നമസ്കാരം Anish nellickal !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 08:23, 21 നവംബർ 2018 (UTC)

അനീഷ്‌ നെല്ലിക്കൽതിരുത്തുക

പ്രിയ അനീഷ്, അനീഷ്‌ നെല്ലിക്കൽ എന്ന ലേഖനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി കണ്ടു. ദയവായി താങ്കളെക്കുറിച്ചുള്ള ലേഖനങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കുക. ബന്ധപ്പെട്ട വിക്കി നയം ഇവിടെ കാണാം. വ്യക്തിപരമായ വിവരങ്ങൾ സ്വന്തം ഉപയോക്തൃതാളിൽ മാത്രം ചേർക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. -- റസിമാൻ ടി വി 16:44, 30 നവംബർ 2018 (UTC)

അനീഷ് നെല്ലിക്കൽ എന്ന ലേഖനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നെ കുറിച്ച് ഒരു ലേഖനം എഴുതാൻ പാടില്ലാ എന്ന് അറിയാത്തതിനാലും ഗൗരവ പൂർവ്വം മനസിലാക്കിയതിനാലും അനീഷ് നെല്ലിക്കൽ എന്ന വ്യത്തിയെ പറ്റി ആരെങ്കിലും വേറൊരു അവസരത്തിൽ ചെയ്യും എന്ന പ്രത്യാശയിൽ, അപേക്ഷിച്ച് കൊള്ളുന്നു. എന്ന് ഉപഭോക്താവ് Anish nellickal Anish nellickal (സംവാദം) 11:11, 1 ഡിസംബർ 2018 (UTC)

ലേഖനം നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 13:12, 1 ഡിസംബർ 2018 (UTC)

താങ്കളുടെ താളിലെ ചില സംശയങ്ങൾതിരുത്തുക

മലയാളം വിക്കിപീഡിയയിലെ സമീപകാല മാറ്റങ്ങൾ എന്ന താളിൽ നോക്കിയപ്പോൾ താങ്കളുടെ ഉപയോക്താവിന്റെ താളിൽ താങ്കൾ ചില മാറ്റങ്ങൾ വരുത്തിയതായി കണ്ടു. ആ തിരുത്തൽ കണ്ടപ്പോൾ രണ്ടു സംശയങ്ങൾ വന്നിട്ടുണ്ട്:
1) താങ്കളുടെ ഉപയോക്താവിന്റെ താളിൽ ഒരു ']' ചിഹ്നം താങ്കളുടെ താളിൽ കണ്ടു. അത് '799!2d75.990098565 എൽപി സ്ക്കൂൾ]' എന്നതിന് ശേഷം ഒരു ']' ചിഹ്നം ചേർത്താൽ ശെരിയാവും.
2)താങ്കളുടെ താളിന്റെ സോഴ്സ് കോഡ് നോക്കിയപ്പോൾ അതിൽ കുറെ സ്പേസ് വിട്ടതായി കാണുന്നു. വിക്കിപീഡിയയിൽ എങ്ങനെ കോഡുകൾ സൃഷ്ടിക്കാം എന്നത് ഇംഗ്ലീഷ് വിക്കിയിലെ [] താൾ നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
3)താങ്കളുടെ താളിൽ നിന്നും ദയവായി വാട്സ്ആപ്പ് നമ്പർ ഒഴിവാക്കണെമെന് അഭ്യർത്ഥിക്കുന്നു. സാധാരണ ഗതിയിൽ അതാരും ചേർക്കാറില്ല. ഇനി ചേർത്താൽ അവരോട് ഇങ്ങനെ ഒരഭിപ്രായം പറയാറുമുണ്ട്. ഞാൻ പറഞ്ഞ ഈ കാര്യങ്ങൾ പുതുമുഖങ്ങളെ കടിച്ചു കുടയുന്നു എന്ന വിഭാഗത്തിൽ പെടുത്തരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.Adithyak1997 (സംവാദം) 18:10, 3 ഡിസംബർ 2018 (UTC)

ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 11:20, 5 ഡിസംബർ 2018 (UTC)

ലേഖനങ്ങൾ ചേർക്കുമ്പോൾതിരുത്തുക

പ്രിയ അനീഷ്, വിക്കിപീഡിയയിലേക്ക് പുതിയ ലേഖനങ്ങൾ ചേർക്കുന്നതിന് നന്ദി. ഇങ്ങനെ എഴുതുമ്പോൾ എഴുതുന്ന കാര്യങ്ങൾക്ക് അവലംബമായി തെളിവ് കൂടി നൽകാൻ ശ്രദ്ധിക്കുമല്ലോ. പത്രങ്ങളിലോ പുസ്തകങ്ങളിലോ താങ്കൾ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് വന്ന വാർത്തകളും ലേഖനങ്ങളുമാണ് നൽകേണ്ടത്. ഈ താളിൽ അവലംബങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഇവിടത്തെ "അവലംബം" എന്ന ഭാഗത്തും ചുരുക്കത്തിൽ വിവരിക്കുന്നുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ -- റസിമാൻ ടി വി 14:54, 5 ഡിസംബർ 2018 (UTC)

