ഇലന്തൂർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഇലന്തൂർ. പത്തനംതിട്ട നഗരത്തിനും കോഴഞ്ചരി പട്ടണത്തിനും ഏകദേശം നടുവിലായാണ് ഇലന്തൂരിന്റെ സ്ഥാനം. പത്തനംതിട്ട നഗരത്തിലേക്കും കോഴഞ്ചരി പട്ടണത്തിലേക്കും ഇലന്തൂരിൽ നിന്നുള്ള ദൂരം ഏകദേശം 6 കിലോമീറ്ററാണ്. അതിനാൽ നഗരത്തിൻറെ എല്ലാവിധ സൗകര്യങ്ങളും ഗ്രാമത്തിൻറെ സൗന്ദര്യവും ഈ പ്രദേശത്ത് ലഭ്യമാണ്. തിരുവല്ല - പത്തനംതിട്ട - കുമ്പഴ ഹൈവേ എന്നറിയപ്പെടുന്ന സംസ്ഥാന പാത - 7 കടന്നുപോകുന്നത് ഇലന്തൂരിലൂടെയാണ്. കാർഷിക വൃത്തിക്ക് പ്രാധാന്യമുള്ള ഒരു ഫലഭൂയിഷ്ടമായ മലയോര പ്രദേശമണിത്. നഗരവൽക്കരണത്തിൻറെ ഫലമായി ഇലന്തൂരിൽ പുതിയ വ്യാവസായീക സംരംഭങ്ങളും കെട്ടിടങ്ങളും ഉയരുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ അതിവേഗം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇലന്തൂർ.
ഇലന്തൂർ | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
(2001) | |
• ആകെ | 15,425 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 689xxx |
ടെലിഫോൺ കോഡ് | 0468 |
വാഹന റെജിസ്ട്രേഷൻ | KL-03 |
നിയമസഭാമണ്ഡലം | ആറന്മുള |
കാലാവസ്ഥ | moderate (Köppen) |
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചരി താലൂക്കിൽ, ഇലന്തൂർ ബ്ളോക്ക് എന്ന പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ഇലന്തൂർ ഗ്രാമപഞ്ചായത്ത്. 15.09 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാർഡുകളുടെ എണ്ണം 13 ആണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തും, കിഴക്ക്-നാരങ്ങാനം ഗ്രാമപഞ്ചായത്തും തെക്ക്-ചെന്നീർക്കര,പത്തനംതിട്ട മുനിസിപ്പാലിറ്റികളും പടിഞ്ഞാറ്-മല്ലപ്പുഴശ്ശേരി, മെഴുവേലി ഗ്രാമപഞ്ചായത്ത് എന്നിവയുമാണ്. 1171-ൽ ഇലന്തൂർ വില്ലേജ് യൂണിയൻ നിലവിൽ വരുകയും 1952 ൽ ഇന്നുള്ള വിധം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വരുകയും തെരഞ്ഞെടുപ്പിലൂടെ കെ.കുമാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ചെന്നീർക്കര സ്വരൂപവും, പന്തളവും, ആറൻമുളയും ചുറ്റും നിൽക്കുന്ന ഇലന്തൂരിന് ചരിത്രപരമായി സവിശേഷതകൾ അനവധിയുണ്ട്. ആദ്യകാലസംസ്കാരത്തിന്റെ ഭാഗമായിരുന്ന നാഗാരാധനയും, കാവുകളും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. രണ്ടു പ്രധാന പുണ്യക്ഷേത്രങ്ങളായ ആറൻമുളയേയും ഓമല്ലൂരിനേയും ബന്ധിപ്പിക്കുന്ന സഞ്ചാരമാർഗ്ഗം ഇലന്തൂരിലൂടെ കടന്നുപോയിരുന്നു. അതുകൊണ്ടുതന്ന തീർത്ഥവാഹകസംഘങ്ങളുടേയും മോക്ഷാർത്ഥികളുടേയും ഒരു ഇടത്താവളം എന്നതിലുപരി പ്രകൃതി സൌന്ദര്യവും, സ്വച്ഛതയും ഇവിടുത്തെ സവിശേഷതകളായി ഇന്നും നിലനിൽക്കുന്നു. രണ്ടു ചുമടുതാങ്ങികളും ഒരു വഴിയമ്പലവും ഇതിന്റെ സ്മാരകങ്ങളായി ഇന്നും നിലവിലുണ്ട്. ഇലന്തൂരിലെ ആയിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീഭഗവതികുന്ന് ദേവീക്ഷേത്രം. ആയുർവേദത്തിന്റെ ദൈവവും വിഷ്‌ണു അവതാരവുമായ ധന്വന്തരിയുടെ ക്ഷേത്രമാണ് മറ്റൊന്ന്. പരിയാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച നരബലി നടന്നത് ഇലന്തൂരാണ്.
