രഞ്ജിത്ത്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Ranjith (director) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു.2024 ഓഗസ്റ്റ് 23-ന് പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ (സിനിമ) എന്ന സിനിമയുടെ സെറ്റിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചു. കുറ്റം നിഷേധിച്ചെങ്കിലും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡയറക്ടർ സ്ഥാനത്തുനിന്നും രഞ്ജിത്ത് 2024 ഓഗസ്റ്റ് 25നു രാജിവച്ചു.

രഞ്ജിത്
ജനനം
രഞ്ജിത് ബാലകൃഷ്ണൻ

(1964-09-05) സെപ്റ്റംബർ 5, 1964  (60 വയസ്സ്)
തൊഴിൽസിനിമാസംവിധായകൻ,
തിരക്കഥാകൃത്ത്
സജീവ കാലം1987 മുതൽ
ജീവിതപങ്കാളി(കൾ)ശ്രീജ

ജീവിതവഴികൾ

തിരുത്തുക

1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി.തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു. പക്ഷേ മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടേത് . മോഹൻ‌ലാൽ അഭിനയിച്ച മം‌ഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിതിൻ്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.

ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത് ഷാജി കൈലാസ് - മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിം‌ഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സം‌വിധാനം ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത് സം‌വിധാനം ചെയ്തു

ബഹുമതികൾ

തിരുത്തുക
ദേശീയ ചലച്ചിത്രപുരസ്കാരം
 
2012-ഷാർജ പുസ്തകോൽസവത്തിലെ ഒരു പുസ്തകപ്രകാശന ചടങ്ങിൽ രഞ്ജിത്
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

ചലച്ചിത്രജീവിതം

തിരുത്തുക
വർഷം സിനിമ വിഭാഗം
സംവിധാനം നിർമ്മാണം തിരക്കഥ കഥ അഭിനേതാവ്
2014 ഞാൻ      
2013 കടൽ കടന്ന് ഒരു മാത്തുക്കുട്ടി      
അന്നയും റസൂലും  
2012 ബാവുട്ടിയുടെ നാമത്തിൽ      
ജവാൻ ഓഫ് വെള്ളിമല  
സ്പിരിറ്റ്      
2011 ഇന്ത്യൻ റുപ്പി      
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്  
2010 പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്      
ബെസ്റ്റ് ആക്ടർ  
പെൺപട്ടണം  
2009 പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ    
കേരള കഫേ    
2008 ഗുൽമോഹർ  
തിരക്കഥ        
2007 റോക്ക് & റോൾ    
നസ്രാണി  
കയ്യൊപ്പ്    
2006 പ്രജാപതി    
2005 ചന്ദ്രോത്സവം    
2004 ബ്ലാക്ക്    
2003 അമ്മക്കിളിക്കൂട്  
മിഴിരണ്ടിലും    
2002 നന്ദനം      
2001 രാവണപ്രഭു    
2000 നരസിംഹം  
വല്ല്യേട്ടൻ  
1999 ഉസ്താദ്    
1998 സമ്മർ ഇൻ ബത്‌ലഹേം  
കൈക്കുടന്ന നിലാവ്    
1997 ആറാം തമ്പുരാൻ  
അസുരവംശം  
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്  
1996 രജപുത്രൻ  
1994 രുദ്രാക്ഷം  
1993 യാദവം  
മായാമയൂരം  
ദേവാസുരം  
1992 ജോണി വാക്കർ  
1991 നീലഗിരി  
പൂക്കാലം വരവായി  
ജോർജ്ജൂട്ടി C/O ജോർജ്ജൂട്ടി    
1990 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം    
മറുപുറം  
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ  
പാവക്കൂത്ത്  
1989 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ  
കാലാൾപ്പട    
പ്രാദേശിക വാർത്തകൾ    
1988 ഓർക്കാപ്പുറത്ത്  
വിറ്റ്നസ്  
1987 ഒരു മെയ് മാസപുലരിയിൽ  
എഴുതാപ്പുറങ്ങൾ  
  1. "56ആം ദേശീയ ചലച്ചിത്രം പുരസ്കാരം". പബ്ലിക് ഇൻഫോർമേഷൻ ബ്യുറോ. ശേഖരിച്ച തീയതി 2011-03-02.
  2. "2009 കേരള ചലച്ചിത്രം പുരസ്കാരങ്ങൾ" (PDF). Keralafilm.com. Archived from the original (PDF) on 2011-07-13. Retrieved 2011-03-02.
  3. "2001കേരള ചലച്ചിത്രം പുരസ്കാരങ്ങൾ". Keralafilm.com. Archived from the original on 2011-07-13. Retrieved 2011-03-02.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത്



"https://ml.wikipedia.org/w/index.php?title=രഞ്ജിത്ത്&oldid=4109744" എന്ന താളിൽനിന്ന് ശേഖരിച്ചത്