വിജ്ഞാനകോശ സ്വഭാവമില്ലാത്ത ലേഖനങ്ങൾതിരുത്തുക

വിക്കിപീഡിയയിൽ പുതിയ ലേഖനമെഴുതുന്നതിന് നന്ദി. എന്നാൽ വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. വിജ്ഞാനകോശസ്വഭാവമില്ലാത്ത ലേഖനങ്ങൾ ഇവിടെ നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. കൂടാതെ മലയാളം വിക്കിപീഡിയയ്ക്ക് ലോകത്തിലെ മറ്റ് ഭാഷകളിലുള്ള വിക്കിപീഡിയയുമായും ബന്ധമുണ്ട്. അതുകൊണ്ട് ഒരു കർഷകക്കുറിപ്പ് സ്വഭാവത്തിലുള്ള ലേഖനങ്ങളേക്കാൾ പ്രതിപാദ്യവിഷയത്തെപ്പറ്റിയുള്ള വിജ്ഞാനം നൽകുന്നലേഖനം ആണ് വരേണ്ടത്. അതുകൊണ്ട് ഏതെങ്കിലും വിഷയത്തെപ്പറ്റി ലേഖനം തുടങ്ങുന്നതിനുമുൻപ് താങ്കൾ ബന്ധപ്പെട്ട വിഷയത്തിലുള്ള ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനം വായിക്കുമല്ലോ. താങ്കൾ തുടങ്ങിയ പല ലേഖനങ്ങൾക്കും(ഉദാ : ഇൻഡോർ ഗാർഡൻ -> ഹരിതഗൃഹം, ചിത്രശലഭ ഉദ്യാനം -> ശലഭോദ്യാനം) മറ്റു പേരുകളിൽ മലയാളം വിക്കിയിൽ ലേഖനങ്ങൾ നിലനിൽക്കുന്നുണ്ട്. അതുപോലെ താളുകൾ ലയിപ്പിക്കുക എന്നത് ഏറ്റവും വിഷമം പിടിച്ച പണിയാണ്. അതുകൊണ്ട് പുതിയ ലേഖനം തുടങ്ങുന്നതിനുമുൻപേ തിരഞ്ഞുനോക്കുക, ഇംഗ്ലീഷ് വിക്കി വായിക്കുക. ഇല്ലെങ്കിൽ താങ്കളുടെ പല ലേഖനങ്ങളും മറ്റുതാളുകളിലേക്ക് ഉടനെ തന്നെ ലയിപ്പിക്കപ്പെട്ടുപോകുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 15:13, 5 ഡിസംബർ 2018 (UTC)

ഇൻഡോർ ഗാർഡൻതിരുത്തുക

ഇൻഡോർ ഗാർഡൻ ഈ ലേഖനം വികസിപ്പിച്ച് കുറേ ചെടികളുടെ പേരും കൂടി എഴുതിചേർക്കുന്നതൊക്കെ നല്ലകാര്യം. പക്ഷേ ഇത് ഹരിതഗൃഹം എന്ന ലേഖനത്തിൽ വരുന്ന വിഷയമായതുകൊണ്ട് ഈ ലേഖനം അവിടേക്ക് ലയിപ്പിക്കപ്പെടും. അതുകൊണ്ട് [1] ഈ ലേഖനം വായിച്ചുനോക്കി ഹരിതഗൃഹം നന്നാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു. --രൺജിത്ത് സിജി {Ranjithsiji} 16:10, 5 ഡിസംബർ 2018 (UTC)

വിക്കി സംഗമോത്സവം 2018തിരുത്തുക

നമസ്കാരം! Anish nellickal,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 18:41, 15 ജനുവരി 2019 (UTC)

സസ്യപ്രജനനംതിരുത്തുക

പുതിയ തൈകൾ ഏത് രീതിയിൽ ഉല്പാദിപ്പിക്കുന്നു എന്ന് എഴുതുന്നതിനോടൊപ്പം അവലംബവും കൂടി ചേർക്കാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 13:38, 19 ജനുവരി 2019 (UTC)


വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർക്കുമ്പോൾതിരുത്തുക

ചിത്രങ്ങൾ ചേർക്കുമ്പോൾ ലേഖനത്തിന്റെ വലിപ്പത്തിന് ആനുപാതികമായി മാത്രം ചിത്രങ്ങൾ ചേർക്കുക. കൂടുതൽ ചിത്രങ്ങൾ ലേഖനത്തെ പോഷിപ്പിക്കുമെങ്കിൽ അതിനെ ഗാലറിയായി ചേർക്കുക. ഇനിയും കൂടുതൽ ചിത്രങ്ങളുണ്ടെങ്കിൽ കോമൺസിൽ ചേർത്തിട്ട് ലേഖനത്തിൽ ലിങ്ക് കൊടുക്കുക. ചിത്രത്തിനടിയിൽ ലഘുവായ കുറിപ്പ് മതിതാനും. ധാരാളം സംഭാവനകൾ വിക്കിപീഡിയയിൽ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു--Vinayaraj (സംവാദം) 16:58, 30 ഏപ്രിൽ 2019 (UTC)

വന്നിതിരുത്തുക

വന്നി മരത്തിന്റെ പേര് എന്തുകൊണ്ടാണ് ചർച്ചപോലും ചെയ്യാതെ വഹ്നി എന്നാക്കിയത്? --Vinayaraj (സംവാദം) 17:00, 30 ഏപ്രിൽ 2019 (UTC)

ഫല വൃക്ഷങ്ങളുടെ തോട്ടംതിരുത്തുക

ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന താൾ മെച്ചപ്പെടുത്താൻ സഹായിക്കുമല്ലോ

Davidjose365 (സംവാദം) 07:19, 27 മേയ് 2019 (UTC)

താങ്കളുടെ എഡിറ്റുകൾതിരുത്തുക

താങ്കൾ ഈയിടെയായി സസ്യങ്ങളുടെ ചിത്രം ചേർക്കുന്നത് Taxobox -ന്റെ മുകളിൽ ആണ്. അങ്ങനെ ചെയ്യരുത്. വേണമെങ്കിൽ ലേഖനത്തിന്റെ ഉചിതമായ ഇടങ്ങളിൽ ചേർക്കൂ--Vinayaraj (സംവാദം) 15:51, 28 ഓഗസ്റ്റ് 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

ഉപയോക്താവിന്റെ താളിലെ ഉള്ളടക്കംതിരുത്തുക

താങ്കളുടെ ഉപയോക്തൃതാളിലെ ഉള്ളടക്കം പരസ്യം പോലെ എഴുതിയിരിക്കുന്നു. കൂടാതെ പരസ്യം എന്ന് തോന്നുന്നവിധത്തിലുള്ള വിവിധ ഉപയോക്താക്കളെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഇത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്. അതുകൊണ്ട് ഉള്ളടക്കം മാറ്റുകയോ പരസ്യസ്വഭാവം ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്. --രൺജിത്ത് സിജി {Ranjithsiji} 16:49, 7 ഫെബ്രുവരി 2020 (UTC)

മേൽ പറഞ്ഞ വിഷയത്തിന്മേൽ ഇവിടെ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ താങ്കളെ 3 ദിവസത്തേക്ക് തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്. Akhiljaxxn (സംവാദം) 19:09, 16 ഫെബ്രുവരി 2020 (UTC)

മാതൃ ശിശു ആശുപത്രി പൊന്നാനി എന്ന ലേഖനത്തിലെ പരാമർശങ്ങൾതിരുത്തുക

വിക്കിപീഡിയ ഒരു പത്രമല്ല ഒരു സ്ഥാപനത്തെപ്പറ്റിയോ താങ്കളെ പറ്റിയോ പുകഴ്ത്തി എഴുതുന്നതിനുള്ള ഇടമല്ല വിക്കിപീഡിയ. മാതൃ ശിശു ആശുപത്രി പൊന്നാനി എന്ന ലേഖനത്തിൽ താങ്കളെപ്പറ്റി സ്വയം പുകഴ്ത്തി എഴുതിയ ഭാഗം ഒഴിവാക്കിയിട്ടുണ്ട്. തുടർന്നും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 09:28, 25 ഏപ്രിൽ 2020 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക

പ്രിയപ്പെട്ട @Anish nellickal:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 19:24, 27 മേയ് 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

പ്രമാണത്തിലെ സംശയംതിരുത്തുക

താങ്കൾ വിക്കി കോമ്മൺസിൽ ചേർത്ത ചിത്രങ്ങളൊക്കെ Plant Village Charitable Society യുടെ ഭാഗമായിട്ടുള്ളതാണോ? Adithyak1997 (സംവാദം) 07:54, 31 ജൂലൈ 2020 (UTC)