പ്രതാപചന്ദ്രൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

നാലു പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമായിരുന്നു പ്രതാപചന്ദ്രൻ (1941-2004) [1] മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലൻ വേഷങ്ങളിലാണ് കൂടുതലും ശ്രദ്ധേയനായത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, കോട്ടയം കുഞ്ഞച്ചൻ, തനിയാവർത്തനം എന്നിവയാണ് പ്രധാന സിനിമകൾ.

പ്രതാപചന്ദ്രൻ
പ്രതാപചന്ദ്രൻ
ജനനം1941
മരണം2004 (വയസ്സ് 62–63)
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേതാവ്, പ്രൊഡ്യൂസർ, മലയാളം സിനിമ
സജീവ കാലം1962–2004
ജീവിതപങ്കാളി(കൾ)ചന്ദ്രിക
കുട്ടികൾഅനൂപ്, ദീപക് പ്രതിഭ

ജീവിതരേഖ

തിരുത്തുക

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ പ്രതാപചന്ദ്രൻ 9-ാം ക്ലാസ് വരെ പഠിച്ചുള്ളുവെങ്കിലും സ്കൂൾ പഠനകാലത്ത് കലാരംഗത്ത് പ്രശസ്തനായിരുന്നു. 1955-ൽ തൻ്റെ പതിനാലാം വയസിൽ അഭിനയമോഹവുമായി മദ്രാസിലെത്തിയെങ്കിലും സിനിമയിൽ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. 1958 വരെ മദ്രാസിൽ താമസിച്ച് മദ്രാസിലെ മലയാളി അസോസിയേഷൻ്റെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു പോന്നു.

1962-ൽ റിലീസായ വിയർപ്പിൻ്റെ വിലയാണ് പ്രതാപചന്ദ്രൻ്റെ ആദ്യ മലയാള സിനിമ. വാർധക്യം ബാധിച്ച വൈദ്യരുടെ വേഷമായിരുന്നു ആ സിനിമയിലേത്. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968-ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകങ്ങളിൽ അഭിനയിച്ചു നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

1975-ൽ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ പ്രതാപചന്ദ്രൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ സിനിമയായിരുന്നു ജഗത്ഗുരു ആദി ശങ്കരാചാര്യർ. ഈ സിനിമക്ക് ശേഷം മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറി. ഒരു വർഷം ഏകദേശം 38 സിനിമകളിൽ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രൻ്റെ അഭിനയജീവിതത്തിലുണ്ട്.

ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, സംഘം, മനു അങ്കിൾ, കോട്ടയം കുഞ്ഞച്ചൻ, ഓഗസ്റ്റ് 1 എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാണ്.

മലയാളത്തിൽ ഏകദേശം 350-ഓളം സിനിമകളിൽ അഭിനയിച്ച പ്രതാപചന്ദ്രൻ 20 തമിഴ് സിനിമകളിലും വേഷമിട്ടു.

മലയാളത്തിൽ അഞ്ച് സിനിമകൾ നിർമ്മിച്ചെങ്കിലും അവ വെള്ളിത്തിരയിൽ പരാജയപ്പെട്ടു. കോടതി, കാട്ടുതീ എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ പ്രതാപചന്ദ്രൻ ദൂരദർശനു വേണ്ടി ദീപം എന്നൊരു സീരിയലിൻ്റെ നിർമാണവും സംവിധാനവും നിർവഹിച്ചു.