ചരിത്രം
തിരുത്തുകചെന്നീർക്കര സ്വരൂപവും, പന്തളവും, ആറൻമുളയും ചുറ്റും നിൽക്കുന്ന ഇലന്തൂരിന് ചരിത്രപരമായി സവിശേഷതകൾ അനവധിയുണ്ട്. ആദ്യകാലസംസ്കാരത്തിന്റെ ഭാഗമായിരുന്ന നാഗാരാധനയും, കാവുകളും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. തമിഴിന്റേയും സംസ്കൃതത്തിന്റേയും സ്വാധീനത്തിൽനിന്ന് മലയാളഭാഷ മോചിതമാവുന്നതിന് മുമ്പ് സ്വീകരിച്ച പദങ്ങളുടെ അവിശിഷ്ടങ്ങൾ ഈ ഗ്രാമത്തിന്റെ പേരിനെ ചൂഴ്ന്നു നിൽക്കുന്നു. “ഊര് “ എന്ന പദം ചേർന്നു വരുന്ന ഇലന്തൂര് “ഇല്ലത്തൂര്” ആയിരുന്നു. ബ്രാഹ്മണ സമൂഹത്തിന്റെ താവളമായിരുന്നു ഈ ഗ്രാമം. പാണ്ഡ്യദേശത്തിൽനിന്നും പന്തളത്തു കുടിയേറി സിംഹാസനമുറപ്പിച്ച രാജവംശത്തിന്റെ സ്വപ്നഭൂമിയായിരുന്നു ഇവിടം. കുന്നുകളും, താഴ്വരകളും കൈത്തോടുകളും ഏറെയുള്ള ഇവിടം സമ്പുഷ്ടമായ കൃഷിഭൂമിയായിരുന്നു. ഭൂമിയുടെ ആധിപത്യം ബ്രാഹ്മണ-നായർ മേധാവിത്വത്തിന്റെ അധീശത്വത്തിലായിരുന്ന കാലത്തും വളരെ പ്രശ്സതമായ ഒരു കാർഷിക ചരിത്രം ഇലന്തൂരിന്നുണ്ട്. എന്നാൽ എടുത്തുപറയത്തക്ക നാട്ടുപ്രമാണിയോ, പ്രതാപിയോ ഇവിടെ ഉണ്ടായിരുന്നില്ല. ഭൂമി കൈവശമുണ്ടായിരുന്ന ഉടമകൾപോലും കാർഷികാഭിവൃദ്ധിയിൽ മാത്രം ദത്തശ്രദ്ധരായിരുന്നതായി കാണാം. കാർഷിക തൊഴിലാളികളെ ഇവിടെ ക്ഷണിച്ചുവരുത്തി താമസിപ്പിച്ചിരുന്നതായി തന്ന കരുതാം. തന്മൂലം ഗ്രാമത്തിലെ കോളനികളുടെ എണ്ണം അത്ഭുതാവഹമാണ്. കൃഷിപ്പണിക്ക് എത്തിയവർ കൂട്ടമായി താമസിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് ഈ കോളനികൾ. ചേരമാൻ പെരുമാളിന്റെ കാലത്ത് “പന്ത്രണ്ടുവാഴുന്നവരുടെ കൂട്ടത്തിലുള്ള” ചെങ്ങന്നൂർ അയ്യായിരത്തിൽപെട്ടതായിരുന്നു ഇലന്തൂർ. ചേരമാൻ പെരുമാളൻമാരുടെ കാലശേഷം നാട്ടുരാജ്യസ്ഥാപനവും, തുടർന്ന് പന്തളം രാജാവിന്റെ അധീനതയിലുമാണ് ഗ്രാമം നിലനിന്നത്. രാജാവിന്റെ പ്രതിനിധിയും അദ്ദേഹത്തിന്റെയും, രാജ്യത്തിന്റേയും സുരക്ഷാക്രമീകരണങ്ങളും ഇവിടെ നിലനിന്നിരുന്നു. ‘കൊട്ടാരത്തിൽ’ എന്ന വീട്ടുപേര് സൂചിപ്പിക്കുന്ന സ്ഥലത്ത് ആ രാജകീയോദ്യോഗസ്ഥൻ താമസിച്ചിരുന്നു. ‘കോട്ടയ്ക്കകം ‘എന്ന വീടിന്റെ സ്ഥാനത്ത് കോട്ട നിലനിന്നിരുന്നു. ചുടുകാട്ടിൽ എന്ന സ്ഥലത്ത് ശ്മശാനവും ഉണ്ടായിരുന്നു. രണ്ടു പ്രധാന പുണ്യക്ഷേത്രങ്ങളായ ആറൻമുളയേയും ഓമല്ലൂരിനേയും ബന്ധിപ്പിക്കുന്ന സഞ്ചാരമാർഗ്ഗം ഇലന്തൂരിലൂടെ കടന്നുപോയിരുന്നു. അതുകൊണ്ടുതന്ന തീർത്ഥവാഹകസംഘങ്ങളുടേയും മോക്ഷാർത്ഥികളുടേയും ഒരു ഇടത്താവളം എന്നതിലുപരി പ്രകൃതി സൌന്ദര്യവും, സ്വച്ഛതയും ഇവിടുത്തെ സവിശേഷതകളായി ഇന്നും നിലനിൽക്കുന്നു. രണ്ടു ചുമടുതാങ്ങികളും ഒരു വഴിയമ്പലവും ഇതിന്റെ സ്മാരകങ്ങളായി ഇന്നും നിലവിലുണ്ട്. ഇലന്തൂരിലെ ആയിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീഭഗവതികുന്ന് ദേവീക്ഷേത്രം. നിരവധി കോവിലകങ്ങൾ നിലവിലുണ്ടായിരുന്ന ഇവിടുത്തെ ഒരു കോവിലകത്തിന്റെ കുലദേവതയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സർവ്വഹിന്ദുക്കൾക്കും പണ്ടുകാലം മുതൽ പ്രവേശനമുള്ള ക്ഷേത്രമാണിത്. പ്രാചീനകലാരൂപമായ പടയണി ഇവിടുത്തെ പ്രധാന അനുഷ്ഠാനമാണ്. കേരളത്തിലെ അപൂർവ്വം ധന്വന്തരീ ക്ഷേത്രങ്ങളിൽ ഒന്ന് ഇലന്തൂരിലാണ്. പരിയാരത്തെ ധന്വന്തരി ക്ഷേത്രം ആയിരം വർഷത്തോളം പഴക്കമുള്ളതാണ്. ഇലന്തൂരിലെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തങ്ങളുമായ രണ്ടു മലകൾ നാമക്കുഴിയും-കൊട്ടതട്ടിയും ആണ്. ഇവിടെ അജ്ഞാതവാസക്കാലത്ത് പാണ്ഡവർ പാർത്തിരുന്നതായി ഐതിഹ്യവുമുണ്ട്. കൊല്ലവർഷം 993-ൽ പുന്നത്ര മാർദീവാന്ന്യാസോസ് കുരിശുവച്ച് കുർബ്ബാന അർപ്പിച്ച രണ്ടു പള്ളികൾ ഇലന്തൂരിലുണ്ട,് കുമാരനല്ലൂർ മാർത്തമറിയം മാർത്തോമാ വലിയ പള്ളി ദേവാലയവും പരിയാരം മാർത്തോമാ പഴയ പള്ളി ദേവാലയവും. കാരൂർ ഓർത്തഡോക്സ് പള്ളി, ഇലന്തൂർ സി.എസ്.ഐ പള്ളി, പരിയാരം സെന്റ് പോൾസ് മാർത്തോമാ പള്ളി, സെന്റ് പാട്രിക്ക് കാത്തോലിക്കാപള്ളി, പുളിന്തിട്ട മാർത്തോമാ പള്ളി ഇവയും ഈ കാലഘട്ടത്തിൽ നിർമ്മിച്ചതാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ പടയണി എന്ന കലാരൂപത്തിന്റെ അഭിവൃദ്ധിക്ക് ചിറപ്പുറത്ത് ആശാനും, താളമേള വിദ്വാനായി ഇടിയലേമുറി കേശവൻ നായരും പഞ്ചായത്തിന്റെ സംഭാവനകളാണ.് കല്ലിൽ കൊച്ചുരാമൻ വൈദ്യൻ, പപ്പുകണിയാൻ എന്നിവർ നാടകത്തിന്റേയും, ചിത്രമെഴുത്തിന്റെയും ഉന്നമനത്തിനു പരിശ്രമിച്ചു. കുമാർജി പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോൾ മദ്രാസിലെത്തിയ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ദേശീയ സ്വാതന്ത്യ്രസമരരംഗത്തേക്കു വന്നു. തിരുവിതാംകൂറിൽ തിരിച്ചെത്തുകയും, തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റി രൂപവത്കരിക്കുകയും, അതിന്റെ ആദ്യ സെക്രട്ടറിയാവുകയും ചെയ്തു. തുടർന്ന് സ്വദേശാഭിമാനിയുടെ പത്രാധിപർ സ്ഥാനം രാജി വച്ചു. ഗാന്ധിജിയുടെ കേരള സന്ദർശനവേളകളിൽ അദ്ദേഹത്തിന്റെ പ്രസംഗപരിഭാഷകൻ കുമാർജി ആയിരുന്നു. അങ്ങനെ മഹാത്മജി ഇലന്തൂർ സന്ദർശിക്കാനും കുമാർജി കാരണമായി. തിരുവിതാംകൂർ രാജവംശം അനുവർത്തിച്ചുവന്ന ഭരണക്രമത്തിലുൾപ്പെട്ട മണ്ഡപത്തും വാതുക്കലിന്റെ ചെങ്ങന്നൂർ ആസ്ഥാനത്തിലും ഇലന്തൂർ ഉൾപ്പെട്ടിരുന്നു.
