ശലഭോദ്യാനം(Butterfly garden) എന്നത് ചിത്രശലഭങ്ങൾക്കും നിശാശലഭങ്ങൾക്കും വേണ്ട, അവയെ ആകർഷിക്കുന്ന പരിസ്ഥിതി ഉണ്ടാക്കലാണ്. മുട്ടയിടാൻ ശലഭ്ഭങ്ങളെ ക്ഷണിക്കലും കൂടിയാണ്. വലിയ ശലഭങ്ങൾ ചെടികളുടെ ഇലകൾ ഭക്ഷിക്കാറില്ല. അവ മിക്കപ്പോഴും തേൻ ഉണ്ണുകയാണ് ചെയ്യുന്നത്. ലാർവകൾ ഇലകൾ തിന്നാണ് വളരുന്നത്. ലാർവകളുടെ ഭക്ഷണ സസ്യത്തെ വളർത്തണം[1]. സ്ഥലം ,കാലം ഇതൊക്കെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളാണ്. നനവുള്ള മണലും ചെളിയും ചീഞ്ഞ പഴങ്ങളും ശലഭങ്ങളെ ആകർഷിക്കാറുണ്ട്

Lantana used to attract monarch butterflies

മുറ്റത്തെങ്ങും വർണ്ണ ചിറകുകൾ വീശി പാറി പറന്നു നടക്കുന്ന പൂമ്പാറ്റകൾ. പ്രകൃതി നാശവും പരിസ്ഥിതി നശീകരണവും പൂമ്പാറ്റകളുടെ ആവാസ വ്യവസ്ഥയെ തകർക്കുമ്പോൾ കൊങ്ങിണിയും, കറിവേപ്പും കിലുക്കി ചെടിയും നാരകവുമൊക്കെ നട്ടു പിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതു തലമുറയെ സൃഷ്ടിക്കാനും ഉതകുന്ന ജീവിത പരിസരം ഉണ്ടാക്കുന്ന പ്രകൃതി സൗഹൃത ചിന്താഗതികളും ഇവിടെ വളരുന്നു. പൂമ്പാറ്റകളെ കുറിച്ച് പഠിക്കാനും അവയിലെ ഓരോ ഇനവും വളരുന്ന സസ്യങ്ങളും കണ്ടെത്താനും അവയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ഒട്ടേറെ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. അവരിൽ നിന്നാണ് ശലഭോദ്യാനം (Butterfly gardening) എന്ന ആശയം ഉടലെടുക്കുന്നത്. ചിത്രശലഭങ്ങളെ കൂടാതെ നിശാശലഭങ്ങളും ഉണ്ട്. ചിത്രശലഭങ്ങൾ പകൽ സമയത്തും നിശാശലഭങ്ങൾ രാത്രി സമയത്തും പാറി നടക്കുന്നവയാണ്. കേരളത്തിൽ ഏകദേശം 330 തരം ചിത്രശലഭങ്ങൾ കാണപ്പെടുന്നു. ഇവയിൽ പലതും മുൻ കാലങ്ങളിൽ നമ്മുടെ നാട്ടിൽ സുലഭമായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ഫലമായി പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നതാണ് പലയിനം ചിത്രശലഭങ്ങളുടെയും നില നില്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിലെ വനപ്രദേശങ്ങളിലാണ് ഭൂരിഭാഗം ചിത്രശലഭങ്ങളും കണ്ടു വരുന്നത്. അതിനാൽ വന സംരക്ഷണം ചിത്രശലഭങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.

വിവിധയിനം ചിത്രശലഭങ്ങളെ അവയ്ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയും പാരിസ്ഥിക ഘടനകളും നൽകി പരിപാലിക്കുക എന്നതാണ് ചിത്രശലഭോദ്യാനത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രാദേശിക ജീവജാലങ്ങളെ പരിരക്ഷിക്കാനും ജൈവ വൈവിധ്യ സംരക്ഷണത്തെ പറ്റി ജനങ്ങളെ ബോധവാൻമാരാക്കാനും ഇത്തരം ഉദ്യോനങ്ങൾ സഹായിക്കുന്നു.

ശലഭോദ്യാനമൊരുക്കുന്നതിന് ആദ്യം വേണ്ടത് അതത് പ്രദേശത്ത് വളരുന്ന ചിത്രശലഭങ്ങളെ കുറിച്ചുള്ള അറിവാണ്. ചിത്രശലഭങ്ങളുടെ വൈവിധ്യം അതത് പ്രദേശത്തിൻ്റെ ജൈവ വൈവിധ്യത്തെയും പാരിസ്ഥിക ഘടനയേയും ആശ്രയിച്ചിരിക്കുന്നു.

