കൽപ്പന

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(Kalpana (Malayalam actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക. കല്പന (വിവക്ഷകൾ)

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി (ജനനം: ഒക്ടോബർ 5, 1965 - മരണം: ജനുവരി 25, 2016). മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.[2] 2016ൽ കാർത്തി നായകനായ തോഴാ/ഊപിരി എന്ന തമിഴ്,തെലുങ്ക് ധ്വിഭാഷ ചിത്രത്തിൽ അഭിനയിക്കാനായി ഹൈദരാബാധിൽ എത്തിയതാണ് കൽപന താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ബോധരഹിത ആയി കിടക്കുകയായിരുന്നു സിനിമയുടെ നാല് ഷോട്ടുകൾ ബാക്കി വെച്ചാണ് കൽപന യാത്രയായത് കൽപന ജനുവരി 25 ന് അന്തരിച്ചു.[3]

കൽപ്പന
ജനനം5 October 1965[1]
മരണം25 ജനുവരി 2016(2016-01-25) (പ്രായം 50)
മറ്റ് പേരുകൾകൽപ്പന അനിൽ
തൊഴിൽഅഭിനേത്രി
സജീവ കാലം1983 - 2016
ജീവിതപങ്കാളി(കൾ)അനിൽ കുമാർ (1998 - 2012)
കുട്ടികൾശ്രീമയി
മാതാപിതാക്ക(ൾ)ചവറ വി. പി. നായർ , വിജയലക്ഷ്മി
ബന്ധുക്കൾഉർവ്വശി, കലാരഞ്ജിനി,പ്രിൻസ് നായർ(നന്തു)
പുരസ്കാരങ്ങൾമികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം - 2012
Wiktionary
Wiktionary
കൽപ്പന എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പ്രവർത്തന മേഖല

തിരുത്തുക

എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]

കുടുംബം

തിരുത്തുക

നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കൽപ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1983-ൽ ചലച്ചിത്രസംവിധായകനായ അനിൽ കുമാറിനെ വിവാഹം കഴിക്കുകയും 2012-ൽ വിവാഹമോചനം നേടുകയും ചെയ്തു. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. കമൽ റോയ്, പ്രിൻസ് എന്നിവർ സഹോദരന്മാരാണ്.

മലയാളം സിനിമകൾ

തിരുത്തുക
സിനിമ വർഷം വേഷം
3 വിക്കറ്റിനു 365 റൺസ് 2015
ചാർലീ 2015 മറിയ
ലാവണ്ടർ 2015
എന്നും എപ്പൊഴും 2015 ബിന്ദു
കാരണവർ 2014 ശാന്ത
ദ ഡൊൾഫിൻസ് 2014
നയന 2014
മലയാളക്കര റസിഡൻസി 2014
ബാംഗ്ലൂർ ഡെയ്സ് 2014 കുട്ടൻ‘സ് അമ്മ
എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി 2013 മറിയമ്മ
റേഡിയോ 2013
ടീൻസ് 2013
സ്പിരിറ്റ് 2012 പങ്കജം
വാദ്ധ്യാർ 2012 ശോഭ
എഴാം സുര്യൻ 2012 നളിനി
ഗൃഹനാഥൻ 2012
തെരുവുനക്ഷത്രങ്ങൾ 2012 Advocate
തനിച്ചല്ല ഞാൻ 2012 റസിയ ബീവി
മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. 2012
ഇന്ത്യൻ റുപ്പി 2011 മേരി
സീനിയർ മാണ്ട്രെക്ക് 2010
ട്വന്റി20 2008 സ്വർണ്ണമ്മ
അഞ്ചിൽ ഒരാൾ അർജുനൻ 2007 ശാന്ത
കൃത്യം 2005 വിക്ടോറിയ
അത്ഭുതദ്വീപ് 2005 മല്ലിക
ബംഗ്ലാവിൽ ഔത 2005
ഫൈവ് ഫിംഗേഴ്സ് 2005 മേരിക്കുട്ടി
മാമ്പഴക്കാലം 2004 നീലിമ
വിസ്മയത്തുമ്പത്ത് 2004 മായ
താളമേളം 2004 കനകവല്ലി
വരും വരുന്നു വന്നു 2003 വേലക്കാരി
മിഴിരണ്ടിലും 2003 ശാരദ
മേൽവിലാസം ശരിയാണ് 2003 സരസമ്മ പി വർഗ്ഗീസ്‌
വെള്ളിത്തിര 2003 പുഷ്പം
ചിരിക്കുടുക്ക 2002 സീമന്തിനി
കാക്കേ കാക്കേ കൂടെവിടെ 2002
കണ്ണകി 2002 കനകമ്മ
കാശില്ലാതെയും ജീവിക്കാം 2002
കൃഷ്ണ ഗോപാലകൃഷ്ണ 2002 സുജാത
ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ 2002 കന്യക
ഇഷ്ടം 2001 മറിയാമ്മ തോമസ്
അമേരിക്കൻ അമ്മായി 1999
ചന്ദാമാമ 1999 കൊച്ചമ്മിണി
ചാർളി ചാപ്ലിൻ 1999
സ്വസ്ഥം ഗൃഹഭരണം 1999 സരള
ആകാശഗംഗ 1999 കൊച്ചുത്രേസ്യ