2004 ഡിസംബർ 16ന് 63-ആം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രതാപചന്ദ്രൻ അന്തരിച്ചു.[2][3] [4]

സ്വകാര്യ ജീവിതം

  • ഭാര്യ : ചന്ദ്രിക
  • മക്കൾ : അനൂപ്, ദീപക്, പ്രതിഭ

നിർമ്മാതാവ്

  • മാനവധർമ്മം 1979
  • പ്രകടനം 1980
  • ഇവിടെ ഇങ്ങനെ 1984
  • കോടതി 1984
  • കാട്ടുതീ 1985

കഥ

  • കോടതി 1984
  • കാട്ടുതീ 1985

ശബ്ദം നൽകിയത്

  • വസന്തസേന 1985 [5][6]

അഭിനയിച്ച മലയാള സിനിമകൾ

തിരുത്തുക
  • വിയർപ്പിൻ്റെ വില 1962
  • ഒരാൾ കൂടി കള്ളനായി 1964
  • സ്കൂൾ മാസ്റ്റർ 1964
  • ശ്രീ ഗുരുവായൂരപ്പൻ 1964
  • ഭർത്താവ് 1964
  • ജീവിതയാത്ര 1965
  • ചേട്ടത്തി 1965
  • കാവ്യമേള 1965
  • സ്ഥാനാർത്ഥി സാറാമ്മ 1966
  • തറവാട്ടമ്മ 1966
  • കാമധേനു 1966
  • അർച്ചന 1966
  • കായംകുളം കൊച്ചുണ്ണി 1966
  • കൊച്ചിൻ എക്സ്പ്രെസ് 1967
  • മാടത്തരുവി 1967
  • വിദ്യാർത്ഥി 1968
  • പാടുന്ന പുഴ 1968
  • ഡയൽ 2244 1968
  • അയോദ്ധ്യ 1975
  • ചുമടുതാങ്ങി 1975
  • ഹലോ ഡാർലിംഗ് 1975
  • ബാബുമോൻ 1975
  • ഉത്സവം 1975
  • സൂര്യവംശം 1975
  • തോമാശ്ലീഹ 1975
  • അമൃതവാഹിനി 1976
  • ആലിംഗനം 1976
  • ആയിരം ജന്മങ്ങൾ 1976
  • അയൽക്കാരി 1976
  • ദ്വീപ് 1976
  • ഊഞ്ഞാൽ 1977
  • അനുഗ്രഹം 1977
  • ജഗത്ഗുരു ആദിശങ്കരൻ 1977
  • അപരാധി 1977
  • മിനിമോൾ 1977
  • അംഗീകാരം 1977
  • സമുദ്രം 1977
  • മോഹവും മുക്തിയും 1977
  • അമ്മായിയമ്മ 1977
  • മദനോത്സവം 1978
  • ലിസ 1978
  • ശക്തി 1978
  • ജയിക്കാനായി ജനിച്ചവൻ 1978
  • കനൽക്കട്ടകൾ 1978
  • തമ്പുരാട്ടി 1978
  • അവൾക്ക് മരണമില്ല 1978
  • സത്രത്തിൽ ഒരു രാത്രി 1978
  • അഹല്യ 1978
  • കൈതപ്പൂ 1978
  • വയനാടൻ തമ്പാൻ 1978
  • അങ്കക്കുറി 1979
  • അവനോ അതോ അവളോ 1979
  • സർപ്പം 1979
  • ആറാട്ട് 1979
  • പമ്പരം 1979
  • മാനവധർമ്മം 1979
  • ഇത്തിക്കര പക്കി 1980
  • മൂർഖൻ 1980
  • ലവ് ഇൻ സിംഗപ്പൂർ 1980
  • ചന്ദ്രഹാസം 1980
  • അങ്ങാടി 1980
  • മനുഷ്യമൃഗം 1980
  • മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1980
  • തീനാളങ്ങൾ 1980
  • ബെൻസ് വാസു 1980
  • പ്രകടനം 1980
  • രജനിഗന്ധി 1980
  • പാതിരാ സൂര്യൻ 1981
  • അട്ടിമറി 1981
  • അഹിംസ 1981
  • മുന്നേറ്റം 1981
  • പൂവിരിയും പുലരി 1982
  • ചിലന്തിവല 1982
  • അനുരാഗക്കോടതി 1982
