തൃത്താല ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തൃത്താല ഗ്രാമപഞ്ചായത്ത് . ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃത്താല-പട്ടിത്തറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരിലൽ കൂടി ഭാരതപ്പുഴ ഒഴുകുന്നു. തൃത്താലയ്ക്ക് ഏതാണ്ട് 6 കിലോമീറ്റർ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് പട്ടാമ്പി നഗരസഭയും ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളുമാണ് മറ്റതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയിൽ ഉൾപ്പെടുന്നതാണ് തൃത്താല.പട്ടാമ്പി നഗരത്തോട് വളരെ ചേർന്ന് നിൽക്കുന്ന പ്രദേശമാണ് തൃത്താല. അതിനാൽ തന്നെ അതിവേഗം വളരുന്ന പട്ടാമ്പി നഗരത്തിന്റെ ഭാഗങ്ങൾ തൃത്താല പഞ്ചായത്തിലും ഉണ്ട്. പട്ടാമ്പിയെയും തൃത്താലയെയും ബന്ധിപ്പിക്കുന്ന ഭാരതപ്പുഴക്ക് കുറുകെയുള്ള പ്രശസ്തമായ പാലമാണ് പട്ടാമ്പി പാലം. ഇന്ന് പട്ടാമ്പി നഗരത്തിന്റെ ഭാഗമായി കണക്കാക്കുന്ന ഞാങ്ങാട്ടിരി പ്രദേശം തൃത്താലയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

Veliyamkallu Park, Thrithala
തൃത്താല

തൃത്താല
10°48′N 76°07′E / 10.80°N 76.12°E / 10.80; 76.12
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം തൃത്താല
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 22.78ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 22312
ജനസാന്ദ്രത 983/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679534
++91466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

വാർഡുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക