ഞാൻ
രഞ്ജിത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഞാൻ. ടി.പി. രാജീവന്റെ കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയാണ്. സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്, മുത്തുമണി, അനുമോൾ, ജ്യോതി കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.ടി.എൻ കോട്ടൂർ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖർ എന്ന ബ്ലോഗറായും ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 2014 സെപ്റ്റംബർ 19ന് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ മികച്ച പ്രതികരണങ്ങൾ നേടി.
ഞാൻ | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | രഞ്ജിത്ത് |
രചന | രഞ്ജിത്ത് |
കഥ | ടി.പി. രാജീവൻ |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ സുരേഷ് കൃഷ്ണ രഞ്ജി പണിക്കർ |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | സന്ദീപ് നന്ദകുമാർ |
സ്റ്റുഡിയോ | ഗോൾഡ് കോയിൻ മോഷൻ പിക്ചേർസ് |
റിലീസിങ് തീയതി | സെപ്റ്റംബർ 6,2014 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സംഗീതം
തിരുത്തുകറഫീക്ക് അഹമ്മദ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ ആണ്.
- ഗാനങ്ങൾ
ഗാനം | പാടിയത് |
---|---|
ഇരുളിന്റെ... | ബിജിബാൽ |
മണിയിലഞ്ഞികൾ... | രതീഷ് |
ഒഴിവിടങ്ങളിൽ .. | കോട്ടക്കൽ മധു |
പെട്ടെങ്ങനെ വറ്റിത്തീർന്നൊരു.. | ശ്രീവത്സൻ ജെ മേനോൻ |
ശ്രീപദങ്ങൾ.. | കോട്ടക്കൽ മധു |
അഭിനേതാക്കൾ
തിരുത്തുക- ദുൽഖർ സൽമാൻ - കെ.ടി.എൻ. കോട്ടൂർ, രവി ചന്ദ്രശേഖർ
- സുരേഷ് കൃഷ്ണ
- സൈജു കുറുപ്പ്
- ഹരീഷ് പേരടി
- മുത്തുമണി
- അനുമോൾ
- ജ്യോതി കൃഷ്ണ
- ശ്രുതി രാമചന്ദ്രൻ
- രഞ്ജി പണിക്കർ
- ജോയ് മാത്യൂ - ജോയ് മാത്യൂ
- ജയൻ ചേർത്തല
- ബിനീഷ് കോടിയേരി