ജൂനിയർ മാൻഡ്രേക്ക്

മലയാള ചലച്ചിത്രം

അലി അൿബറുടെ സംവിധാനത്തിൽ ജഗദീഷ്, ജഗതി ശ്രീകുമാർ, രാജൻ പി. ദേവ്, ജനാർദ്ദനൻ, കീർത്തി ഗോപിനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജൂനിയർ മാൻഡ്രേക്ക്. എം & സ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മി സെഞ്ച്വറി, ഷമീർ തുകലിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കോക്കേഴ്‌സ്, അനുപമ, എവർഷൈൻ എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം സീനിയർ മാൻഡ്രേക്ക് എന്ന പേരിൽ 2010-ൽ പുറത്തിറങ്ങുകയുണ്ടായി. അരുൺ കുടമാളൂർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

ജൂനിയർ മാൻഡ്രേക്ക്
സംവിധാനംഅലി അൿബർ
നിർമ്മാണംമമ്മി സെഞ്ച്വറി
ഷമീർ തുകലിൽ
കഥഅരുൺ കുടമാളൂർ
തിരക്കഥബെന്നി പി. നായരമ്പലം
അഭിനേതാക്കൾജഗദീഷ്
ജഗതി ശ്രീകുമാർ
രാജൻ പി. ദേവ്
ജനാർദ്ദനൻ
കീർത്തി ഗോപിനാഥ്
സംഗീതംദേവ് കൃഷ്ണ
ഗാനരചനഒ.എൻ.വി. കുറുപ്പ്
അലി അൿബർ
ഛായാഗ്രഹണംലാലു എ.
ചിത്രസംയോജനംജി. മുരളി
വിതരണംകോക്കേഴ്‌സ്
അനുപമ
എവർഷൈൻ
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഒ.എൻ.വി. കുറുപ്പ്, അലി അൿബർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദേവ് കൃഷ്ണ ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ വിത്സൻ ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കൊന്നമലർ – കെ.ജെ. യേശുദാസ് (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)
  2. എല്ലാരും പോകുഞ്ചോ – കെ.എസ്. ചിത്ര (ഗാനരചന – അലി അൿബർ)
  3. സോപാനം തന്നിൽ – ബിജു നാരായണൻ (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)
  4. കൊന്ന മലർ – കെ.എസ്. ചിത്ര (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ജൂനിയർ_മാൻഡ്രേക്ക്&oldid=3391116" എന്ന താളിൽനിന്ന് ശേഖരിച്ചത്