മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വി. ഷാജികുമാർ.[1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[2]

പി.വി. ഷാജികുമാർ 2017ലെ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

ജീവിതരേഖതിരുത്തുക

1983 മെയ് 21-ന്‌ കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ ജനിച്ചു. അച്ഛൻ കല്ലീങ്കീൽ കുഞ്ഞിക്കണ്ണൻ. അമ്മ തങ്കമണി. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബി.എസ്.സി. ബിരുദവും, കാസർഗോഡ് എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജിൽ നിന്നും എം.സി.എ ബിരുദവും നേടി. ഇപ്പോൾ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു. ഭാര്യ മനീഷ നാരായൺ.

പുസ്തകങ്ങൾതിരുത്തുക

തിരക്കഥകൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

 • തിരക്കഥയ്ക്കുള്ള വയലാർ രാമവർമ്മ അവാർഡ് (ടേക്ക് ഓഫ്)
 • തിരക്കഥയ്ക്കുള്ള ന്യൂയോർക്ക് ഫിലിംഫെസ്റ്റിവൽ അവാർഡ് (കന്യക ടാക്കീസ്)
 • കേരളസാഹിത്യ അക്കാദമി- ഗീതഹിരണ്യൻ എൻഡോവ്‌മെന്റ്
 • കണ്ണൂർ യൂനിവേഴ്സിറ്റി കഥാപുരസ്കാരം(1999,2000,2002)
 • മുട്ടത്തുവർക്കി കലാലയ കഥാ പുരസ്കാരം(2000)
 • രാജലക്ഷ്മി കഥാ അവാർഡ്(2000)
 • പൂന്താനം കഥാ സമ്മാനം(2002)
 • മലയാളം കഥാപുരസ്കാരം(2002)
 • ടി.എസ്. തിരുമുമ്പ് കഥാഅവാർഡ്(2004)
 • മാധ്യമം-വെളിച്ചം കഥാ പുരസ്കാരം(2005)
 • ഭാഷാപോഷിണി കഥാ സമ്മാനം (2008) - വെള്ളരിപ്പാടം എന്ന കഥക്ക്
 • ശാന്തകുമാരൻ തമ്പി പുരസ്കാരം(2008)[5]
 • കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്കാരം (2008‌) [6]
 • മാധവിക്കുട്ടി പുരസ്‌കാരം
 • ഇ.പി.സുഷമ എൻഡോവ്‌മെന്റ്
 • മലയാള മനോരമ ശ്രീ കഥാപുരസ്‌കാരം
 • കേരള സാഹിത്യ അക്കാദമിയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗീത ഹിരണ്യൻ പുരസ്കാരം - 2009 - ജനം [7]
 • 2013 ലെ ലീതാ സാഹിത്യ അവാർഡ്
 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം - 2013
 • കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2016-17 വർഷത്തെ സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം

അവലംബംതിരുത്തുക

 1. 1.0 1.1 "പി.വി ഷാജികുമാർ". ശേഖരിച്ചത് 15 നവംബർ 2008. CS1 maint: discouraged parameter (link)
 2. "എം ടി ക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്; ഷാജികുമാറിന് യുവസാഹിത്യ പുരസ്‌ക്കാരം". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
 3. കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്‌ടിക്കറ്റ് -മനോരമ ഓൺലൈൻ
 4. കിടപ്പറസമരം - മാതൃഭൂമി ബുക്സ്
 5. "SanthakumaranThampi award announced". ശേഖരിച്ചത് 15 നവംബർ 2008. CS1 maint: discouraged parameter (link)
 6. "കുഞ്ഞുണ്ണിമാഷ്‌ സാഹിത്യ പുരസ്‌ക്കാരം ഷാജി കുമാറിന്‌". ശേഖരിച്ചത് 26 മാർച്ച് 2009. CS1 maint: discouraged parameter (link)
 7. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. ശേഖരിച്ചത് 11 May 2010. CS1 maint: discouraged parameter (link)

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.വി._ഷാജികുമാർ&oldid=2588390" എന്ന താളിൽനിന്ന് ശേഖരിച്ചത്