ജാനിസ്‌പാരിയറ്റ്

ഇംഗ്ലിഷ് ഭാഷയിലെഴുതുന്ന ഒരു ഭാരതീയ സാഹിത്യകാരി

ഇംഗ്ലിഷ് ഭാഷയിലെഴുതുന്ന ഒരു ഭാരതീയ സാഹിത്യകാരിയാണ് ജാനിസ് പാരിയറ്റ് . കവിത, കലാ വിമർശനം എന്നീ മേഖലകളിലെല്ലാം സജീവമായ ജാനിസിനായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന 2013 ലെ യുവ പുരസ്കാരം.[1]

Janice Pariat
ജനനംJorhat, Assam
തൊഴിൽWriter, poet
ഭാഷEnglish
ശ്രദ്ധേയമായ രചന(കൾ)Boats on Land, Seahorse, The Nine Chambered Heart
വെബ്സൈറ്റ്
www.janicepariat.com

ജീവിതരേഖ

തിരുത്തുക

മേഘാലയയിലെ ഷില്ലോംഗിൽ ജനിച്ചു. [2] ലണ്ടനും ഡൽഹിയും കേന്ദ്രീകരിച്ച് സാഹിത്യ പ്രവർത്തനം നടത്തുന്ന ജാനിസിന്റെ ആദ്യ കഥാസമാഹാരമായ ബോട്ട്സ് ഓൺ ലാന്റ്: എ കളക്ഷൻ ഓഫ് ഷോർട്ട് സ്റ്റോറീസ് 2012 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചു. ഫ്രാങ്ക് ഓ കോണർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലിടം പിടിച്ച ഈ ഗ്രന്ഥത്തിനാണ് 2013 ലെ യുവ സാഹിത്യ പുരസ്കാരം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലുമായിരുന്നു വിദ്യാഭ്യാസം.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[3]
  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-09-03.
  3. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാനിസ്‌പാരിയറ്റ്&oldid=4072367" എന്ന താളിൽനിന്ന് ശേഖരിച്ചത്