ആലിബാബയും ആറരക്കള്ളൻമാരും ||1998|| തങ്കി

ഗ്രാമ പഞ്ചായത്ത് ||1998|| പങ്കജാക്ഷി

ജൂനിയർ മാൻഡ്രേക്ക് 1997
കല്യാണ ഉണ്ണികൾ 1997 ലൂസി
കോട്ടപ്പുറത്തെ കൂട്ടുകുടുംബം 1997 ചന്ദ്രിക
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ 1997
ന്യൂസ്പേപ്പർ ബോയ്‌ 1997
ഉല്ലാസപ്പൂങ്കാറ്റ് 1997
എസ്ക്യൂസ് മീ ഏതു കോളേജിലാ 1996
കാതിൽ ഒരു കിന്നാരം 1996 മണിക്കുട്ടി
കളിവീട് 1996 മേരി
കുടുംബക്കോടതി 1996 ഗുണ്ടൂർ പാർവതി
മലയാള മാസം ചിങ്ങം ഒന്ന് 1996
കാട്ടിലെ തടി തേവരുടെ ആന 1995 കനക
കളമശ്ശേരിയിൽ കല്യാണ യോഗം 1995 ചെമ്പകശ്ശേരി ശകുന്തള
പൈ ബ്രദേഴ്സ് 1995 കോമളം
പുന്നാരം 1995
സതി ലീലാവതി 1995 ലീലാവതി
ത്രീമെൻ ആർമി 1995 ഇന്ദിര ദേവി
സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ് 1994 ക്ലാര
കുടുംബവിശേഷം 1994 ഏലിക്കുട്ടി
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 1994 പൊന്നമ്മ
പൂച്ചയ്ക്കാരു മണി കേട്ടും 1994 കാർത്തിക
സുഖം സുഖകരം 1994
ബട്ടർഫ്ലൈസ് 1993
ഗാന്ധർവം 1993 കൊട്ടാരക്കര കോമളം
ഇഞ്ചക്കാടൻ മത്തായി & സൺസ് 1993 അന്നക്കുട്ടി
കാബൂളിവാല 1993 ചന്ദ്രിക
കാവടിയാട്ടം 1993
പൊന്നുച്ചാമി 1993
ഉപ്പുകണ്ടം ബ്രദേഴ്‌സ് 1993 ഏലമ്മ
എന്നോടിഷ്ടം കൂടാമോ] 1992 ഭാഗ്യം
ഇൻസ്പെക്ടർ ബൽറാം 1991 ദാക്ഷായണി
ഇന്നത്തെ പ്രോഗ്രാം 1991 മിനികുട്ടി
പൂക്കാലം വരവായി 1991 ട്യൂഷൻ ടീച്ചർ
സൌഹ്രദം 1991 അന്നമ്മ
ഡോക്ടർ പശുപതി 1990 യൂ ഡി സി കുമാരി
കൗതുകവാർത്തകൾ 1990 കമലൂ
മാലയോഗം 1990 സുഭദ്ര
ഒരുക്കം 1990 ആലീസ്‌
സാന്ദ്രം 1990 അന്ന
ഒരു സായാഹ്നത്തിന്റെ സ്വപ്നം 1989 തങ്കമണി
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ 1989 മോഹിനി
ഇത് നല്ല തമാശ 1985 സുന്ദരി
മഞ്ഞ് 1983 രശ്മി
സൂര്യപുത്രൻ 2008

തമിഴ് സിനിമകൾ

തിരുത്തുക
സിനിമ വർഷം വേഷം
കാക്കി സട്ടൈ 2015 മീനക്ഷി
ഇദയ തിരുടൻ 2005 കമല
ആളുക്കൊരു ആശൈ 2003 ഗോവിന്ദമ്മ
പമ്മൽ കെ സംബന്ധം 2002 നേഴ്സ്
വീട്ടോട മാപ്പിളൈ 2001 ജമുന
ഡും ഡും ഡും 2001 പട്ടമ്മ
ലൂട്ടി 2001 സോന
സതി ലീലാവതി 1995 ലീലാവതി
സുഖം സുഖകരം 1994 ലില്ലി
സിന്ധുനദി പൂ 1994 ശേൻപകവള്ളി
തിരുമതി ഒരു വളർമതി 1987 ഉമ
ചിന്നവീട് 1985 ഭാഗ്യലക്ഷ്മി

onam 5 times malayalam


സിനിമ വർഷം വേഷം
പ്രേമ 1989 ഗീത ഊപിരി/തോഴാ 2016 ലക്ഷ്മി
  1. "An actor with impressive range". The Hindu. 2016 January 25. {{cite web}}: Check date values in: |date= (help); line feed character in |title= at position 25 (help)
  2. "കൽപ്പന തനിച്ചല്ല, ഇനി അവാർഡും കൂടെ". മാതൃഭൂമി ഓൺലൈൻ. 2013-03-18. Archived from the original on 2016-01-25. Retrieved 2013-03-20.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "നടി കൽപ്പന അന്തരിച്ചു". മനോരമഓൺലൈൻ. 2016-01-25. Archived from the original on 2016-01-25. Retrieved 2016-01-25.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-09. Retrieved 2009-01-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൽപ്പന&oldid=3926246" എന്ന താളിൽനിന്ന് ശേഖരിച്ചത്