എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ, ഇടയാറന്മുള

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിലാണ് ഏബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (എ. എം. എം. ഹയർസെക്കൻഡറി സ്കൂൾ), സ്ഥിതിചെയ്യുന്നത്. 1919ൽ മിഡിൽ സ്കൂളായി ആരംഭിച്ച ഈ സ്കൂൾ 1948ൽ ഹൈസ്കൂൾ ആയും, 1991ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിൽ ഇന്ന് 5 മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കേരള സിലബസ്സിന്റെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട്.

ഏബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
വിലാസം

നിർദ്ദേശാങ്കം9.33°N 76.68°E
വിവരങ്ങൾ
Typeഎയ്ഡഡ് വിദ്യാലയം
ആപ്‌തവാക്യംകീപ്പ് ദ് ലൈറ്റ് ഷൈനിങ് (Keep the Light Shining)
ആരംഭം1919
പ്രിൻസിപ്പൽകരുണ സരസ് തോമസ്
ഹെഡ്മാസ്റ്റർമാമ്മൻ മാത്യു
സ്റ്റാഫ്57
Number of students1050
Affiliationകേരള സിലബസ്സ്
വെബ്സൈറ്റ്

മറ്റ് പ്രവർത്തനങ്ങൾ തിരുത്തുക

പാഠ്യേതര മേഖലകളിലും ഈ സ്കൂൾ സജീവമാണ്. കലാ-ശാസ്ത്ര മേളകളിലും, കായിക മേളകളിലും അഭിമാനാർഹമായ ധാരാളം നേട്ടങ്ങൾ ഈ സ്കൂൾ നേടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. വിവിധ ക്ലബുകളും അതിന്റെ പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടക്കുന്നുണ്ട്. ഒരു ഫുട്ബോൾ ഗ്രൗണ്ടും, ബാസ്ക്കറ്റ്ബോൾ കോർട്ടും ഈ സ്കൂളിനുണ്ട്. എൻ.എസ്.എസ്, എൻ.സി.സി, റെഡ് ക്രോസ് യൂണിറ്റുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

അവലംബം തിരുത്തുക

  • സ്കൂൾ കലണ്ടർ 2012-13