പെൺശലഭങ്ങൾ അനുയോജ്യമായ ഭക്ഷ്യ സസ്യങ്ങളുടെ ഇലകളിലാണ് മുട്ടയിടാറുള്ളത്. അവയെ ആതിഥേയ സസ്യങ്ങൾ എന്നാണ് വിളിക്കുക. പൂക്കളും പൂക്കളിൽ തേനുമുണ്ടായത് കൊണ്ട് കാര്യമില്ല. അവയിൽ പൂമ്പാറ്റകൾ മുട്ടയിടുകയില്ല. പൂമ്പാറ്റകളെ സ്ഥിരമായി പൂന്തോട്ടത്തിൽ നില നിർത്തണമെന്നുണ്ടെങ്കിൽ അവയ്ക്ക് മുട്ടയിടാനുള്ള ആതിഥേയ സസ്യങ്ങളും തോട്ടത്തിൽ നില നിർത്തേണ്ടതാണ്. കാരണം തോട്ടത്തിലെത്തുന്ന പൂമ്പാറ്റകൾക്ക് മുട്ടയിടുന്നതിനും പുഴു ദശയിലും തുടർന്ന് പൂമ്പാറ്റയായും ജീവിക്കാനുള്ള ഭക്ഷ്യ സസ്യങ്ങൾ തോട്ടത്തിൽ ലഭ്യമായിരിക്കണം. അനുയോജ്യമായ ഭക്ഷ്യ സസ്യങ്ങൾ, കാലാവസ്ഥാ ഘടകങ്ങൾ, ആവാസ വ്യവസ്ഥാ ഘടകങ്ങൾ എന്നിവയാണ് ശലഭോദ്യാന നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ.

സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ പ്രദേശങ്ങൾ, തണൽ ലഭിക്കുന്ന സ്ഥലങ്ങൾ, ചതുപ്പ് സ്ഥലങ്ങൾ, വള്ളിപ്പടർപ്പുകൾ, വൻ വൃക്ഷങ്ങൾ, മുളങ്കാടുകൾ തുടങ്ങിയ ആവാസ വ്യവസ്ഥകൾ പല ചിത്രശലഭങ്ങൾക്കും അനുയോജ്യമാണ്. വൻ വൃക്ഷങ്ങൾ ചുട്ടി മയൂരി, കൃഷ്ണ ശലഭം, ചുട്ടിക്കറുപ്പൻ തുടങ്ങി പല ദ്രുത ഗതിയായ ചിത്രശലഭങ്ങൾക്കും ചേക്കേറാനുള്ള സ്ഥലങ്ങളായി വർത്തിക്കുന്നു. ഓരോയിനം ശലഭത്തിനും അനുയോജ്യമായ ആവാസ വ്യവസ്ഥകൾ ഒരുക്കുക വഴി ചിത്രശലഭങ്ങളെ ഉദ്യാനത്തിൽ നിലനിർത്താനാവും.

ശലഭോദ്യാനം ഒരുക്കുന്നതിന് മുമ്പ് സ്ഥലത്തെ ചിത്രശലഭങ്ങളെ കുറിച്ചുമുള്ള അറിവ് നേടിയിരിക്കണം. പ്രത്യേക പ്രകൃതി പശ്ചാത്തലത്തിൽ അതിനോട് ഇണങ്ങി വളരുന്ന ചിത്രശലഭങ്ങളെയാണ് പരിചരിക്കുവാൻ കഴിയുക സൂര്യപ്രകാശം ലഭിക്കുന്ന തുറന്ന ഭൂപ്രദേശങ്ങൾ ചിത്രശലഭങ്ങൾക്ക് ഉത്തമമാണ്. മാത്രമല്ല സമതലം, കുന്നുകൾ, താഴ് വാരങ്ങൾ, പുൽ തകിടികൾ, അരുവികൾ, എന്നിവ കൃത്രിമമായി നിർമ്മിക്കുക വഴി വൈവിധ്യമാർന്ന വാസസ്ഥാനങ്ങളുടെ ആവശ്യകത. നിറവേറ്റുകയും വേണം. സസ്യ വൈവിധ്യം ഉള്ള ഉദ്യാനങ്ങൾ വിവിധ ഇനം ചിത്രശലഭങ്ങളെ ആകർഷിക്കുന്നു.

