കേന്ദ്ര സാഹിത്യ അക്കാദമി
(Sahithya Akademi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ 1954 മാർച്ച് 12 ന് സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി. ന്യൂഡൽഹിയിലെ മണ്ഡി ഹൗസിലെ രബീന്ദ്രഭവനിൽ ഇത് സ്ഥിതിചെയ്യുന്നു. പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ നൽകുന്നതിനൊപ്പം ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും നൽകുന്നുണ്ട്. ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്), സമകാലീന ഭാരതീയ സാഹിതി (ഹിന്ദി) എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.
ഇതര പ്രധാനപുരസ്കാരങ്ങൾ
തിരുത്തുക- ഭാഷാസമ്മാൻ- പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നലകുന്നു. 100000 രൂപയാണ് പുരസ്കാരത്തുക.
- പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്. 1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്.
- ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും പണ്ഡിതൻമാർ ഇന്ത്യയിൽ കുറഞ്ഞകാലം താമസിച്ച് ഏതെങ്കിലും സാഹിത്യ പ്രോജക്റ്റുകൾ ചെയ്യുന്നെങ്കിൽ അവർക്ക്. 1996 ൽ തുടങ്ങി.
- പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരികമേഖലയിൽ പ്രാമുഖ്യം കാണിച്ചവർക്ക്. 2005 ൽ ആരംഭിച്ചു.[1]
അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ
തിരുത്തുക- വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.
- വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക.
- അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.
- വിവിധ പാഠശാലകളിലൂടെയും (വർക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക
- ഇന്ന് അക്കാദമി ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാർ ഈ യജ്ഞത്തിൽ പങ്കാളികളാണ്.
2012-ലെ പുരസ്കാരങ്ങൾ
തിരുത്തുകമലയാളഭാഷയിൽ 'മറന്നുവെച്ച വസ്തുക്കൾ' എന്ന കവിതാസമാഹാരത്തിന് കവി സച്ചിദാനന്ദനും 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ബംഗാളി നോവലിന്റെ മലയാളവിവർത്തനത്തിന് ആനന്ദിനും(പി. സച്ചിദാനന്ദൻ) അവാർഡ് ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികൾ
തിരുത്തുകകേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ 2013
തിരുത്തുകഭാഷ | കൃതി /മേഖല | എഴുത്തുകാർ |
---|---|---|
ആസ്സാമീസ് | സമഗ്ര സംഭാവന | തൊഷാപ്രഭ കലിത |
ബംഗാളി | കോമിക്സ് സമഗ്ര 1&2 | നാരായൺ ദേബ്നാഥ് |
ബോഡോ | ബീർബൽനി സോളോ | ജതീന്ദ്ര നാഥ് സ്വർഗീയരി |
ദോഗ്രി | ഖദാവുനെ | കൃഷൻ ശർമ |
ഇംഗ്ലീഷ് | സമഗ്ര സംഭാവന | അനിത നായർ |
ഗുജറാത്തി | സമഗ്ര സംഭാവന | ശ്രദ്ധ ത്രിവേദി |
ഹിന്ദി | മേരാ പ്രിയ ബാൽഗീത് | രമേഷ് തൈലങ്ക് |
കന്നഡ | സമഗ്ര സംഭാവന | എച്ച്.എസ്. വെങ്കടേഷ് മൂർത്തി |
കാശ്മീരി | ഗുൽ തേ ബുൽ ബുൽ | റഷീദ് കനിസ്പോറി |
കൊങ്കിണി | രണച്യ മാനന്ത് | മായ അനൽ കരംഘട്ടെ |
മൈഥിലി | ഹമ്ര ബീച്ച് വിഗ്യാൻ (ഉപന്യാസം) | ധീരേന്ദ്ര കുമാർ ഝാ |
മലയാളം | സമഗ്ര സംഭാവന | സുമംഗല |
മണിപ്പൂരി | പത്പംഗി തോയ്ബി (കഥാ സമാഹാരം) | രഘു ലീഷെങ്തെം |
മറാത്തി | സമഗ്ര സംഭാവന | ആനന്ദ് ഭാവെ |
നേപ്പാളി | സമഗ്ര സംഭാവന | ഭോട്ടു പ്രധാൻ |
ഒഡിയ | സമഗ്ര സംഭാവന | നദിയ ബിഹാരി മൊഹന്തി |
പഞ്ചാബി | സമഗ്ര സംഭാവന | കമൽജീത് നീലോൺ |
രാജസ്ഥാനി | അൻമോൾ ബെന്റ് (ചെറുകഥ) | വിമല ഭണ്ഡാരി |
സംസ്കൃതം | മാർജലസ്യ മുഖം ദൃഷ്ടം (നാടകം) | എച്ച്.ആർ. വിശ്വാസ |
സന്താളി | ദോംബെ ബാഹ (കാവ്യ സമാഹാരം) | സരി ധരം ഹൻസ്ദ |
സിന്ധി | മൂംഖെ ചാർ പൂച്ഛ്, രെ (കഥാ സമാഹാരം) | വസുദേവ് നിർമൽ |
തമിഴ് | പവളം തന്ത പരിസ് | രേവതി |
തെലുഗു | ആത്തലോ ആരതിപാണ്ഡു | ഡി. സുജാത ദേവി |
ഉറുദു | നാൻഹേ മുന്നോ കി സർക്കാർ | ആസാദ് റാസ |
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ 2013
തിരുത്തുകഭാഷ | കൃതി /മേഖല | എഴുത്തുകാർ |
---|---|---|
ആസ്സാമീസ് | അശോകാഷ്ടമി | ബിജോയ് ശങ്കർ ബർമൻ |
ബംഗാളി | ബൗദ്ധോ ലേഖോമാല ഓ ഒണ്യാനോ ശ്രമൻ | സുബ്രോ ബന്ദോപാധ്യായ് |
ബോഡോ | ഫെലൻഗാരി സാവോഗാരി | സാനുസ്മ്‌വി കുംഗ്രു ബാസുമാലരി |
ദോഗ്രി | റഫ് കോപ്പി (കവിത) | ധീരജ് കേസർ നിക്ക |
ഇംഗ്ലീഷ് | ബോട്ട്സ് ഓൺ ലാന്റ്: എ കളക്ഷൻ ഓഫ് ഷോർട്ട് സ്റ്റോറീസ് | ജാനിസ്‌പാരിയറ്റ് |
ഗുജറാത്തി | ദാക്കിദ് സാവ് ചൂതാൻ | അശോക് ചവാൻ ബേദി |
ഹിന്ദി | കുച്ഛ് ബൂധി ഉദാസ് ഔരതേം(കവിത) | അർച്ചന ബൻസാരെ |
കന്നഡ | ബതവദേയഗദ രസീതി | ലാക്കൂർ ആനന്ദ |
കാശ്മീരി | വോല കായി റവായ് | സാബാ ഷഹീൻ |
കൊങ്കിണി | മത്യെന്ത്ലേ ഗന്ധ് | യോഗിനി ബോർക്കർ |
മൈഥിലി | അങ്കുര രഹൽ സംഘർഷ് | ദിലീപ്കുമാർ ഝാ ലൂത്താൻ |
മലയാളം | വെള്ളരിപ്പാടം | പി.വി. ഷാജികുമാർ |
മണിപ്പൂരി | ലായി മാതാ സരി | അഹം യാന്തിബാലാ ദേവി |
മറാത്തി | ദൂസർ സലേ നാസ്തേ ഗാവ് (കവിത) | രവി കോർഡെ |
നേപ്പാളി | ഘർ (ചെറുകഥ) | സൂരജ് ധട്കൻ |
ഒഡിയ | ദാദൻ (ചെറുകഥ) | ക്ഷേത്രഭാസി നായിക് |
പഞ്ചാബി | തൂൻ മൈനു സിർലേഖ് ദേ (കവിത) | ഹർപ്രീത് കൗർ |
രാജസ്ഥാനി | സഞ്ജീവനി (കവിത) | കുമാർ അജയ് |
സംസ്കൃതം | ഭരതഭൂഷണം (കവിത) | രാജ്കുമാർ മിശ്ര |
സന്താളി | തേരംഗ് (ചെറുകഥ) | ലാൽചന്ദ് സാറെ |
സിന്ധി | - | - |
തമിഴ് | മെസ്സിയാവുക്കു മൂന്റു മച്ചങ്കൾ | കതിർഭാരതി |
തെലുഗു | മട്ടി പലക്കു | മന്ത്രി കൃഷ്ണ മോഹൻ |
ഉറുദു | വഹ്സാത്ത്: ഹയാത്ത് ഓർ ഫാൻ | മൊയ്ത് റഷീദി |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഹരിശ്രീ, മാതൃഭൂമി തൊഴിൽവാർത്ത, 2013 ഏപ്രിൽ 27
- എൻ.ഐ.സി. വെബ് വിലാസം Archived 2007-09-30 at the Wayback Machine.