പത്തനംതിട്ട ജില്ലാ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മുൻ നിയമസഭാ സാമാജികനായിരുന്നു കെ.കെ നായർ എന്ന കുളപ്പുരയ്ക്കൽ കരുണാകരൻ നായർ (2 ഫെബ്രുവരി 1931 - 7 ഫെബ്രുവരി 2013).

കെ.കെ. നായർ

ജീവിതരേഖ

തിരുത്തുക

കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയിൽ ജനിച്ചു. ബിരുദാനന്തര ബിരുദധാരിയാണ്. 34 വർഷം നിയമസഭയിൽ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു.[1] പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. സി.പി.എം സ്ഥാനാർത്ഥിയായാണ് ആദ്യകാലങ്ങളിൽ മത്സരിച്ചത്. 1982-ൽ പത്തനംതിട്ട ജില്ല രൂപവത്കരിച്ചതിനുശേഷം യു.ഡി.എഫ് പ്രതിനിധിയായാണ് തുടർച്ചയായി നിയമസഭയിലെത്തിയത്. 2006-ൽ ഡി.സി.സി പ്രസിഡന്റ് കെ ശിവദാസൻ നായരെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[2] 2013-ൽ 82-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

നിയമസഭയിൽ

തിരുത്തുക

പത്തനംത്തിട്ടയിൽ നിന്നു മാത്രമാണ് ഇദ്ദേഹം മത്സരിച്ചത്.[3]

  • മൂന്നാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ)
  • നാലാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ)
  • ആറാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ)
  • ഏഴാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - യു.ഡി.എഫ്)
  • എട്ടാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - യു.ഡി.എഫ്)
  • ഒൻപതാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - കോൺഗ്രസ്)
  • പത്താം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - കോൺഗ്രസ്)
  • പതിനൊന്നാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - കോൺഗ്രസ്)
  • നിയമസഭയും നിയോജകമണ്ഡലവും,
  • ഭരണയന്ത്രവും കാർഷിക സംരക്ഷണവും
  1. http://www.niyamasabha.org/codes/members/m48.htm
  2. "പത്തനംതിട്ട മുൻ എം.എൽ.എ കെ.കെ നായർ അന്തരിച്ചു". മാതൃഭൂമി. 7 ഫെബ്രുവരി 2013. Archived from the original on 2013-02-07. Retrieved 7 ഫെബ്രുവരി 2013.
  3. http://www.niyamasabha.org/codes/members/m452.htm
"https://ml.wikipedia.org/w/index.php?title=കെ.കെ._നായർ&oldid=4015263" എന്ന താളിൽനിന്ന് ശേഖരിച്ചത്