വിവരണം
തിരുത്തുകപത്തനംതിട്ട ജില്ലയിൽ കോഴഞ്ചരി താലൂക്കിൽ ജില്ലാ ആസ്ഥാനത്തിനു സമീപത്തായി ഇലന്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 1982 വരെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന പത്തനംതിട്ട താലൂക്കിൽ, 1937-ൽ ആണ് ഇലന്തൂർ പഞ്ചായത്ത് നിലവിൽ വന്നത്. ഈ പഞ്ചായത്തിന്റെ തെക്ക് ചെന്നീർക്കര പഞ്ചായത്തും, കിഴക്കുഭാഗം പത്തനംതിട്ട മുനിസിപ്പാലിറ്റിയും, വടക്കുഭാഗം നാരങ്ങാനം പഞ്ചായത്തും, പടിഞ്ഞാറുഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തുമാണ് അതിരുകൾ തീർത്തിട്ടുള്ളത്. ഉയരമുള്ള പ്രദേശങ്ങളും പാടങ്ങൾ ചേർന്ന മേഖലയും കുന്നുകളും ഉൾപ്പെടുന്ന ഭൂപ്രദേശം ഇവിടെ കാണാം.ഇലന്തൂർ പഞ്ചായത്ത് പൂർണ്ണമായും ഒരു കാർഷികഗ്രാമമാണ്. കുന്നുകളും, സമതലങ്ങളും, നെൽപ്പാടങ്ങളും, താഴ്വരകളും, നാമമാത്രമായ ചതുപ്പുനിലങ്ങളും ഉൾപ്പെട്ട മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ഇലന്തൂർ. ഗ്രാമത്തിലെ ഏറ്റവും പഴക്കമുള്ള ലഭ്യമായ സാഹിത്യശേഖരമാണ് പടയണി പാട്ടുകൾ. വിവിധ ജാതി വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങൾ പടയണിയോടനുബന്ധിച്ച് വിവിധ അനുഷ്ഠാനങ്ങൾ നിർവ്വഹിക്കുവാൻ ചുമതലപ്പെട്ടിരിക്കുന്നു. ഇന്നും ഈ അവകാശങ്ങൾ അതുപോലെ നിലനിൽക്കുന്നു. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി, ജയപ്രകാശ് നാരായണൻ, കാന്തി ദേശായി തുടങ്ങിയ മഹാപുരുഷന്മാരുടെ സന്ദർശനത്താൽ ഇലന്തൂർ ഗ്രാമം ധന്യമാക്കപ്പെട്ടു. ആത്മീയാചാര്യരും സാമൂഹ്യപരിഷ്കർത്താക്കളുമായ ശ്രീനാരായണഗുരു, ആഗമാനന്ദസ്വാമികൾ എന്നിവരുടെ പാദസ്പർശം ഇലന്തൂരിനെ പാവനമാക്കി തീർത്തു.
ചരിത്രം
തിരുത്തുകനൂറ്റാണ്ടുകൾക്കു മുൻപ് ആറമ്മുള കഴിഞ്ഞാൽ പിന്നെ ജനവാസമുള്ള ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇലന്തൂർ. ആറമ്മുള - അച്ചൻകോവിൽ ക്ഷേത്രങ്ങളെ ബന്ധിച്ചുകൊണ്ട് ഒരു കാനനപാത അന്നുണ്ടായിരുന്നു. അനവധി നമ്പൂതിരി ഇല്ലങ്ങൾ ഒരു കാലത്ത് ഇലന്തൂരിൽ ഉണ്ടായിരുന്നു. അങ്ങനെ ഇല്ലങ്ങളുടെ ഊര് എന്നത് ഇലന്തൂർ ആയി ലോപിച്ചതാണ് എന്ന് കരുതപ്പെടുന്നു (ഇല്ലം + ഊര് = ഇലന്തൂർ). ഇലന്തൂരിൽ ജനവാസം തുടങ്ങിയ കാലത്തെപ്പറ്റി വ്യക്തമായ രേഖകളില്ല. എന്നാൽ ഇലന്തൂർ ഭഗവതികുന്നു ക്ഷേത്രത്തിനു ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ളതിനാൽ അതിനും മുൻപ് ഇവിടെ ജനവാസം ആരംഭിച്ചു എന്ന് അനുമാനിക്കാം. ചരിത്രപ്രസിദ്ധമായ ഇലന്തൂർ ഭഗവതികുന്നു ക്ഷേത്രത്തിൽ വെച്ച് മലയാളത്തിലെ ആദ്യത്തെ പടയണി ആസ്പദമാക്കിയ സിനിമ പച്ചത്തപ്പ് ചിത്രീകരിച്ചത്.
മതങ്ങൾ
തിരുത്തുകഹൈന്ദവരും ക്രൈസ്തവരുമാണിവിടുത്തെ പ്രധാന മതസ്തർ. ശ്രീ ശുഭാനന്ദ ആശ്രമം, ശ്രീ ഗണപതി ക്ഷേത്രം, ശ്രീ ഭഗവതികുന്നു ദേവീ ക്ഷേത്രം, ധന്വന്തരി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ. ശ്രീ ഭഗവതികുന്നു ദേവീ ക്ഷേത്രത്തിലെ പടേനി പ്രസിദ്ധമാണ്. പത്തനംതിട്ട ജില്ലയിലെ ഏക ധന്വന്തരി ക്ഷേത്രമാണ് ഇലന്തൂരിൽ ഉള്ളത്. മാർത്തോമ, ഓർത്തഡോൿസ്, സി എസ് ഐ, യാക്കോബായ, മലങ്കര കത്തോലിക്ക, പെന്തകോസ്ടൽ എന്നീ സഭകളിലെ വിശ്വാസികളാണ് ഇലന്തൂർ സ്വദേശികളായ ഭൂരിഭാഗം ക്രിസ്ത്യാനികളും.
വിദ്യാഭ്യാസം
തിരുത്തുകനിരവധി സർക്കാർ പ്രാഥമീക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇലന്തൂരിലും പരിസര പ്രദേശങ്ങളിലുമായുണ്ട്. ഉയരത്തിൽ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഇലന്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളും ഇടപ്പരിയാരം എസ് എൻ ഡി പി ഹൈസ്കൂളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇലന്തൂർ ഗവൺമെന്റ് കോളേജും സെന്റ് ജോൺസ് മാനേജ്‌മെൻറ് കോളേജ് പ്രക്കാനത്ത് സ്ഥിതിചെയ്യുന്നു. ഒരു സർക്കാർ നഴ്സിംഗ് കോളേജും ഇലന്തൂരിൽ ഉണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അംഗീകാരമുള്ള ഒരു അദ്ധ്യാപക പരിശീലന കേന്ദ്രം ഇവിടെ സ്ഥിതിചെയ്യുന്നു(Teachers' Training College).
സ്വാതന്ത്ര സമരവും ഇലന്തൂരും
തിരുത്തുക1937 ൽ മഹാത്മാ ഗാന്ധിയുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ അദ്ദേഹം ഇലന്തൂരും സന്ദർശിക്കുകയുണ്ടായി, ഖാദിയുടെയും ചർക്കയുടെയും പ്രചാരണം നടത്തണമെന്ന ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് ഗാന്ധി അനുയായിയായ ഖദർ ദാസ് ടി.പി ഗോപാലപിള്ള ഗാന്ധി ഖാദി ആശ്രമം 1941ൽ ഇലന്തൂരിൽ സ്ഥാപിച്ചു. [1]. ആചാര്യ വിനോബാ ഭാവേ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ടു്.[അവലംബം ആവശ്യമാണ്]
സ്വദേശികൾ
തിരുത്തുകചിത്രസഞ്ചയം
തിരുത്തുക-
നെൽപാടങ്ങൽക്കിടയിലൂടെയുള്ള റോഡ്
-
ശ്രീ ഭഗവതികുന്നു ക്ഷേത്രത്തിൻറെ കെട്ടുകാഴ്ച, പിന്നിൽ കാണുന്നത് കാരൂർ സൈന്റ്റ് പീറ്റർസ് ഓർത്തഡോൿസ് പള്ളി.
അവലംബം
തിരുത്തുക- ↑ 1.0 1.1 District Handbooksof Kerala,PATHANAMTHITTA - page 6,17 http://www.kerala.gov.in/district_handbook/Pathanam.pdf Archived 2008-09-16 at the Wayback Machine.