ഊരാളി അപ്പൂപ്പൻകാവ്

പത്തനംതിട്ട ജില്ലയിലെ പുരാതന ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലേലിയിൽ അച്ചൻകോവിൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ഊരാളി അപ്പൂപ്പൻകാവ്.[1] കല്ലേലി - അച്ചൻകോവിൽ വനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്നും 19 km (12 mi) ഉം അടുത്ത പട്ടണമായ കോന്നിയിൽ നിന്നും 9 km (5.6 mi) ഉം ദൂരമുണ്ട്. കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലദൈവങ്ങളുടെ അധിപനായി കരുതപ്പെടുന്ന 'ഊരാളി അപ്പൂപ്പൻ' ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.[2][3]

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്
ക്ഷേത്ര ദർശനം നടത്തുന്ന ഭക്തർ
ക്ഷേത്ര ദർശനം നടത്തുന്ന ഭക്തർ
ഊരാളി അപ്പൂപ്പൻകാവ് is located in Kerala
ഊരാളി അപ്പൂപ്പൻകാവ്
ഊരാളി അപ്പൂപ്പൻകാവ്
ക്ഷേത്രത്തിന്റെ സ്ഥാനം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:പത്തനംതിട്ട
സ്ഥാനം:കല്ലേലിത്തോട്ടം
ഉയരം:173 m (568 ft)
നിർദേശാങ്കം:9°11′34″N 76°54′12″E / 9.19278°N 76.90333°E / 9.19278; 76.90333
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഊരാളി അപ്പൂപ്പൻ
പ്രധാന ഉത്സവങ്ങൾ:പത്താമുദയ മഹോത്സവം
വാസ്തുശൈലി:ദ്രാവിഡ വാസ്തുവിദ്യ
ഭരണം:ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് സംരക്ഷണ സമിതി
വെബ്സൈറ്റ്:ഔദ്യോഗിക വെബ്സൈറ്റ്

പാരമ്പര്യം തിരുത്തുക

ആദ്യകാല ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഈ ക്ഷേത്രം സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ പിന്തുടർന്ന് പോരുന്ന താന്ത്രിക പൂജാ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.[4]

ദേവതകൾ തിരുത്തുക

'ഊരാളി അപ്പൂപ്പൻ' അല്ലെങ്കിൽ 'കല്ലേലി അപ്പൂപ്പൻ', 'ഊരാളി അമ്മൂമ്മ' എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ.[5] അപ്പൂപ്പനെ 999 മലദൈവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ അമ്മയായി അമ്മൂമ്മയെ ആരാധിക്കുന്നു.[3]

വടക്കഞ്ചേരി വല്യച്ചൻ, ഗണപതി, പരാശക്തി, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, രക്തരക്ഷസ്സ്, കുട്ടിച്ചാത്തൻ, കൊച്ചുകുഞ്ഞ് അറുകല, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, ഹരിനാരായണ തമ്പുരാൻ തുടങ്ങിയവരാണ് ക്ഷേത്രത്തിലെ മറ്റു ഉപദേവതകൾ.[3][5]

ഉത്സവങ്ങൾ തിരുത്തുക

മലയാള മാസമായ മേടത്തിൽ (ഏപ്രിൽ-മെയ്) നടക്കുന്ന പത്താമുദയ മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.[5] പത്ത് ദിവസം നീളുന്ന ഉത്സവം വിഷു ദിനത്തിൽ ആരംഭിച്ച് പത്താമുദയ നാളിൽ വിവിധ പൂജകളോടും ആദിത്യ പൊങ്കാല തുടങ്ങിയ ചടങ്ങുകളോടും കൂടി സമാപിക്കും.[3][6] വൃശ്ചികം മുതൽ മകരം വരെ (നവംബർ പകുതി മുതൽ ജനുവരി പകുതി വരെ) നടക്കുന്ന മണ്ഡല - മകരവിളക്ക് ഉത്സവമാണ് ക്ഷേത്രത്തിലെ മറ്റൊരു വിശേഷ അവസരം.[7]

ആചാരങ്ങൾ തിരുത്തുക

മലയാള മാസമായ കർക്കടകത്തിൽ (ജൂലൈ-ഓഗസ്റ്റ്) ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകളിൽ ഒന്നാണ് കർക്കടക വാവ് ബലി.[6] ആനയൂട്ട്, വാനരയൂട്ട്, മീനൂട്ട് എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന ആചാരങ്ങൾ.[2]

ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പരമ്പരാഗത കലകളായ കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.[8] പടയണി, മുടിയാട്ടം തുടങ്ങിയ ആചാരപരമായ കലകളും വിശേഷാവസരങ്ങളിൽ അവതരിപ്പിക്കാറുണ്ട്.[3]

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "Kalleli Oorali Appooppankaavu, Monsoon festival". www.keralatourism.org. Retrieved 2023-06-25.
  2. 2.0 2.1 Srivatsa, Indira (2022). A to Z India - Magazine: August 2021 (in ഇംഗ്ലീഷ്). BookRix. p. 49. ISBN 9783748789871.
  3. 3.0 3.1 3.2 3.3 3.4 "Kallely Oorali Appooppan Kavu: A mystic world in Nature's lap". OnManorama. Retrieved 2023-06-25.
  4. "Here's where the tribal rhythm goes wild". The New Indian Express. Retrieved 2023-06-25.
  5. 5.0 5.1 5.2 "കല്ലേലിക്കാവിലെ ഊരാളിയപ്പൂപ്പൻ ; 24 മണിക്കൂറും പ്രാർഥനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു ഈ കാനനക്ഷേത്രം". www.manoramaonline.com. Retrieved 2023-06-25.
  6. 6.0 6.1 "Sri Kalleli Oorali Appooppan Kavu – Festival". 2022-04-14. Retrieved 2023-06-25.
  7. Daily, Keralakaumudi. "കല്ലേലി കാവിൽ മണ്ഡല മകരവിളക്ക് വിളക്ക് മഹോത്സവം". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2023-06-25.
  8. "Sree Kallely Oorali Appooppan Kavu". www.sreekallelyooraliappooppankavu.com. Archived from the original on 2023-06-25. Retrieved 2023-06-25.
"https://ml.wikipedia.org/w/index.php?title=ഊരാളി_അപ്പൂപ്പൻകാവ്&oldid=4071915" എന്ന താളിൽനിന്ന് ശേഖരിച്ചത്