മുള്ളുകളുള്ള ഇടത്തരം വലിപ്പം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. (ശാസ്ത്രീയനാമം: Prosopis cineraria). മറ്റു ഫാബേസീ സ്പീഷീസിലെ സസ്യങ്ങളെപ്പോലെ മണ്ണിൽ നൈട്രജൻ ഉണ്ടാവാൻ സഹായിക്കുന്ന വന്നി, അക്കാരണം കൊണ്ടുതന്നെ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാൻ മുതലായ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കാർഷികമായി വളരെ പ്രധാനപ്പെട്ട ഒരു മരമാണ്. [1] 6.5 മീറ്റർ വരെ ഉയരം വയ്ക്കും. (കൊടുമുടി മകുടേശ്വരക്ഷേത്രത്തിലെ വന്നി ഒരു അപൂർവ്വകാഴ്ചയാണ്) വരൾച്ചയെ നേരിടാനുള്ള ഈ മരത്തിന്റെ കഴിവുമൂലം സൗദി അറേബിയയിൽ 2000 ഹെക്ടറോളം സ്ഥലത്ത് ഇത്പിടിപ്പിച്ചിട്ടുണ്ട്. കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്. [2]

വന്നി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. cineraria
Binomial name
Prosopis cineraria
(L.) Druce
Synonyms
  • Adenanthera aculeata Roxb.
  • Mimosa cineraria L.
  • Prosopis spicata Burm.
  • Prosopis spicigera L.
വന്നി ശാസ്ത്രീയ നാമം Prosopis cineraria കുടുംബം Fabaceae.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-08. Retrieved 2013-04-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-25. Retrieved 2013-04-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

This tree is the national tree of united arab emirates

"https://ml.wikipedia.org/w/index.php?title=വന്നി&oldid=3808344" എന്ന താളിൽനിന്ന് ശേഖരിച്ചത്