കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
ഭാരത സർക്കാർ നൽകിവരുന്ന ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഫെല്ലോഷിപ്പ് നൽകിവരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയാണ് ഫെല്ലോഷിപ്പ് നൽകുന്നത്. നിലവിൽ ഒരുസമയം 21 പേർക്കാണ് ഫെല്ലോഷിപ്പ് നൽകി വരുന്നത്. ഇതിന് പുറമെ ഇന്ത്യൻ സാഹിത്യത്തിൽ പണ്ഡിതരായ വിദേശികളോടുള്ള ബഹുമാനാർത്ഥം ഹോണററി ഫെല്ലോഷിപ്പും നൽകുന്നുണ്ട്.
24 ഭാഷകളിലെ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്.ആസാമീസ് , ബംഗാളി , ബോഡോ , ദോഗ്രി, ഇന്ത്യൻ ഇംഗ്ലീഷ് , ഗുജറാത്തി , ഹിന്ദി , കന്നഡ , കാശ്മീരി , കൊങ്കണി , മൈഥിലി , മലയാളം, മണിപ്പൂരി, മറാത്തി , നേപ്പാളി, ഒഡിയ , പഞ്ചാബി, രാജസ്ഥാനി, സംസ്കൃതം , സന്താളി , സിന്ധി , തമിഴ് , തെലുങ്ക് , ഉർദു എന്നിവയാണ് ഫെല്ലോഷിപ്പിന് പരിഗണിക്കപ്പെടുന്ന 24 ഭാഷകൾ. 1968 മുതലാണ് ഫെല്ലോഷിപ്പ് നൽകിവരുന്നത്. പ്രഥമ ഫെല്ലോഷിപ്പ് ലഭിച്ചത് ഡോ. എസ്. രാധാകൃഷ്ണനാണ്.
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് Sahitya Akademi Fellowship | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
വിഭാഗം | സാഹിത്യം | |
നിലവിൽ വന്നത് | 1968 | |
ആദ്യം നൽകിയത് | 1968 | |
അവസാനം നൽകിയത് | 2016[1] | |
നൽകിയത് | കേന്ദ്ര സാഹിത്യ അക്കാദമി, ഭാരത സർക്കാർ | |
വിവരണം | ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതി | |
ആദ്യം ലഭിച്ചത് | എസ്. രാധാകൃഷ്ണൻ | |
അവസാനം ലഭിച്ചത് | ഡോ.ഗാർദ്യൽ സിംഗ് ഡോ.നരേന്ദ്രനാഥ ചക്രവർത്തി |
ഫെല്ലോഷിപ്പ് ലഭിച്ചവരുടെ പട്ടിക
തിരുത്തുക1968
തിരുത്തുക- എസ്. രാധാകൃഷ്ണൻ (1888–1975), തത്ത്വചിന്തകൻ (ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും)
1969
തിരുത്തുക- സി. രാജഗോപാലാചാരി (1879–1972), തമിഴ്
- താരാശങ്കർ ബാനർജി (1898–1971), ബംഗാളി നോവലിസ്റ്റ്
- സുമിത്രാനന്ദൻ പന്ത് (1900–1977), ഹിന്ദി കവി
- ഡി.ആർ. ബേന്ദ്രെ (1896–1981), കന്നഡ കവി.
1970
തിരുത്തുക- വിശ്വനാഥ സത്യനാരായണ (1895–1976), തെലുങ്ക് കവി
- ഫിറാഖ് ഗൊരഖ്പൂരി (1896–1982), ഉർദു കവി
- വൈക്കം മുഹമ്മദ് ബഷീർ (1910–1994), മലയാളം നോവലിസ്റ്റ്, കഥാകൃത്ത്
- വിഷ്ണു സഖാറാം ഖണ്ഡേക്കർ (1898–1976), മറാത്തി നോവലിസ്റ്റ്
1971
തിരുത്തുക- ഗോപിനാഥ് കവിരാജ് (1877–1976), സംസ്കൃതം ഭാഷാപണ്ഡിതനും ചിന്തകനും
- ദത്തത്രേയ ബാലകൃഷ്ണ കലേൽക്കർ (1885–1981), ഗുജറാത്തി കവി, സഞ്ചാരസാഹിത്യകാരൻ
- ഗുർഭക്ഷ് സിങ് പ്രീതലരി (1895–1977), പഞ്ചാബി നോവലിസ്റ്റ്, കഥാകൃത്ത്
- കാളിന്ദീ ചരൺ പാണീഗ്രഹി (1901–1991), ഒഡിയ കവിയും നാടകകൃത്തും നോവലിസ്റ്റും
1973
തിരുത്തുക- എം. യു. മാൽക്കാണി (1896–1980), സിന്ധി
- നിൽമോനി ഫൂകൻ (സീനിയർ) (1879–1978), ആസാമീസ് കവി
- വാസുദേവ് വിഷ്ണു മിറാഷി (1893–1985), സംസ്കൃതം ഭാഷാപണ്ഡിതൻ
- വി. ആർ. തൃവേദി (1899–1991)
- സുകുമാർ സെൻ (1900–1992), ബംഗാളി ഭാഷാപണ്ഡിതൻ
- മാസ്തി വെങ്കിടേശ അയ്യങ്കാർ (1891–1986), കന്നഡ
1975
തിരുത്തുക- ടി. പി. മീനാക്ഷിസുന്ദരം (1899–1980), ദ്രാവിഡ ഭാഷാപണ്ഡിതൻ
1979
തിരുത്തുക- ആത്മാരാം റാവജി ദേശ്പാണ്ഡെ (1901–1982), മറാത്തി കവി
- ജൈനെന്ദ്ര കുമാർ (1905–1988), ഹിന്ദി നോവലിസ്റ്റ്
- കുവെമ്പു (1904–1994), കന്നഡ കവി
- വി. രാഘവൻ (1908–1979), സംസ്കൃതം ഭാഷാപണ്ഡിതൻ
- മഹാദേവി വർമ്മ (1907–1987), ഹിന്ദി കവി.
1985
തിരുത്തുക- കെ. ആർ. ശ്രീനിവാസ അയ്യങ്കാർ (1908–1999), ഇംഗ്ലീഷ്
- കെ. ശിവറാം കാരന്ത് (1902–1997), കന്നഡ നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്.
1989
തിരുത്തുക- ലക്ഷ്മൺ ശാസ്ത്രി ബാലാജി ജോഷി (1901–1994), സംസ്കൃതം, മറാത്തി ഭാഷാപണ്ഡിതൻ
- അന്നദാ ശങ്കർ റേ(1904–2002), ബംഗാളി കവി
- മുൽക് രാജ് ആനന്ദ് (1905–2004), ഇംഗ്ലീഷ് നോവലിസ്റ്റ്
- വി. കെ. ഗോകാക് (1909–1992), കന്നഡ ഭാഷാപണ്ഡിതൻ
- തകഴി ശിവശങ്കരപിള്ള (1912–1999), മലയാളം നോവലിസ്റ്റ്, ചെറുകഥാകൃത്ത്
- അമൃത് ലാൽ നഗർ (1916–1990), ഹിന്ദി
1994
തിരുത്തുക- ആശാപൂർണ്ണാ ദേവി (1909–1995), ബംഗാളി നോവലിസ്റ്റ്
- ആർ.കെ. നാരായൺ (1906–2001), ഇംഗ്ലീഷ് നോവലിസ്റ്റ്
- പി.ടി. നരസിംഹാചർ (1905–1998), കന്നട കവി
- എൻ. ബാലാമണിയമ്മ (1909–2004), മലയാളം കവയിത്രി
- വിഷ്ണു ഭിക്കാജി കോൾടെ (1908–1998), മറാത്തി ഭാഷാപണ്ഡിതൻ
- ഖുറതുലൈൻ ഹൈദർ (1927), ഉർദു നോവലിസ്റ്റും ചെറുകഥാകൃത്തും
- കാനു ചരൺ മൊഹന്തി (1906–1994), ഒഡിയ നോവലിസ്റ്റ്
- ഹർഭജൻ സിങ് (1919–2002), പഞ്ചാബി കവി
- നാനാർജുൻ (1911–1998), ഹിന്ദി - മറാത്തി കവി.
1996
തിരുത്തുക- സച്ചിദാനന്ദ റാത്ത് റായ് (1916–2004), ഒഡിയ ചെറുകഥാകൃത്തും കവിയും
- കൃഷ്ണ സോബ്തി (1925), ഹിന്ദി സാഹിത്യകാരി [2]
- വിദ്യാനിവാസ് മിശ്ര (1926–2005), ഹിന്ദി - സംസ്കൃതം ഭാഷാപണ്ഡിതൻ
- വിന്ദാ കരന്ദികർ (1918), മറാത്തി കവി
- സുഭാഷ് മുഖോപാധ്യായ (1919–2003), ബംഗാളി കവി
- ഡി. ജയകാന്തൻ (1934), തമിഴ് നിരൂപകൻ
- രാജാ റാവു (1908), ഇംഗ്ലീഷ് നോവലിസ്റ്റ്
1999
തിരുത്തുക- രാം വിലാസ് ശർമ്മ (1912–2000)
- രാജേന്ദ്ര കേശവ്ലാൽ ഷാ (1913)
- ഗുണ്ടുരു ശേഷേന്ദ്ര ശർമ്മ (1927), തെലുങ്ക് കവി
- സയ്യിദ് അബ്ദുൾ മാലിക് (1919–2000), ആസാമീസ്
- എൻ. ഖേൽചന്ദ്ര സിങ് (1920), മണിപ്പൂരി ഭാഷാപണ്ഡിതൻ
- കെ. എസ്. നരസിംഹ (1915–2003), കന്നഡ കവി
2000
തിരുത്തുക- രാമചന്ദ്ര നാരായൺ ദണ്ഡേക്കർ (1909–2001),
- റഹ്മാൻ റാഹി (1925)
2001
തിരുത്തുക- രാംനാഥ് ശാസ്ത്രി (1914-2009)
2002
തിരുത്തുക- ഭീഷ്മ സാഹ്നി (1915–2003), ഹിന്ദി നോവലിസ്റ്റ്
- കൈഫി ആസ്മി (1925–2002), ഉർദു. കവി[3]
- നിർമാനി ഫൂകൻ(1933), ആസാമീസ് കവി.
