നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
നാഗലശ്ശേരി
Kerala locator map.svg
Red pog.svg
നാഗലശ്ശേരി
10°46′N 76°07′E / 10.76°N 76.12°E / 10.76; 76.12
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം തൃത്താല
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 26.2ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 23288
ജനസാന്ദ്രത 889/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679533,679535
+04662
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് . നാഗലശ്ശേരി വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 26.20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. നാഗലശ്ശേരി പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൃത്താല പഞ്ചായത്തും, തെക്കുഭാഗത്ത് തൃശ്ശൂർ ജില്ല- കടങ്ങോട്, കടവല്ലൂർ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തിരുമിറ്റക്കോട് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചാലിശ്ശേരി, പട്ടിത്തറ, തൃശ്ശൂർ ജില്ല - കടവല്ലൂർ പഞ്ചായത്തുകളുമാണ്.പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ പൊന്നാനി താലൂക്കിൽ ഉൾപ്പെട്ട അംശങ്ങളായിരുന്നു നാഗലശ്ശേരിയും കോതച്ചിറയും. നാഗലശ്ശേരിയിൽ 7 ദേശങ്ങളും കോതച്ചിറയിൽ 3 ദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ രണ്ട് അംശങ്ങളും ചേർന്ന് 1961-ൽ വില്ലേജ് പുന:സംഘടനാ വേളയിൽ നാഗലശ്ശേരി വില്ലേജ് രൂപം കൊണ്ടു. 1961 ജനുവരി 1-ന് നാഗലശ്ശേരി വില്ലേജ് ഉൾപ്പെട്ട പ്രദേശം നാഗലശ്ശേരി പഞ്ചായത്തായി തീർന്നു.കൂറ്റനാട്, പെരിങ്ങോട്, എന്നിവയാണു പ്രധാന സെന്റരുകൽ. നാഗലശ്ശേരി പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രം കൂറ്റനാടാണ്. ആമക്കാവിൽ ഭഗവതി ക്ഷേത്രം, ശ്രീ പഴയന്നീരി ശ്രീരാമ ക്ഷേത്രം, എളവാതിക്കൽ ക്ഷേത്രം തുടങ്ങിയവ ഈ പഞ്ചായത്തിലാണു. ആറാം തംബ്ബുരാൻ എന്ന മഹാ പ്രദിഭ വാണിരുന്ന പൂമുള്ളി മന പെരിങ്ങോടാണ്. പഞ്ചവാദ്യത്തിന്റെ മാസ്മരിക സൗന്ദര്യത്തിലൂടെ പ്രശസ്തമായ പെരിങ്ങോട് സ്കൂൾ ഈ പഞ്ചായത്തിലാണു. പത്മശ്രീ കലാമണ്ഡലം ഗോപി ജനിച്ചുവളർന്നത് പഞ്ചായത്തിലെ കോതച്ചിറയിൽ ആണ്. രൂപീക്രിതമായ കാലം മുതൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കീഴിലാണു ഈ പഞ്ചായത്തിന്റെ ഭരണചക്രം തിരിഞ്ഞിട്ടുള്ളത്.അകെ 17 വാർഡുകളാണു ഇവിടെ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ മിച്ചഭൂമിസമരത്തിലൂടെ പിടിച്ചെടുത്ത് (എ.കെ.ജി) (ഇഎംഎസ്സ്) എന്നു നാമകരണം ചെയ്യപ്പെട്ട പ്രദേശവും ഇവിടെ ഉണ്ട്..പാലക്കാട് ജില്ലയിലാണെങ്കിലും ക്രയവിക്രയങ്ങൾക്ക് ഇന്നാട്ടുകാർ കൂടുതലായും ബന്ധപ്പെടുന്നത് ത്രിശൂർ, മലപ്പുറം ജില്ലകളെയാണ്.

വാർഡുകൾതിരുത്തുക

അവലംബംതിരുത്തുക

  1. "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013 ഡിസംബർ 27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. Check date values in: |accessdate=, |date=, and |archivedate= (help)

ഇതും കാണുകതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക