മലയാള സാഹിത്യകാരനാണ് കോന്നിയൂർ നരേന്ദ്രനാഥ്. മലയാളത്തിൽ 40 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

കോന്നിയൂർ നരേന്ദ്രനാഥ്
കോന്നിയൂർ നരേന്ദ്രനാഥ്
ജനനം(1927-12-10)ഡിസംബർ 10, 1927
മരണംഓഗസ്റ്റ് 12, 2008(2008-08-12) (പ്രായം 80)
കോന്നി
ദേശീയതഭാരതീയൻ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
'വരം', 'ചക്രവാളത്തിനപ്പുറം'

ജീവിതരേഖ തിരുത്തുക

പത്തനംതിട്ട കോന്നിയിൽ നെല്ലിക്കോട്‌ എം.എൻ. രാഘവൻനായരുടെയും കുഞ്ഞുകൊച്ചമ്മയുടെയും മകനാണ്‌. 1950ൽ കോഴിക്കോട്‌ ആകാശവാണിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. തുടർന്ന്‌ തിരുവനന്തപുരം, തൃശ്ശൂർ, പോർട്ട്‌ബ്ലയർ, തൃശിനാപ്പള്ളി, ജോധ്‌പുർ, ന്യൂഡൽഹി ആകാശവാണി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം, കോഴിക്കോട്‌ ആകാശവാണി കേന്ദ്രങ്ങളിൽ ഡയറക്ടറായിരുന്നു. ആകാശവാണി ചെന്നൈ നിലയത്തിൽ ഡയറക്ടർ പദവിയിലിരിക്കവെ 1985 ൽ വിരമിച്ചു.

1947 ൽ 'ആത്മമിത്രം' എന്ന ചെറുകഥ സമാഹാരമാണ്‌ ആദ്യം പ്രസിദ്ധീകരിച്ച പുസ്‌തകം. 'വരം' എന്ന അദ്ദേഹത്തിന്റെ ശാസ്‌ത്രനോവൽ മലയാളത്തിലെ ആദ്യ കാല സീരിയലായി തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്‌തു. 'ചക്രവാളത്തിനപ്പുറം' എന്ന പുസ്‌തകം മലയാളത്തിലെ ആദ്യകാല സയൻസ്‌ ഫിക്ഷനുകളിലൊന്നാണ്. ഭരണഘടനയെ കുറിച്ച് മലയാളത്തിലുള്ള ആദ്യ പുസ്തകം 'നമ്മുടെ ഭരണഘടന' എഴുതിയതും ശാസ്ത്രസാഹിത്യ പരിഷത്തിന് ആ പേര് നിർദ്ദേശിച്ചതും കോന്നിയൂർ നരേന്ദ്ര നാഥാണ്. [1] ഗംഗാദേവിയാണ്‌ ഭാര്യ. ജയശ്രീ, ശ്രീലത, ശ്രീകുമാർ എന്നിവർ മക്കളാണ്‌.[2]

കൃതികൾ തിരുത്തുക

  • കന്നിമണ്ണ്
  • ആത്മമിത്രം
  • 'വരം'
  • മനുഷ്യ ബന്ധങ്ങൾ
  • ദീപനാളത്തിനു ചുറ്റും കുറെ ശലഭങ്ങൾ (നോവൽ)
  • ആത്മമിത്രം
  • ചക്രവാളത്തിനപ്പുറം (ചെറുകഥാ സമാഹാരം)
  • മനുഷ്യരാശിക്കുവേണ്ടി ജീവിതം ആരംഭിക്കുന്നു (നാടകം)
  • സർദാർ കെ.എം. പണിക്കർ

പുരസ്കാരങ്ങൾ തിരുത്തുക

സർദാർ പണിക്കരെക്കുറിച്ചെഴുതിയ ജീവചരിത്രഗ്രന്ഥത്തിന്‌ അദ്ദേഹത്തിന്‌ 1982-ൽ പി.കെ. പരമേശ്വരൻനായർ സ്‌മാരക അവാർഡ്‌ ലഭിച്ചു.

അവലംബം തിരുത്തുക

  1. https://konnivartha.com/2017/12/24/konni-vartha-com-konniyoor-narendra-nadhu-saasthra-saahithya-pairshthu/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-01. Retrieved 2019-04-30.