  • പൊന്നും പൂവും 1982
  • ആരംഭം 1982
  • ജോൺ ജാഫർ ജനാർധനൻ 1982
  • അയ്യപ്പനും വാവരും 1982
  • തുറന്ന ജയിൽ 1982
  • ശരവർഷം 1982
  • ഈ നാട് 1982
  • ഇന്നല്ലെങ്കിൽ നാളെ 1982
  • ആക്രോശം 1982
  • ഇത്തിരി നേരം ഒത്തിരി കാര്യം 1982
  • പോസ്റ്റ്മോർട്ടം 1982
  • ജംബുലിംഗം 1982
  • സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് 1983
  • ഭൂകമ്പം 1983
  • ചങ്ങാത്തം 1983
  • ഹിമവാഹിനി 1983
  • ഇനിയെങ്കിലും 1983
  • മണിയറ 1983
  • പ്രതിജ്ഞ 1983
  • ആട്ടക്കലാശം 1983
  • താളം തെറ്റിയ താരാട്ട് 1983
  • ആ രാത്രി 1983
  • ഹിമം 1983
  • സ്വപ്നലോകം 1983
  • കൊലകൊമ്പൻ 1983
  • നദി മുതൽ നദി വരെ 1983
  • ബന്ധം 1983
  • പാളം 1983
  • എൻ്റെ കഥ 1983
  • ഒന്നും മിണ്ടാത്ത ഭാര്യ 1984
  • പിരിയില്ല നാം 1984
  • കുരിശുയുദ്ധം 1984
  • ഉണരൂ 1984
  • മംഗളം നേരുന്നു 1984
  • സന്ധ്യ മയങ്ങും നേരം 1984
  • ചക്കരയുമ്മ 1984
  • എൻ.എച്ച് 47 1984
  • കടമറ്റത്തച്ചൻ 1984
  • കോടതി 1984
  • ഉമാനിലയം 1984
  • മിനിമോൾ വത്തിക്കാനിൽ 1984
  • സന്ദർഭം 1984
  • മുത്തോട് മുത്ത് 1984
  • ഉയരങ്ങളിൽ 1984
  • ഇവിടെ ഇങ്ങനെ 1984
  • കണ്ടു കണ്ടറിഞ്ഞു 1985
  • അക്കച്ചീടെ കുഞ്ഞുവാവ 1985
  • ഉദയഗീതം 1985
  • വെള്ളരിക്കാ പട്ടണം 1985
  • അഴിയാത്ത ബന്ധങ്ങൾ 1985
  • കൂടും തേടി 1985
  • നിറക്കൂട്ട് 1985
  • ഒരു കുടക്കീഴിൽ 1985
  • മകൻ എൻ്റെ മകൻ 1985
  • മുഹൂർത്തം 11:30ന് 1985
  • ഈ തലമുറ ഇങ്ങനെ 1985
  • ചോരയ്ക്ക് ചോര 1985
  • പുഴയൊഴുകും വഴി 1985
  • എൻ്റെ കാണാക്കുയിൽ 1985
  • കീർത്തനം 1985
  • ജീവൻ്റെ ജീവൻ 1985
  • സ്നേഹിച്ച കുറ്റത്തിന് 1985
  • യുവജനോത്സവം 1986
  • രാജാവിൻ്റെ മകൻ 1986
  • ആവനാഴി 1986
  • സ്നേഹമുള്ള സിംഹം 1986
  • പഞ്ചാഗ്നി 1986
  • ഇത്രയും കാലം 1987
  • വ്രതം 1987
  • ഇരുപതാം നൂറ്റാണ്ട് 1987
  • ഭൂമിയിലെ രാജാക്കന്മാർ 1987
  • ജനുവരി ഒരു ഓർമ 1987
  • ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമയ്ക്ക് 1987
  • തനിയാവർത്തനം 1987
  • ന്യൂഡൽഹി 1987
  • ചെപ്പ് 1987
  • മൃത്യുഞ്ജയം 1988
  • ദിനരാത്രങ്ങൾ 1988
  • അവകാശി 1988
  • മൂന്നാം മുറ 1988
  • ആരണ്യകം 1988
  • വിചാരണ 1988
  • മനു അങ്കിൾ 1988
  • ഊഹക്കച്ചവടം 1988
  • അനുരാഗി 1988
  • ഓഗസ്റ്റ് 1 1988
  • ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് 1988
  • അടിക്കുറിപ്പ് 1989
  • ന്യൂ ഇയർ 1989
  • മഹായാനം 1989
  • അധിപൻ 1989
  • ദൗത്യം 1989
  • ജാഗ്രത 1989
  • ന്യൂസ് 1989
  • നാടുവാഴികൾ 1989
  • ഒളിയമ്പുകൾ 1990
  • നിയമം എന്തു ചെയ്യും 1990
  • നമ്മുടെ നാട് 1990
  • അർഹത 1990
  • കോട്ടയം കുഞ്ഞച്ചൻ 1990
  • വർത്തമാനകാലം 1990
  • ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
  • ഇന്ദ്രജാലം 1990
  • സാമ്രാജ്യം 1990
  • ആകാശക്കോട്ടയിലെ സുൽത്താൻ 1991
  • മിമിക്സ് പരേഡ് 1991
  • നാട്ടുവിശേഷം 1991
  • എൻ്റെ സൂര്യപുത്രിയ്ക്ക് 1991
  • കടലോരക്കാറ്റ് 1991
  • കൂടിക്കാഴ്ച 1991
  • തുടർക്കഥ 1991
  • മാന്യന്മാർ 1991
  • മഹാൻ 1992
  • മഹാനഗരം 1992
  • കിഴക്കൻ പത്രോസ് 1992
  • പാളയം 1992
  • ആചാര്യൻ 1993
  • ജാക്ക്പോട്ട് 1993
  • ഉപ്പുകണ്ടം ബ്രദേഴ്സ് 1993
  • മാഫിയ 1993
  • കസ്റ്റംസ് ഡയറി 1993
  • ഇൻഡ്യൻ മിലിട്ടറി ഇൻ്റലിജൻസ് 1994
  • ചീഫ് മിനിസ്റ്റർ കെ.ആർ.ഗൗതമി 1994
  • കമ്പോളം 1994
  • രാജധാനി 1994
  • മാന്നാർ മത്തായി സ്പീക്കിംഗ് 1995
  • സിന്ദൂരരേഖ 1995
  • തുമ്പോളി കടപ്പുറം 1995
  • വൃദ്ധന്മാരെ സൂക്ഷിക്കുക 1995
  • ഏപ്രിൽ 19 1996
  • കാഞ്ചനം 1996
  • ആയിരം നാവുള്ള അനന്തൻ 1996
  • ഇന്നലെകളില്ലാതെ 1997
  • മാസ്മരം 1997
  • ഗംഗോത്രി 1997
  • കഥാനായകൻ 1997
  • ഒരു മുത്തം മണി മുത്തം 1997
  • നിശീഥിനി 2000
  • സമ്മർ പാലസ് 2000
  • ഇന്ദ്രിയം 2000
  • സ്വാതി തമ്പുരാട്ടി 2001
  • അസുരയുഗം 2002
  • ജനകീയം 2003[7]
  1. "'സിബിഐ'ക്കാരെ വീട്ടിൽ കയറി വെല്ലുവിളിച്ച നടൻ!". 2020-08-03. Archived from the original on 2021-08-03. Retrieved 2021-08-03.
  2. https://www.nowrunning.com/news/malayalam/malayalam-actor-prathapachandran-dead/2118/story.htm
  3. https://web.archive.org/web/20110810102149/http://www.bollywoodsargam.com/shownews.php?newsstory=665511076
  4. http://www.imdb.com/name/nm0151531/
  5. http://malayalam.webdunia.com/entertainment/film/profile/0712/16/1071216018_1.htm
  6. https://m3db.com/prathapachandran
  7. https://m3db.com/films-acted/1088


"https://ml.wikipedia.org/w/index.php?title=പ്രതാപചന്ദ്രൻ&oldid=3776899" എന്ന താളിൽനിന്ന് ശേഖരിച്ചത്