ഹരിതഗൃഹം
ജീവൻ നിലനിർത്താനാവശ്യമായ അന്തരീക്ഷ ആവരണത്തെയാണു് ഹരിതഗൃഹം എന്നു പറയുന്നത്. അന്തരീക്ഷമുള്ള ഗ്രഹങ്ങൾ പലതുമുണ്ടെങ്കിലും ഭൂമി മാത്രമാണു് ഹരിതഗൃഹസ്വഭാവമുള്ളതായി ഇതുവരേയ്ക്കും തെളിയിക്കപ്പെട്ടിട്ടുള്ളൂ. [അവലംബം ആവശ്യമാണ്] ഹരിതഗൃഹങ്ങളുടെ സ്വാഭാവിക രീതിയാണു് ഹരിതഗൃഹ പ്രഭാവം. ഹരിതഗൃഹ വാതകങ്ങളാണു് ഹരിതഗൃഹ പ്രഭാവം നിലനിർത്തുന്നത്. മനുഷ്യന്റെ ഇടപെടൽ മൂലം ഹരിതഗൃഹ പ്രഭാവത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ അന്തരീക്ഷ ഊഷ്മാവ് കൂടുകയും തല്ഫലമായി ആഗോളതാപനത്തിനു്കാരണമാവുകയും ചെയ്യുന്നുണ്ടെന്നു് പഠനങ്ങൾ തെളിയിക്കുന്നു. വർദ്ധിച്ച ചൂടിനെ അതിജീവിക്കാൻ ഇന്ന് ഹരിതഗൃഹ കൃഷിരീതികൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.