അടൂർ പങ്കജം

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)

അന്തരിച്ച ഒരു മലയാളചലച്ചിത്രനാടക നടിയായിരുന്നു അടൂർ പങ്കജം ഇംഗ്ലീഷ്: Adoor Pankajam (1925 - ജൂൺ 26 2010). കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നടി അടൂർ ഭവാനി സഹോദരിയാണ്‌.

അടൂർ പങ്കജം
ജനനം1929
മരണം2010 ജൂൺ 26
അടൂർ, കേരള,  ഇന്ത്യ
തൊഴിൽനടി
സജീവ കാലം1937–1996
ജീവിതപങ്കാളി(കൾ)ദേവരാജൻ പോറ്റി
കുട്ടികൾഅജയൻ
മാതാപിതാക്ക(ൾ)കെ. രാമൻ പിള്ള, കുഞ്ഞുകുഞ്ഞമ്മ

ജീവിത രേഖ തിരുത്തുക

അടൂർ പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ്‌ പങ്കജം ജനിച്ചത്. 1929 വൃശ്ചികമാസം 5 നു് ജനിച്ചു.

ചലച്ചിത്ര രേഖ തിരുത്തുക

പന്ത്രണ്ടാമത്തെ വയസ്സിൽ മധുമാധുര്യം എന്ന നാടകത്തിലൂടെയാണ്‌ പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകൻ, വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു[1]. ആദ്യം അഭിനയിച്ചതു് പ്രേമലേഖ എന്ന ചിത്രത്തിലാണു്. റിലീസായ ആദ്യചിത്രം വിശപ്പിന്റെ വിളിയാണു്. ഉദയാചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നാണു് പങ്കജവല്ലി അറിയപ്പെട്ടിരുന്നതു്.

ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. അവസാനം അഭിനയിച്ചതു് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലാണു്.

ചിത്രങ്ങൾ തിരുത്തുക

ചിത്രം വർഷം നിർമ്മാണം സംവിധാനം
അച്ഛൻ 1952 എം കുഞ്ചാക്കോ എം ആർ എസ് മണി
പ്രേമലേഖ 1952 മണി സ്വാമി
വിശപ്പിന്റെ വിളി 1952 എം കുഞ്ചാക്കോ ,കെ വി കോശി മോഹൻ റാവു
ശരിയോ തെറ്റോ 1953 എ ബാബു തിക്കുറിശ്ശി ,പി എ റെയ്നോൾഡ്
പൊൻകതിർ 1953 പി സുബ്രമണ്യം ഇ ആർ കൂപ്പർ
ബാല്യസഖി 1954 പി സുബ്രമണ്യം ആന്റണി മിത്രദാസ്
അവകാശി 1954 പി സുബ്രമണ്യം ആന്റണി മിത്രദാസ്
അവൻ വരുന്നു 1954 എം കുഞ്ചാക്കോ എം ആർ എസ് മണി
സി ഐ ഡി 1955 പി സുബ്രമണ്യം
കിടപ്പാടം 1955 എം കുഞ്ചാക്കോ എം ആർ എസ് മണി
ഹരിശ്ചന്ദ്ര 1955 പി സുബ്രമണ്യം ആന്റണി മിത്രദാസ്
ന്യൂസ് പേപ്പർ ബോയ് 1955 എൻ സുബ്രഹ്മണ്യൻ പി രാമദാസ്
മന്ത്രവാദി 1956 പി സുബ്രമണ്യം പി സുബ്രമണ്യം
കൂടപ്പിറപ്പ്‌ 1956 റഷീദ് ജെ ഡി തോട്ടാൻ
ദേവസുന്ദരി 1957 എച്ച് എം മുന്നാസ് എം കെ ആർ നമ്പ്യാർ
മിന്നുന്നതെല്ലാം പൊന്നല്ല 1957 പി കെ സത്യപാൽ ആർ വേലപ്പൻ നായർ
പാടാത്ത പൈങ്കിളി 1957 പി സുബ്രമണ്യം പി സുബ്രമണ്യം
സുദർശൻ 1957 U കെ എം കെ മേനോൻ വിമൽ കുമാർ
ശങ്കരാചാര്യ 1957 U സ്വാമി നാരായണൻ വിമൽ കുമാർ
രണ്ടിടങ്ങഴി 1958 പി സുബ്രമണ്യം പി സുബ്രമണ്യം
നാടോടികൾ 1959 ടി കെ പരീക്കുട്ടി എസ് രാമനാഥൻ
ക്രിസ്തുമസ്‌ രാത്രി 1961 പി സുബ്രമണ്യം പി സുബ്രമണ്യം
ജ്ഞാനസുന്ദരി 1961 റ്റി ഇ വാസുദേവൻ കെ എസ് സേതുമാധവൻ
ഭാര്യ 1962 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
കാൽപ്പാടുകൾ 1962 ആർ നമ്പിയത്ത് ,ടി ആർ രാഘവൻ കെ എസ് ആന്റണി
ഭാഗ്യജാതകം 1962 പി ഭാസ്കരൻ ,ബി‌എൻ കൊണ്ടറെഡ്ഡി പി ഭാസ്കരൻ
സ്നേഹദീപം 1962 പി സുബ്രമണ്യം പി സുബ്രമണ്യം
കടലമ്മ 1963 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
കലയും കാമിനിയും 1963 പി സുബ്രമണ്യം പി സുബ്രമണ്യം
ഡോക്ടർ 1963 എച്ച് എച്ച് ഇബ്രാഹിം എം എസ് മണി
സ്നാപക യോഹന്നാൻ 1963 പി സുബ്രമണ്യം പി സുബ്രമണ്യം
ചിലമ്പൊലി 1963 കല്യാണകൃഷ്ണ അയ്യർ ജി കെ രാമു
സത്യഭാമ 1963 റ്റി ഇ വാസുദേവൻ എം എസ് മണി
കളഞ്ഞു കിട്ടിയ തങ്കം 1964 സാവിത്രി പിൿചേർസ് എസ് ആർ പുട്ടണ്ണ
ഭർത്താവു് 1964 റ്റി ഇ വാസുദേവൻ എം കൃഷ്ണൻ നായർ
അന്ന 1964 ലോട്ടസ് പിക്ചർസ് കെ എസ് സേതുമാധവൻ
മണവാട്ടി 1964 എം രാജു മാത്തൻ കെ എസ് സേതുമാധവൻ
ഓമനക്കുട്ടൻ 1964 കെ കെ എസ് കൈമൾ കെ എസ് സേതുമാധവൻ
ആറ്റം ബോംബ്‌ 1964 പി സുബ്രമണ്യം പി സുബ്രമണ്യം
ആദ്യകിരണങ്ങൾ 1964 വി അബ്ദുള്ള ,പി ഭാസ്കരൻ പി ഭാസ്കരൻ
ഒരേ ഭൂമി ഒരേ രക്തം 1964 U ഡി ജയപാലൻ ,ചിത്തരഞ്ജൻ നാരായണൻകുട്ടി വല്ലത്ത്
കൊച്ചുമോൻ 1965 മാമ്മൻ വർഗീസ് കെ പത്മനാഭൻനായർ
ഓടയിൽ നിന്ന് 1965 പി രാമസ്വാമി കെ എസ് സേതുമാധവൻ
ദേവത 1965 ഭാരതിമേനോൻ സുബ്ബറാവു ,കെ പത്മനാഭൻനായർ
ഇണപ്രാവുകൾ 1965 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
കടത്തുകാരൻ 1965 എം കെ ബാലസുബ്രമണ്യം ,സുന്ദർലാൽ നഹാത എം കൃഷ്ണൻ നായർ
ചെമ്മീൻ 1965 ബാബു സേട്ട് രാമു കാര്യാട്ട്
മുതലാളി 1965 എസ് എം രാജു എം എ വി രാജേന്ദ്രൻ
തൊമ്മന്റെ മക്കൾ 1965 കാശിനാഥൻ ശശികുമാർ
ജയിൽ 1966 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
റൗഡി 1966 എം‌പി ആനന്ദ് ,പി രങ്കരാജ് കെ എസ് സേതുമാധവൻ
ഒള്ളതുമതി 1967 എം പി ചന്ദ്രശേഖര പിള്ള കെ എസ് സേതുമാധവൻ
കാവാലം ചുണ്ടൻ 1967 വി പി എം മാണിക്ക്യം ശശികുമാർ
മൈനത്തരുവി കൊലക്കേസ്‌ 1967 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
രാഗിണി 1968 കെ എൻ മൂർത്തി പി ബി ഉണ്ണി
കൊടൂങ്ങല്ലൂരമ്മ 1968 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
ജ്വാല 1969 എം കുഞ്ചാക്കോ എം കൃഷ്ണൻ നായർ
ഉറങ്ങാത്ത സുന്ദരി 1969 പി സുബ്രമണ്യം പി സുബ്രമണ്യം
താര 1970 എം കുഞ്ചാക്കോ എം കൃഷ്ണൻ നായർ
പേൾവ്യൂ 1970 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
ഒതേനന്റെ മകൻ 1970 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
ദത്തു പുത്രൻ 1970 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
അഗ്നിമൃഗം 1971 എം കുഞ്ചാക്കോ എം കൃഷ്ണൻ നായർ
കരകാണാക്കടൽ 1971 ഹരി പോത്തൻ കെ എസ് സേതുമാധവൻ
പഞ്ചവൻകാട് 1971 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
ലോറാ നീ എവിടെ 1971 എം കുഞ്ചാക്കോ ടി ആർ രഘുനാഥ്
ശ്രീ ഗുരുവായൂരപ്പൻ 1972 പി സുബ്രമണ്യം പി സുബ്രമണ്യം
ആരോമലുണ്ണി 1972 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
ഒരു സുന്ദരിയുടെ കഥ 1972 എം കുഞ്ചാക്കോ തോപ്പിൽ ഭാസി
പോസ്റ്റ്മാനെ കാണ്മാനില്ല 1972 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
ആദ്യത്തെ കഥ 1972 കെ എസ് ആർ മൂർത്തി കെ എസ് സേതുമാധവൻ
ഗന്ധർവ്വക്ഷേത്രം 1972 എം കുഞ്ചാക്കോ എ വിൻസന്റ്
ചായം 1973 എസ്‌ കെ നായർ പി എൻ മേനോൻ
പണിതീരാത്ത വീടു് 1973 കെ എസ് ആർ മൂർത്തി കെ എസ് സേതുമാധവൻ
യാമിനി 1973 കെ സി ജോയ് , എം.എസ്. ജോസഫ് എം കൃഷ്ണൻ നായർ
പൊന്നാപുരം കോട്ട 1973 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
രാക്കുയിൽ 1973 പി ഭാസ്കരൻ പി വിജയൻ
ദേവി കന്യാകുമാരി 1974 പി സുബ്രമണ്യം പി സുബ്രമണ്യം
തുമ്പോലാർച്ച 1974 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
നാത്തൂൻ 1974 കെ അബ്ദുള്ള ,എം ഓ ദേവസ്യ കെ നാരായണൻ
ദുർഗ്ഗ 1974 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
വണ്ടിക്കാരി 1974 പി സുബ്രമണ്യം പി സുബ്രമണ്യം
സ്വർണ്ണ മൽസ്യം 1975 പി‌എം ശ്രീനിവാസൻ ബി കെ പൊറ്റക്കാട്
യക്ഷഗാനം 1976 മതി ഒളി ഷണ്മുഖം ഷീല
നീലസാരി 1976 ക്യഷ്ണൻ നായർ എം കൃഷ്ണൻ നായർ
ചെന്നായ വളർത്തിയ കുട്ടി 1976 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
അച്ചാരം അമ്മിണി ഓശാരം ഓമന 1977 ബോബൻ കുഞ്ചാക്കോ അടൂർ ഭാസി
ചൂണ്ടക്കാരി 1977 സന്തോഷ് കുമാർ പി വിജയൻ
കടത്തനാട്ടു മാക്കം 1978 അപ്പച്ചൻ (നവോദയ) അപ്പച്ചൻ (നവോദയ)
ചക്രായുധം 1978 അരീഫ ഹസ്സൻ ആർ രഘുവരൻ നായർ
രാജവീഥി 1979 പണായി ഭാസ്കരൻ നായർ സേനൻ
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച 1979 കെ സി ജോയ് ടി ഹരിഹരൻ
പാലാട്ടു കുഞ്ഞിക്കണ്ണൻ 1980 ബോബൻ കുഞ്ചാക്കോ ബോബൻ കുഞ്ചാക്കോ
തീക്കടൽ 1980 അപ്പച്ചൻ (നവോദയ) അപ്പച്ചൻ (നവോദയ)
അമ്മയും മകളും 1980 വി & വി പ്രൊഡക്ഷൻ സ്റ്റാൻലി ജോസ്
വാടക വീട്ടിലെ അതിഥി 1981 __ പി രാമദാസ്
അനന്തരം 1987 രവീന്ദ്രനാഥൻ നായർ അടൂർ ഗോപാലകൃഷ്ണൻ
സ്വാഗതം 1989 ആനന്ദ് വേണു നാഗവള്ളി
മെയ്‌ ദിനം 1990 എൻ ഗോപാലകൃഷ്ണൻ എ പി സത്യൻ
നീലഗിരി 1991 കെ ജി രാജഗോപാൽ ഐ വി ശശി
കുടുംബസമേതം 1992 മുംതാസ് ബഷീർ ജയരാജ്
കുടുംബസ്നേഹം 1993 U മുംതാസ് ബഷീർ തരം തിരിക്കാത്തത്
തുമ്പോളി കടപ്പുറം 1995 ശിവാനന്ദൻ ജയരാജ്
വൃദ്ധന്മാരെ സൂക്ഷിക്കുക 1995 എം മണി സുനിൽ
സൂത്രധാരൻ 2001 കെ എ ജലീൽ എ കെ ലോഹിതദാസ്
സ്നേഹപൂർവ്വം 2001 U അപ്സരാസ് പി ജി ജോൺസൺ
അഥീന 2002 ആർതർ ഫിലിംസ് കൃഷ്ണദാസ്

പുരസ്കാരങ്ങൾ തിരുത്തുക

  • ചെമ്മീൻ എന്ന ചിത്രത്തിലെ അഭിനയത്തിനു് സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. [2]
  • 2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു[3].

മരണം തിരുത്തുക

2010 ജൂൺ 26-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു[1].

അവലംബം തിരുത്തുക

  1. 1.0 1.1 "അടൂർ പങ്കജം അന്തരിച്ചു‍". മാതൃഭൂമി. 2010 ജൂൺ 26. മൂലതാളിൽ നിന്നും 2011-08-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-26. {{cite news}}: Check date values in: |date= (help)
  2. http://www.malayalasangeetham.info/displayProfile.php?category=actors&artist=Adoor%20Pankajam&limit=107
  3. "Adoor Bhavani, Pankajam to be honoured". മൂലതാളിൽ നിന്നും 2011-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-26.
"https://ml.wikipedia.org/w/index.php?title=അടൂർ_പങ്കജം&oldid=3918201" എന്ന താളിൽനിന്ന് ശേഖരിച്ചത്