ഫല വൃക്ഷത്തോപ്പ്

(ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭക്ഷ്യോത്പാദനത്തിനായി ഉത്പാദിപ്പിക്കപ്പെടുന്ന മരങ്ങളുടെയും ചെടികളുടെയും കൂട്ടമാണ് ഫല വൃക്ഷങ്ങളുടെ തോട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാണിജ്യോൽപാദനത്തിനായി വളർത്തുന്ന ഫല വൃക്ഷങ്ങളാണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു ഉദ്യാനം പൊതുവായി ഫല വൃക്ഷങ്ങളുടെ തോട്ടത്തിന്റെ പര്യായമായി കണക്കാക്കാം. ഒരേ തരത്തിലുള്ള വൃക്ഷങ്ങളാണ് പൊതുവേ ഫല വൃക്ഷ തോട്ടങ്ങളിൽ നടാറുള്ളത്. മാവ്, പ്ലാവ്, തെങ്ങ്, പുളി, സപ്പോട്ട, നാരങ്ങ, പേരക്ക, ചാമ്പ, ഞാവൽപ്പഴം, കാരംമ്പോള, തുടങ്ങി പഴങ്ങൾ തോട്ടങ്ങളിൽ കൃഷി ചെയ്യാറുണ്ട്.

ഉഷ്ണ മേഖലാ, മിതോഷ്ണ മേഖല പഴങ്ങൾ നൽകുന്ന സ്വദേശിയും വൈദേശികവുമായ സസ്യങ്ങളെ സംയോജിപ്പിച്ച് കൊണ്ട് സ്ഥല പരിമിതിക്കനുസരിച്ച് ശാസ്ത്രത്തെ കൂട് പിടിച്ച് വീടുകളിലൊ പുറം സ്ഥലങ്ങളിലൊ വെയിൽ, തണൽ, കാറ്റിന്റെ വേഗത കണക്കാക്കിയും തോട്ടങ്ങൾക്ക് ചിലപ്പോൾ വലിയ പൂന്തോട്ടങ്ങളുടെ സവിശേഷതയാണുള്ളത്. സൗന്ദര്യ ആസ്വാദനത്തിനും ഉത്പാദനത്തിനും വേണ്ടി കൂടിയാണിവ.

ഉഷ്ണ മേഖലാ പ്രവിശ്യകളിൽ ആ സ്വഭാവം കാണിക്കുന്ന ചെടികൾ തിരഞ്ഞെടുത്ത് ശീതമേഖലാ പ്രദേശങ്ങളായ കേരളത്തിലെ ഇടുക്കിയിലെ കാന്തല്ലൂർ ഭാഗങ്ങളിൽ ആപ്പിൾ, സബർജില്ലി, പ്ലംസ്, തുടങ്ങിയവ പോലുള്ളവ തിരഞ്ഞെടുത്ത് കായിക പ്രവർദ്ധന മുറകളിലൂടെ ഉണ്ടാക്കിയെടുത്ത കാർഷിക നടിൽ വസ്തുക്കൾ കൊണ്ട് ഓരോ സസ്യങ്ങളുടെയും വളർച്ചാ സ്വഭാവങ്ങൾക്കനുസരിച്ച് കൃത്യമായ അകലം പാലിച്ച് കൊണ്ടും വളരെ മനോഹരമായും ചെടി നടാൻ ശ്രമിക്കുമ്പോൾ അടി വളമായി ധാരാളം ഉണക്ക ചാണകം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ മറ്റ് ജൈവ വളങ്ങൾ നിർബന്ധമായി ഇട്ടു കൊടുക്കേണ്ടതുണ്ട്.

തൈകളുടെ വളർച്ചക്കനുസരിച്ച് ദുർബലതയുള്ളതും ശോഷിച്ചതുമായ ചില്ലകളെ പ്രൂണിംങ്ങ് (കവാത്ത്) ചെയ്ത് പ്രധാന തടിക്ക് ദൃഢത വരുത്തേണ്ടത് അത്യന്ത്യാപേഷിതമാണ്. അതുപോലെ ആദ്യമായി പുഷ്പ്പിക്കുന്ന എല്ലാ പൂക്കളെയും നുള്ളി കളയുകയും വേണം ; കാരണം ആ പൂക്കളെ കായ്പ്പിക്കുവാൻ നിർത്തിയാൽ ചെടിയുടെ ശാരീരിക ക്ഷമതയ്ക്ക് കോട്ടം വരും. സസ്യ പരിപാലനം എന്നത് ഒരു തുടർ പരിപാടിയായതിനാൽ തോട്ടത്തിലെ ശത്രു സംഹാര പ്രക്രിയ ജൈവ കീടനാശിനി മതിയോ രാസ കീടനാശിനി മതിയോ എന്ന് നമ്മൾ തീരുമാനിക്കണം. നല്ല വൃത്തിയോടെ വിളവെടുക്കാൻ ശ്രമിച്ചങ്കിലെ വീട്ടാവിശ്യത്തിനായാലും വാണിജ്യാവിശ്യത്തിനായാലും മുല്യം കാണുകയുള്ളു. മരങ്ങൾ ഒരുപാട് കാലം വിളവ് നൽകി കഴിഞ്ഞാൽ 'മരങ്ങളിലെ പുനർ യൗവനം' എന്ന പ്രക്രിയ വഴി മരത്തിന്റെ വാർദ്ധക്യത്തെ കുറച്ച് കൊണ്ട് കൈ വട്ടകയിൽ നിന്ന് വിളവ് എടുക്കാനും സാധിക്കുന്നു. ഈ പ്രക്രിയ വഴി മിക്ക മരങ്ങളിലും അർബുദം പിടിപ്പെട്ടതു പോലെ കാണുന്ന ഇത്തിൾക്കണ്ണി ശല്ല്യം മാറുന്നു.

മരങ്ങളെ വേറൊരു സ്ഥത്തേക്ക്, മാറ്റി നടാൻ ''മരം മാറ്റി നടൽ'' എന്ന ശാസ്ത്ര ശാഖ വഴി ഇന്ന് സാധിക്കുന്നു. പാരിസ്ഥിക പ്രശ്നങ്ങൾ ഉളവാക്കുന്നതും വിഷം അടങ്ങിയതും, അലർജി വരുത്തുന്നതുമായ ഫല വൃക്ഷ തൈകൾ നടാതെ നോക്കേണ്ടതുണ്ട്. കൂടാതെ അയൽപക്കത്തെക്ക് കൊമ്പുകൾ വളർന്ന് ഇല പൊഴിക്കുന്നത് നിയമ വിരുദ്ധമാണ്, വൈദ്യുത കമ്പികൾ പോകുന്നിടത്ത് മരങ്ങൾ നടാതിരിക്കുന്നതാണ് നല്ലത്.

ആധുനിക യുഗത്തിൽ വൈദേശികളായ എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഉഷ്ണ മേഖലാ ഫല വൃക്ഷങ്ങൾ മിക്ക നഴ്സറികളിലും ലഭ്യമാണ്. വരുമാനം ലഭിക്കുന്നതിന് വേണ്ടി ചില ഫല വൃക്ഷ തൈകൾ മാത്രം തിരഞ്ഞെടുത്ത് കൃഷി ചെയ്യാവുന്നതാണ്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫല_വൃക്ഷത്തോപ്പ്&oldid=3136901" എന്ന താളിൽനിന്ന് ശേഖരിച്ചത്