- ഗോവിന്ദ ചന്ദ്ര പാണ്ഡെ (1923)
2004
തിരുത്തുക- യു. ആർ. അനന്തമൂർത്തി (1932), കന്നഡ സാഹിത്യകാരൻ
- അമൃതാ പ്രീതം (1919–2005)
- ശംഖ ഘോഷ് (1932), ബംഗാളി കവി
- വിജയദാൻ ദേത്ത (1926)
- ബി. കൃഷ്ണമൂർത്തി (1928), ദ്രാവിഡ ഭാഷാപണ്ഡിതൻ
- നിർമ്മൽ വെർമ്മ (1929–2005), ഹിന്ദി നോവലിസ്റ്റ്
- കോവിലൻ (1923-2010), മലയാള നോവലിസ്റ്റ്
2006
തിരുത്തുക- വിഷ്ണു പ്രഭാകർ (1912), ഹിന്ദി
- മനോജ് ദാസ് (1934), ഒഡിയ[4]
2007
തിരുത്തുക- അനിത ദേശായി, ഇംഗ്ലീഷ്. നോവലിസ്റ്റ്[5]
- രവീന്ദ്ര കേലേക്കർ, കൊങ്കണി[5][6]
- കർത്താർ സിങ് ദുഗ്ഗൽ , പഞ്ചാബി സാഹിത്യകാരൻ[5][7]
2009
തിരുത്തുക- രാമകാന്ത് രഥ് (1934)
- ഗോപീചന്ദ് നാരംഗ് (1931)
2010
തിരുത്തുക- ഡോ. ഭൂലാഭായ് പട്ടേൽ (1934)
- കുൻവാർ നാരായൺ (1927), ഹിന്ദി
- ഖുശ്വന്ത് സിങ് (1915), പഞ്ചാബി
- കേദാർനാഥ് സിങ് (1934), ഹിന്ദി
- ചന്ദ്രനാഥ് മിശ്ര (1925), മൈഥിലി
- വി.എസ്. നൈപോൾ, ഇംഗ്ലീഷ് നോവലിസ്റ്റ്
2013
തിരുത്തുക- സത്യവ്രത ശാസ്ത്രി, സംസ്കൃതം
- രഘുവീർ ചൗധരി, ഗുജറാത്തി
- അർജൻ ഹാസിദ്
- സീതാകാന്ത് മഹാപാത്ര, ഒഡിയ
- എം.ടി. വാസുദേവൻ നായർ, മലയാളം[1]
2015
തിരുത്തുക- എസ്.എൽ. ഭൈരപ്പ, കന്നഡ നോവലിസ്റ്റ്[8]
- സി. നാരായണ റെഡി , തെലുങ്ക് കവി[8]
അവലംബം
തിരുത്തുക- ↑ 1.0 1.1 http://sahitya-akademi.gov.in/sahitya-akademi/fellows/sahitya_akademi_fellowship.jsp#Sahitya Archived 2018-02-06 at the Wayback Machine. Akademi Fellows
- ↑ Krishna Sobti, 1925–
- ↑ Bhisham Sahni, Kaifi Azmi in Sahitya Akademi
- ↑ Report from The Hindu, January 2007. Archived 2008-02-10 at the Wayback Machine.: the noted writer Manoj Das (in January 2007) "received the country's highest literary honour – Sahitya Akademi Fellowship."
- ↑ 5.0 5.1 5.2 Anita Desai among Sahitya Akademi Fellows Archived 2007-11-27 at the Wayback Machine. The Hindu, February 23, 2007.
- ↑ Sahitya Akademi Fellowship for Kalelkar
- ↑ Kartar Singh Duggal gets Sahitya Akademi Fellowship Archived 2012-09-19 at Archive.is 6 May 2007.
- ↑ 8.0 8.1 "Sahitya Akademi elects S L Bhyrappa, C Narayana Reddy as fellows". NetIndian. Retrieved 9 March 2015.