തൃശൂരിലെ പീച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള വന ഗവേഷണ പ്രസ്ഥാനത്തിൽ 0.5 ഹെക്ടർ സ്ഥലത്ത് ഒരു ഉദ്യാനം യപപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാരകം(ലൈംബട്ടർഫ്ലൈ), കരളകം (സതേൺ ബേഡ് വിങ്ങ്), തകര(ഗ്രാസ്സ് യെല്ലോ), കറുവ(കോമൺ മൈം), അത്തി(കോമൺ ക്രോ) മുതലായ സസ്യങ്ങൾ ചിത്രശലഭങ്ങളുടെ പ്രത്യേക ഭക്ഷണമായി ഒരുക്കിയിരിക്കുന്നു. ചെത്തി, ലൻ്റാന, ബട്ടൺ റോസ്, മുസാണ്ട, കൃഷ്ണ കിരീടം എന്നീ സസ്യങ്ങൾ ശലഭങ്ങൾക്ക് തേനിൻ്റെ സ്രോതസിനൊപ്പം വളരാനുള്ള പരിസരം കൂടിയാകുന്നു. ഒരു ശലഭോദ്യാനം നിർമ്മിക്കുന്നതിലൂടെ ചിത്രശലഭങ്ങളുടെ ആഹാരക്രമം, പ്രത്യേക താല്പര്യമുള്ള സസ്യങ്ങൾ, പ്രജനന രീതി, ജീവിത ചക്രം, സ്വഭാവ സവിശേഷതകൾ, ആവാസ വ്യവസ്ഥകൾ എന്നിവ മനസിലാക്കാൻ സാധിക്കുന്നു.

ഒരു ഉദ്യാനത്തിൻ്റെ പ്രധാന ആകർഷണം അതിലെ സസ്യങ്ങളും അവയിൽ വിരിയുന്ന പുഷ്പങ്ങളുമാണ്. സസ്യങ്ങളോടൊപ്പം അവയിൽ പറന്നു നടക്കുന്ന ചിത്രശലഭങ്ങൾ കൂടിയായാൽ ഉദ്യാനത്തിൻ്റെ ആകർഷണ ഭംഗി വർദ്ധിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിത ശൈലിയിൽ സസ്യ ലോകം വളരെ സുപ്രധാന പങ്കു വഹിക്കുന്നു. ജീവിത ചക്രത്തിൻ്റെ ആദ്യപടിയായ ശൈശവ ദശയിൽ പ്രത്യേക ഇനം സസ്യങ്ങളുടെ ഇലകൾ പ്രധാന ആഹാരം ആകുന്നതു വഴി സസ്യങ്ങൾ, ചിത്രശലഭങ്ങളുടെ ജീവിതത്തിൽ അനിവാര്യ പങ്കാളിയാവുന്നു. പ്രായപൂർത്തിയായ ശലഭങ്ങൾക്ക് പൂക്കളുടെ തേൻ , പഴങ്ങളുടെ ചാറ് മുതലായവയാണ് ആഹാരം. ഭക്ഷണ സസ്യങ്ങളോട് ചിത്രശലഭങ്ങൾക്കുള്ള പ്രത്രേകത അവയുടെ അസ്ഥകളിലും പ്രകടമാണ്.

വളരെ ഉയരം കൂടിയ മരങ്ങളെ ആശ്രയിക്കുന്നവ, വള്ളികളിലും, വനത്തിൻ്റെ ഇടത്തട്ടിലും ജീവിക്കുന്നവ, കുറ്റി ചെടികളിലും ജീവിത ചക്രം പൂർത്തിയാക്കുന്നവ, കരിയിലകളിലും, അധികം ഈർപ്പം നില നില്ക്കുന്ന സ്ഥലങ്ങളിലും ജീവിക്കുന്നവ എന്നിങ്ങനെ. സതേൺ ബേർഡ് വിങ്ങ്, കോമൺ റോസ്, ക്രിസ്മസ് റോസ്, നീലഗിരി ടൈഗർ, കോമൺ ക്രോ, കോമൺ ഗ്രാസ്സ് യെല്ലോ, യെല്ലോ പാൻസി, ഗ്രാം ബ്ലൂ തുടങ്ങിയ ചിത്രശലഭങ്ങൾ കേരളത്തിലെ പ്രധാന ഇനങ്ങളാണ്.[2]

ചിത്രശലഭത്തെ ആകർഷിക്കുന്ന ചെടികൾ തിരുത്തുക

ചിത്രശലഭത്തെ ആകർഷിക്കുന്ന ചില ചെടികൾ [3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. http://koodumagazine.com/article/2017/06/butterfly-garden-for-the-school/
  2. "ക്ഷണിക്കാം മുറ്റം നിറയെ വർണപ്പൂമ്പാറ്റകളെ; എങ്ങനെ ഒരുക്കാം 'ബട്ടർഫ്ലൈ ഗാർഡൻ'?". www.manoramaonline.com. Jose K Vayalil. 2021 April 06. Retrieved 2021 March 17. {{cite web}}: Check date values in: |access-date= and |date= (help)
  3. "Butterfly Gardening". Butterflies for All Occasions. 2008. Retrieved 2008-05-27.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-01. Retrieved 2017-09-04.
  5. http://www.manoramaonline.com/karshakasree/home-garden/butterfly-garden.html
"https://ml.wikipedia.org/w/index.php?title=ശലഭോദ്യാനം&oldid=3808701" എന്ന താളിൽനിന്ന് ശേഖരിച്ചത്