇളവംപാടം കോ: ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി ഇളവംപാടത്ത് പ്രവർത്തിക്കുന്നു.
കൃഷി
തിരുത്തുകനൈനങ്കാട്ടിൽ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്. നെൽകൃഷി, കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ. തെങ്ങ്, കവുങ്ങ് ,ജാതി,പഴം-പച്ചക്കറികൾ എന്നിവയാണ് പ്രധാന കൃഷിവിളകൾ.കൂടാതെ റബ്ബറും കൃഷി ചെയ്തുവരുന്നു.
ഭക്ഷ്യവിളകൾ
തിരുത്തുകനിരവധി ഭക്ഷ്യവിളകൾ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ കൃഷിചെയ്യുന്നുണ്ട്.
ജലസേചന - കുടിവെള്ള സംവിധാനങ്ങൾ
തിരുത്തുകകൃഷി ആവശ്യത്തിന് മംഗലം ഡാമിൽ നിന്നുള്ള കനാൽ വെള്ളത്തെയാണ് കർഷകർ ആശ്രയിക്കുന്നത്.കുടിവെള്ളത്തിനായി ചീരക്കുഴി, മമ്പാട് ,വക്കാല മുതലായ പമ്പിങ്ങ് സ്റ്റേഷനുകൾ ഉണ്ട്
ജല വൈദ്യുത പദ്ധതി
തിരുത്തുകപാലക്കുഴി തിണ്ടിലം വെള്ളചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം നടന്നു വരുന്നുണ്ട്. പാലക്കാട് ജില്ല പഞ്ചായത്തിൻ്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മെഗാ വാട്ട് ഉത്പാദനം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ ചെലവ് 13 കോടി രൂപയാണ്.[1]
മറ്റ് സ്ഥാപനങ്ങൾ
തിരുത്തുകഖാദി നൂൽ നൂൽപ്പ് കേന്ദ്രം
തിരുത്തുകമമ്പാടിൽ ഒരു ഖാദി നൂൽ നൂൽപ്പ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്
പനഞ്ചക്കര സൊസൈറ്റി
തിരുത്തുകകിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിനടുത്തായി ഒരു പനഞ്ചക്കര സൊസൈറ്റി പ്രവർത്തിക്കുന്നു.കർഷകരിൽ നിന്നും പനങ്കള്ള് ശേഖരിച്ച് പനഞ്ചക്കര ഉദ്പാദിച്ചിരുന്ന കേന്ദ്രത്തിൽ നിലവിൽ പാംനീർ എന്ന പേരിൽ ശീതള പാനീയ നിർമ്മാണം നടക്കുന്നുണ്ട്.
വായനശാലകൾ
തിരുത്തുകകിഴക്കഞ്ചേരി പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയടക്കം പഞ്ചായത്തിൽ 21 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്.
- പുരോഗമന വായനശാല ചെറുകുന്നം
- ജനകീയ വായനശാല മൂലംകോട്
- തെന്മലപ്പുറം വായനശാല ഇളവമ്പാടം
- ജ്ഞാനോദയം വായനശാല വാൽക്കുളമ്പ്
- സമന്വയ വായനശാല കണ്ണംകുളം
- നവഭാരത് വായനശാല കോട്ടേക്കുളം
- ജയകേരള വായനശാല കോരഞ്ചിറ
- സംഗമം വായനശാല എരുക്കുംചിറ
- സോഷ്യൽ വെൽഫയർ അസോസിയേഷൻ ലൈബ്രറി കാരപ്പാടം
- സ്വരാജ് വായനശാല പാണ്ടാങ്കോട്
- പൗർണമി വായനശാല തെക്കൻകല്ല
- കേരള ജനത വായനശാല അമ്പിട്ടൻതരിശ്
- മംഗളോദയം വായനശാല വേളാമ്പുഴ
- ഉദയ വായനശാല മാരിയപ്പാടം
- കളവപ്പാടം വായനശാല
- പ്രഭാത വായനശാല മമ്പാട്
- ഇല ലൈബ്രറി കുണ്ടുകാട്
- ഫ്രണ്ട്സ് വായനശാല പാലക്കുഴി
ആരാധനാലയങ്ങൾ
തിരുത്തുകകിഴക്കഞ്ചേരി പഞ്ചായത്തിൽ വിവിധ മതസ്ഥരുടെ ആരധനാലയങ്ങൾ ഉണ്ട്.
- തിരുവറ മഹാദേവ ക്ഷേത്രം
- നെടുമ്പറമ്പത്ത് കാവ്
- നൈനങ്കാട് പള്ളി
- സെൻ്റ് തോമസ് ചർച്ച് ഇളവംപാടം
- ശ്രീ കറ്റുകുളങ്ങര ഭഗവതി ക്ഷേത്രം
- മമ്പാട് മുസ്ളീം പള്ളി
- പുന്നപ്പാടം കക്കോട് പുത്തൻപള്ളി
- ത്രിപ്പന്നൂർ ശിവക്ഷേത്രം
- എരുക്കുംചിറ പള്ളി
- കോട്ടേക്കുളം പള്ളി
- വാൽകുളമ്പ് പള്ളി
- ഉമഹേശ്വര ക്ഷേത്രം കൊടുമ്പാല
- പാലക്കുഴി പള്ളി
- ശ്രീകുറുംബ ക്ഷേത്രം മൂലങ്കോട്
- ചാത്തൻകുളങ്ങര അമ്പലം മൂലങ്കോട്
- ആറൻമുളി ഭഗവതി ക്ഷേത്രം ചെറുകുന്നം
- ചെറുകുന്നം പള്ളി
- കാക്കഞ്ചേരി പളളി
- കരിങ്കയം പള്ളി
- ഓsന്തോട് പള്ളി.* തട്ടാംകുളമ്പ് സെന്റ് തോമസ് ഇവാൻജലിക്കൽചർച്..
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് Archived 2015-01-06 at the Wayback Machine.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine. [2] Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
അവലംബം
തിരുത്തുക- ↑ 1.0 1.1 "Local Self Government Department | Local Self Government Department". Retrieved 2020-09-02.
- ↑ "കിഴക്കഞ്ചേരി പഞ്ചായത്ത്". Archived from the original on 2021-06-13. Retrieved 2020-09-02.
- ↑ "Schools in Kizhakkancheri - Palakkad district of Kerala". Retrieved 2020-09-03.
- ↑ "ESAF SMALL FINANCE BANK LIMITED VALKULAMBU, KERALA IFSC Code: Find ESAF SMALL FINANCE BANK LIMITED VALKULAMBU MICR Code, IFSC Code on The Economic Times". Retrieved 2021-05-18.